സംശയങ്ങള്‍- മറുപടികള്‍ (എസ്റ്റിമേറ്റ് - വര്‍ക്ക് )

എസ്റ്റിമേറ്റ് - വര്‍ക്ക് നടത്തിപ്പ് മുതലായ സംശയങ്ങള്‍  അറിയിക്കുക എല്ലാവര്‍ക്കും വേണ്ടി സംശയങ്ങളുടെ ഉത്തരങ്ങള്‍ ബ്ലോഗിലുടെ വായിക്കാം

എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോള്‍ ഐറ്റം തിരിച്ച് തൊഴില്‍ ദിനങ്ങള്‍ നല്‍കണമോ?

വേണം, എസ്റ്റിമേറ്റില്‍ ഓരോ ഐറ്റത്തിന്‍റെയും തൊഴില്‍ ദിനങ്ങള്‍ പ്രത്യേകം കാണിക്കണം. തൊഴിലുറപ്പ് പദ്ധതിയില്‍ വേതനം തൊഴില്‍ദിനങ്ങളെ അടിസ്ഥാനമാക്കി ആയതിനാല്‍ ഓരോ വിഭാഗത്തിലും ഉണ്ടാകുന്ന തൊഴില്‍ ദിനങ്ങളോ‍ പ്രത്യേകം കാണിക്കണം. കാടെടുക്കുന പ്രവ്യത്തിയുടെ തുക 1250 രൂപ യാണെങ്കില്‍ ആ ജോലിക്ക് 10 തൊഴില്‍ ദിനങ്ങള്‍ വേണം എന്നും എസ്റ്റിമേറ്റില്‍ കാണിക്കണം. എത്ര പണിയാണ് എന്ന് ചോദിക്കുമ്പോള്‍ തുകയെ 125 കൊണ്ട് ഭാഗിച്ച് പറയുന്ന രീതി പാടില്ല. എസ്റ്റിമേറ്റ് വായിക്കുമ്പോള്‍ തന്നെ തൊഴിലാളികള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാവണം

എം ബുക്ക് വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി നടത്തുമ്പോള്‍ ഓരോ Activity യും create ചെയ്യണമോ?

വെറുതെ activity കള്‍ create ചെയ്യരുത്. DLTAG/BLTAG അംഗീകരിച്ച പ്രകാരമാണ് activity കള്‍ create ചെയ്യേണ്ടത്. നിങ്ങളുടെ എം ബുക്കിലെ വാചകങ്ങള്‍ അതേപടി തന്നെ വരാന്‍ വേണ്ടി create ചെയ്യരുത്. (cntd..)

പണി ആയുധങ്ങളുടെ വാടക നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തോക്കെയാണ്?
രണ്ടും മൂന്നും തവണയായി വാടക നല്കരുത്. പണി പൂര്ത്തിയായി കഴിഞ്ഞ് ഒറ്റതവണയായി വാടക നല്കുക. തൊഴിലാളികള് കൊണ്ടുവന്ന വാടക അവരുടെ അക്കൌണ്ടിലേക്ക് നല്കണം

മേറ്റ് സൈറ്റ് ഡയറിയില്‍ എഴുതിനല്‍കുന്ന ആയുധങ്ങളുടെ എണ്ണത്തിന് കണ്ണടച്ച് വാടക നല്‍കുകയല്ല വേണ്ടത് പണിത ദിവസങ്ങളും തൊഴിലാളികളുടെ എണ്ണവും നോക്കണം.

പണിസ്ഥലത്ത് വച്ച് അപകടമുണ്ടായപ്പോള്‍ തൊഴിലാളിക്കു ചികിത്സ നല്‍കിയപ്പോള്‍ എസ്റ്റിമേറ്റില്‍ ഉള്‍കൊള്ളിച്ചിരുന്ന വേതനേതര ഘടകത്തിലെ തുകയേക്കാള്‍ കൂടുതല്‍ ചിലവായി തുക ഏങ്ങനെ നല്‍കും ? എന്തു ചെയ്യണം? (ഉത്തരം അയക്കേണ്ട ഇ മെയില്‍ nregabnoray@gmail.com)
ഉത്തരം