ലേബര്‍ ബഡ്ജറ്റും വാര്‍ഷിക കര്‍മ്മ പദ്ധതിയും തയ്യാറാക്കുന്നതിനായി ഗ്രാമ സഭ നടത്തിപ്പുമായി ബന്ധപ്പെട്ട് ഗ്രാമ സഭ ഫെസിലിറ്റേറ്റര്‍മാര്‍ക്കുള്ള പരിശീലനം 2010 ഡിസംബര്‍ 10നും 13നും റാന്നി ബ്ലോക്ക് ഹാളില്‍ നടന്നു.ജോയിന്റ് ബിഡിഒ(ആര്‍എച്ച്) ശ്രീ മര്‍ക്കോസ് സക്കറിയ, ജോയിന്റ് ബിഡിഒ(ഇജിഎസ്)ശ്രീ പി എസ് നാരായണന്‍ എന്നിവര്‍ ക്ലാസ്സുകളെടുത്തു.
പത്തനംതിട്ട ജില്ലയിലെ തൊഴിലുറപ്പ് വിവരങ്ങള്‍ ഇവിടെ പങ്കുവെക്കുന്നു
Sunday, December 19, 2010
Friday, December 10, 2010
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ അടിയന്തിര ശ്രദ്ധക്ക്
വളരെ അടിയന്തിരമായി ചെയ്തു തീര്‍ക്കേണ്ട ജോലികള്‍
1. നാളിതു വരെ പൂര്‍ത്തിയായ എല്ലാ വര്‍ക്കുകളുടേയും payment date നല്‍കുക.
2. Payment date നല്‍കിയ എല്ലാ വര്‍ക്കുകളും Complete work ആക്കുക.
(Payment date നല്‍കാതെ complete work നല്‍കരുത്)
3. Duplicate work കള്‍ ചെയ്തിട്ടുണ്ടെങ്കില്‍ കണ്ടെത്തി നീക്കം ചെയ്യകു.
4. MIS ല്‍ അതാതു മാസത്തെ Administrative Expense, Material Exp, Wage എന്നിവ Cash book ക്കുമായി tally ചെയ്യിക്കുക.
5.സബ്സിഡിയറി കാഷ് ബുക്ക് പുര്‍ത്തീകരിക്കുക.
6. പൂര്‍ത്തീകരിച്ച പ്രവ്യത്തികള്‍ക്ക് completion certificate ഫയല്‍ ചെയ്യുക.

Saturday, December 4, 2010
മഴക്കുഴി നിര്‍മ്മാണം - ജല സംരക്ഷണത്തിനായി ഒരു ചുവട്
റാന്നി ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പഞ്ചായത്തുകളില്‍ വിവിധ വാര്‍ഡുകളിലായി മഴക്കുഴി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നു. മഴ വെള്ളത്തെ ഒഴുക്കികളയാതെ ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുവാന്‍ മഴക്കുഴികളിലൂടെ കഴിയും. അതിലൂടെ കിണറുകളിലെയും മറ്റും ജലനിരപ്പ് ഉയരുവാന്‍ കാരണമാകും. വരും വര്‍ഷങ്ങളിലെ വേനലുകളെ കുറയൊക്കെ നേരിടാന്‍ ഈ മഴക്കുഴികള്‍ സഹായിക്കും എന്നതില്‍ തര്‍ക്കമില്ല.
വടശ്ശേരിക്കര ഗ്രാമ പഞ്ചായത്തില്‍
നാറാണംമൂഴി ഗ്രാമ പഞ്ചായത്തില്‍
നാറാണംമൂഴിയിലും NREGS Workers യൂണിഫോമില്‍
നാറാണംമൂഴി ഗ്രാമ പഞ്ചായത്തിലെ പൂപ്പള്ളി വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ ഇപ്പോള്‍ യൂണിഫോമിലാണ് പണിക്കിറങ്ങുന്നത്. ഉന്നത്താനി അറക്കമണ്‍ റോഡ് ജലനിര്‍ഗ്ഗമന ചാല്‍ പ്രവ്യത്തി സ്ഥലത്തുനിന്നുള്ള ഫോട്ടോയാണ് താഴെ കാണുന്നത്.
ജോലിയോടുള്ള ആത്മാര്‍ത്ഥത , ഒന്നായി തൊഴില്‍ ചെയ്യാനുള്ള സന്നദ്ധത, ജോലിയിലുള്ള അര്‍പ്പണബോധം, സ്വയം തിരിച്ചറിവ് എന്നിവ ഈ വാര്‍ഡിലെ തൊഴിലാളികളില്‍ ഉണ്ടായിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ യൂണിഫോം. ഒരു ലേബര്‍ ബാങ്കായി മാറുന്നതിന് എല്ലാ ഗുണങ്ങളും ഈ വാര്‍ഡിലെ തൊഴിലാളികള്‍ നേടിയിരിക്കുന്നു എന്നതാണ് മറ്റൊരു കാര്യം.

Friday, December 3, 2010
ഇ എം എസ് ഭവന പദ്ധതി വീടുകള്‍
ഇ എം എസ് ഭവന പദ്ധതി വീടുകളുടെ അടിത്തറക്കുള്ള സ്ഥലമൊരുക്കലും വാനമെടുപ്പും തൊഴിലുറപ്പ് പദ്ധതിയിലൂടെ വിജയകരമായി നടപ്പാക്കി വരുന്നു. ഇ എം എസ് ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്ക് വളരെ ആശ്വാസകരമായ പ്രവ്യത്തിയാണിത്. പലയിടത്തും തറയൊരുക്കാനായി സേവനമായിതന്നെ കൂടുതല്‍ ജോലി ചെയ്യുവാന്‍ ആളുകള്‍ തയ്യാറായി.
നാറാണംമൂഴി പഞ്ചായത്തിലെ കക്കുടുമണ്‍, കരുമ്പന്‍മൂഴി വാര്‍ഡുകളില്‍ നിന്നുള്ള ദ്യശ്യങ്ങള്‍
Thursday, December 2, 2010
മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ വടശ്ശേരിക്കര
പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ജില്ലയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ വടശ്ശേരിക്കര ഗ്രാമ പഞ്ചായത്തില്‍ ബൌണ്ടറിയിലാണ്. ആ സ്കൂളിലെ വിവിധ പദ്ധതികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുത്തു നടപ്പാക്കുകയാണ്. കാടു പിടിച്ച് വന്യജീവികളുടെ വിഹാരകേന്ദ്രമായിരുന്ന 8 ഏക്കറോളം വരുന്ന സ്കൂള്‍ പരിസരം തൊഴിലുറപ്പ് പദ്ധതിയിലൂടെ ക്യഷിയോഗ്യമാക്കിമാറുന്ന കാഴ്ച ഏവര്‍ക്കും കാണാം.
Subscribe to:
Posts (Atom)