9/6/2011 ല്‍ കൂടിയ പത്തനംതിട്ട ജില്ലാ പ്ലാനിംഗ് കമ്മിറ്റി അങ്ങാടി, പഴവങ്ങാടി ഗ്രാമ പഞ്ചായത്തുകളുടെ നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചതോടെ റാന്നി ബ്ലോക്ക് പഞ്ചായത്തിലെ 9 ഗ്രാമ പഞ്ചായത്തുകളുടേയും നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ അംഗീകാരം ലഭിച്ചിരിക്കുന്നു. പത്തനംതിട്ട ജില്ലയിലെ 8 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്ലാ ഗ്രാമ പഞ്ചായത്തുകളുടേയും നീര്‍ത്തട മാസ്റ്റര്‍പ്ലാന്‍ അംഗീകാരം നേടിയ .ഏക ബ്ലോക്ക് എന്ന ബഹുമതിക്ക് റാന്നി ബ്ലോക്ക് അര്‍ഹമായിരിക്കുന്നു.
ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ഗ്രാമ പഞ്ചായത്തു ഭരണകര്‍ത്താക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.