Sunday, September 19, 2010

Time & Motion Study-നാമെന്തു ചെയ്യണം?

Time & Motion Study എന്താണെന്ന് മനസ്സിലായികാണുമല്ലോ?
ഇതു എ​ന്തിനാണ് നടത്തുന്നത്? ആവശ്യകത എന്താണ്? ഇതൂകൊണ്ടുള്ള പ്രയോജനം എന്താണ്?



തൊഴിലുറപ്പ് പദ്ധതിയിലെ പ്രവ്യത്തികളുടെ അളവെടുക്കുമ്പോള്‍ എസ്റ്റിമേറ്റു പ്രകാരമുള്ള അളവുകള്‍ പലപ്പോഴും കാണുന്നില്ല. തന്‍മൂലും കൂലി കുറയുന്ന സ്ഥിതി ഉണ്ടാവുന്നു. എന്നാല്‍ കൂലി കുറച്ചുകൊടുക്കാന്‍ പാടില്ല താനും. പല പ്രവ്യത്തികളിലും മസ്റ്ററോളില്‍ കാണിക്കാതെ കൂടുതല്‍ ദിവസം പണിയെടുത്താണ് നിശ്ചിത പണി പൂര്‍ത്തിയാക്കേണിയും വരുന്നുണ്ട്. എസ്റ്റിമേറ്റു പ്രകാരമുള്ള തൊഴില്‍ ദിനങ്ങള്‍കൊണ്ട് നിശ്ചിത അളവ് പണിയെടുക്കാന്‍ കഴിയാത്തതിന് ഒന്നിലധികം കാരണങ്ങള്‍ ഇതിനുണ്ടാവും. പണി സ്ഥലത്തെ സാഹചര്യം, പണിയുന്നവരുടെ ശാരീരിക കഴിവ്, പണിയുന്നതില്‍ സമയം പാലിക്കാത്തത് എന്നിവ. ഓരോ സ്ഥലത്തിന്‍റെയും പണിയുന്നവരുടേയും ഒക്കെ ഘടകങ്ങള്‍ അടിസ്ഥാനമാക്കി ഉണ്ടാക്കിയ ഡാറ്റ നമുക്കില്ല. ഇത്തരത്തില്‍ ഒരു ഡാറ്റ ഉണ്ടാക്കുന്നതിനാണ്. NREGSല്‍ Time & Motion Study നടത്തുന്നത്. അതിന്‍റെ ഗുണം പണിയെടുപ്പിക്കുന്നവര്‍ക്കും പണിയുന്നവര്‍ക്കും ഉണ്ടാകുന്നു. ക്യത്യമായ ഡാറ്റ ഉണ്ടെങ്കില്‍ ജോലിഭാരം കുറയും പണിയുടെ വേഗതകൂടും.


ഈ പഠനം നടത്തുന്നത് 5 ഏജന്‍സികളാണ്. അവര്‍ക്ക് അതിനുള്ള സൌകര്യം ഉണ്ടാക്കികൊടുക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്.

അതിനായി നമ്മള്‍ എന്തൊക്കെ ചെയ്യണം?
ഘട്ടം 1
1. ഒരു പഞ്ചായത്തില്‍ നിന്നും വിവിധങ്ങളായ പ്രവ്യത്തികള്‍ (10 മുതല്‍ 20 വരെ എണ്ണം) നിശ്ചിത പ്രഫോര്‍മ്മയില്‍ തയ്യാറാക്കുക 23.9.10 നകം ജില്ലാ ആഫീസിലെത്തിക്കുക.
2. 30.9.10 നുള്ളില്‍ നമ്മുടെ ജില്ലയില്‍ പഠനവിധേയമാക്കുന്ന 450 പ്രവ്യത്തികളുടെ ലിസ്റ്റ് തയ്യാറാക്കി പഞ്ചായത്തുകള്‍ക്ക് തിരികെ നല്‍കും ഒരോ പഞ്ചായത്തിലും 5 മുതല്‍ 10 വരെ പ്രവ്യത്തികള്‍ ഉണ്ടാവും.
3. ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 15 വരെ യാണ് പഠന കാലയളവ്. തെരെഞ്ഞെടുത്ത പ്രവ്യത്തികള്‍ പറഞ്ഞിരിക്കുന്ന സമയത്ത് ആരംഭിക്കുക. ഒരു പ്രവ്യത്തിയുടെ 30 സാമ്പിളുകളാണുണ്ടാവുക.

ഘട്ടം 2
പ്രവ്യത്തി ആരംഭിക്കുമ്പോഴും നടക്കുമ്പോഴും നടന്നുകഴിഞ്ഞും ഓവര്‍സിയര്‍/എഞ്ചിനീയര്‍ എന്തൊക്കെ ചെയ്യണം?
1. എല്ലാ പ്രവ്യത്തികളും ആരംഭിക്കുന്നതു പോലെ തന്നെ ഈ പ്രവ്യത്തികളും ആരംഭിക്കുക. (മസ്റ്ററോള്‍ എടുക്കുന്നു. അപേക്ഷകുരുടെ പേരെഴുതി മസ്റ്ററോള്‍ നല്‍കുന്നു പ്രൊജക്ട് മീറ്റിംഗ് നടത്തി പ്രവ്യത്തി വിശദീകരിക്കുന്നു, മേറ്റിനെ ചുമതലപ്പെടുത്തുന്നു, ആയുധങ്ങളുടെ അവസ്ഥ വിലയിരുത്തുന്നു കുറവുകള്‍ പരിഹരിക്കുന്നു.) ഈ പ്രവ്യത്തി പഠന വിധേയമാക്കുന്നതാണ്. എന്നൊക്കെ പറഞ്ഞ് തൊഴിലെടുക്കുന്നവരെ വിരട്ടരുത്. ഇക്കാര്യം അവരരോടു പറയരുത്
എന്തു പറയണം? സമയ ക്ലിപ്തത പാലിക്കണം സമയത്തു പണിക്കിറങ്ങണം (നിങ്ങള്‍ പറഞ്ഞാല്‍ ഒട്ടും വകവക്കാത്ത ആളുകള്‍ ഉള്ള വാര്‍ഡിലെ പണി തിരഞ്ഞെടുക്കാതിരിക്കുന്നതാണ് ഉത്തമം) 8 മുതല്‍ 5 വരെ കാരണം ഏതു സമയത്തും ഫോട്ടോ എടുക്കാനും പണികാണാനും ആളുകള്‍ വരും
2. ഒരു പ്രവ്യത്തി തീര്‍ത്തിട്ടേ അടുത്ത പണി തുടങ്ങാവു.(ഉദാ. കാടു വെട്ടും കാന എടുപ്പും 1 കിലോമീറ്ററില്‍ ചെയ്യണം. ആദ്യം 1 കിലോമീറ്ററും കാടു വെട്ടിയതിനു ശേഷമേ കാന എടുപ്പ് തുടങ്ങാവു)ഒരോ ദിവസത്തെയും അളവ് എടുക്കണം. പോയി എടുക്കാന്‍ പറ്റിയില്ല എങ്കില്‍ എവിടെ വരെ തീര്‍ന്നു എന്ന വിവരം മേറ്റിനോട് അന്നന്നു തിരക്കി എഴുതിയിടണം (യാതൊരു ക്രിത്രിമവും ഇതില്‍ പാടില്ല) തീര്‍ന്ന ഐറ്റത്തിന്‍റെ അളവ് പോയി എടുക്കണം.
3. എല്ലാ സൈറ്റിലെയും വിശദമായ ഫോട്ടോ എടുക്കണം. പണിയും പണിസ്ഥവും വ്യക്തമായി കാണുന്ന ഫോട്ടോകള്‍ വേണം എടുക്കാന്‍ ഫോട്ടോ കണ്ട് പണിയുടേയും പണിയുന്നവരുടേയും അവസ്ഥ മനസ്സിലാക്കണം. നമ്മുടെ ഡിജിറ്റല്‍ ക്യാമറയില്‍ വീഡിയോ എടുക്കാന്‍ കഴിയും അതു പഠിച്ച് അതു കൂടി ചെയ്താല്‍ നല്ലത്.
4. അളവുകള്‍ എടുക്കണം. വളരെ ക്യത്യമാവണം. 20cm താഴ്ചയുള്ളിടത്ത് 20 cm എന്നു തന്നെ എടുക്കണം. (എം ബുക്കിലിടാനല്ല,) എഴുതി വക്കുക.
5. പ്രവ്യത്തിയുടെ പ്രത്യേകതകള്‍ നോട്ടു ചെയ്യുക. ഉദാ: 50 മീറ്റര്‍ പാറയുണ്ടായിരുന്നു. , തൊട്ടില്‍ കാടുകള്‍ കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടായിരുന്നു.

(വിവരങ്ങള്‍ക്ക് കടപ്പാട് - ശ്രീമതി ദീപ്തി, എഞ്ചിനീയര്‍, കുളനട deepti.lekshmi@yahoo.com)
(മേല്‍ പറഞ്ഞവ സംബന്ധിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ , നിര്‍ദ്ദേശങ്ങള്‍, കൂടുതല്‍ വിവരങ്ങള്‍ എന്നിവ nregabnoray@gmail.com ലേക്ക് മെയില്‍ ചെയ്യുക.
ഈ സൈറ്റില്‍ അത് പ്രസിദ്ധീകരിക്കുന്നതാണ്)
-- Unite 4 a better Learning & working --