മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിയെടുക്കുന്നവര്‍ യൂണിഫോംധരിച്ച് പണിയുന്ന കാഴ്ച കാണുവാന്‍ അങ്ങാടി ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പോകണം. ഒരു പക്ഷേ കേരളത്തില്‍ തന്നെ ഇതു ആദ്യമാകും. രണ്ടാം വാര്‍ഡില്‍ ജോലിക്കിറങ്ങുന്ന 55 പേര്‍ യൂണിഫോം ധാരികളാണ്. എഡിഎസ് ചെയര്‍പേഴ്സണ്‍ ശ്രീമതി ജോളി, സെക്രട്ടറി ശ്രീമതി ഓമന എന്നിവരാണ് ഈ പ്രവര്‍ത്തനത്തിന് നേത്യത്വം നല്‍കിയത്. തൊഴിലുറപ്പിന്റെയും കുടുംബശ്രീയുടേയും എല്ലാ പ്രവര്‍ത്തനങ്ങളിലും ഇവര്‍ മുന്‍പന്തിയില്‍ തന്നെയുണ്ട് . 55 പേരും 100 ദിവസം തൊഴില്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലുമാണ്. അതിനായി അവര്‍ക്ക് എല്ലാ പിന്തുണയുമായി ഓവര്‍സിയര്‍ ഖമറുന്നിസയും അക്കൌണ്ടന്‍റ് ഗംഗാദേവിയുമുണ്ട്. രണ്ടാം വാര്‍ഡിലെ തൊഴിലുറപ്പുകാരെ പിന്‍തുടരാന്‍ മറ്റു വാര്‍ഡുകാരും തയ്യാറെടുക്കുകയാണ്.