Wednesday, November 30, 2011

MR സ്കൂളിലെ വാഴക്യഷി

വടശ്ശേരിക്കര മോഡല് റഷിഡന്ഷ്യല് സ്കൂളില് ഈ വര്ഷവും വാഴക്യഷി തുടങ്ങി. കഴിഞ്ഞ വര്ഷം സ്കൂള് പരിസരത്ത് വച്ച വാഴയില് നിന്നും വിത്തെടുത്ത് സ്കൂളിനു പുറകുവശത്തെ കനാല് കരയില് 1000 വാഴ വിത്തുകള് വച്ചു.
14-9-2011- വാഴ വിത്ത് പിരിക്കുന്നു



ജോ. ബിഡിഒ ശ്രീ പി എസ് നാരായണന് പരിശോധന നടത്തുന്നു



14/9/2011 വാഴ വിത്തു നടുന്നു


Friday, November 25, 2011

ലേബര് ബഡ്ജറ്റ് 2012 -13


ശ്രദ്ധിക്കേണ്ട കാര്യങ്ങള്

കര്മ്മ പദ്ധതിയില് ചേര്ക്കുന്ന  റോഡുകളുടേയും തോടുകളുടേയും മറ്റു പ്രവ്യത്തികളുടേയും വിവരങ്ങള് നീര്ത്തട പദ്ധതി രേഖ യില് വന്നിട്ടുണ്ടോ എന്നു കൂടി നോക്കണം. ഓരോ പ്രവ്യത്തിയും ഉള്പ്പെടുന്ന സര് വ്വേ നമ്പര് തുടരന്ന് ആവശ്യമായി വരും.

ഓരോ പ്രവ്യത്തിയുടേയും പേരുകള് പൂര്ണ്ണമാവണം. ...... തോട്, ......... കാന എന്നല്ലാതെ തോട് പുനരുദ്ധാരണം എന്നാവണം.

കര്മ്മ പദ്ധതിയില് ഉള്പ്പെടുത്തുന്ന തുക ആ പ്രവ്യത്തി നടത്തിപ്പിന് യഥാര്ത്ഥമായും ആവശ്യമായ  തുകയേക്കാള് കുറയരുത് (എസ്റ്റിമേറ്റെടുക്കുമ്പോള് 60000 കര്മ്മ  പദ്ധതിയില് തുക 30000 എന്നാവരുത്)

Form 1a - ലേബര് പ്രൊജക്ഷന് 
ചിത്രം നോക്കുക. Total rural house holds, Total Rural BPL house holds, Total job cards issued എന്നിവ ക്യത്യമായി പൂരിപ്പിക്കണം.
ഏപ്രില് മുതല് മാര്ച്ചു വരെയുള്ള ഡാറ്റ ക്യുമിലേറ്റീവ് ആയിരിക്കണം.
കോളം 2, 3 എന്നിവ നേരിട്ടു നല്കുക, കോളം 4,5 എന്നിവ ഫോര്മുല നല്കാം. കോളം 2x3  കോളം 4 ലെ ഡാറ്റ കോളം 4 ലെ ഡാറ്റ 250 കൊണ്ട് ഗൂണിച്ച് ലക്ഷത്തിലാക്കുക.

 
Labour budget minutes - ലേബര് പ്രോജക്ഷനു ശേഷം അപ് ലോഡ് ചെയ്യേണ്ടതാണ്.
Form 1b - work projection -1എ യിലെ തൊഴില് ദിനങ്ങള് 1ബി യില് ടാലിയാണോ എന്നു നോക്കണം.


(cntd..)

Thursday, November 24, 2011

അവാര്ഡ് ദാനം

റാന്നി ബ്ലോക്ക് പഞ്ചായത്തില് 2010-11 ല് ഏറ്റവും കൂടതല് തൊഴില് ദിനങ്ങള് സ്യഷ്ടിച്ച പെരനുനാട് ഗ്രാമ പഞ്ചായത്തിനും ജില്ലയില് തന്നെ ഏറ്റവും കൂടുതല് 100 ദിവസം തൊഴില് നല്കിയ അങ്ങാടി ഗ്രാമ പഞ്ചായത്തിനും ഗ്രാമ വികസന വകുപ്പ് മന്ത്രി ശ്രീ. കെ. സി ജോസഫ് അവാര്ഡ് നല്കി.