Indian Financial System Code (IFSC)
E-പേയ്മെന്റ് സംവിധാനം നടപ്പാക്കുവാനായി RBI (Reserve Bank of India) വികസിപ്പിച്ച RTGS (Real Time Gross Settlment ), NEFT (National Electronic Funds Transfer, CFMS (Centralised Funds Management System) എന്നിവയില്‍ ഉപയോഗിക്കുന്ന കോഡാണ് IFSC കോഡ്. 11 അക്ഷരങ്ങള്‍ ഇതിലുണ്ട്. ആദ്യത്തെ 4 അക്ഷരങ്ങള്‍ ബാങ്കിനെ സൂചിപ്പിക്കുന്നു അഞ്ചാമതു 0, അടുത്ത 6 അക്ഷരങ്ങള്‍ ബ്രാഞ്ചിനെ സൂചിപ്പിക്കുന്നു.
തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് ഇ- ട്രാന്‍ഫര്‍ രീതിയിലാക്കിയതിനാല്‍ IFSC കോഡിനായി പലതവണ ബാങ്കില്‍ കയറി ഇറങ്ങേണ്ട സ്ഥിതി വന്നില്ലേ? ഇനി അതു വേണ്ട.
നിങ്ങളുടെ ബാങ്കിന്റെ IFSC കോഡ് കണ്ടുപിടിക്കുന്നതിന് ഇവിടെ ക്ളിക്ക് ചെയ്യുക
MICR Code
Magnetic Ink Character Recognition - ചെക്കുകളുടെ കൈമാറ്റം സുഗമമാക്കാനുള്ള കോഡിംഗ്. സ്കാനറുപയോഗിച്ച് ഇതു വായിക്കുന്നു. ഇപ്പോള്‍ നമ്മുടെ സൂപ്പര്‍മാര്‍ക്കറ്റുകളിലും സ്വര്‍ണ്ണകടകളിലും തുണിക്കടകളിലു മെല്ലാം MICR കോഡിംഗ് ഉപയോഗിക്കുന്നു.