Sunday, October 31, 2010

റാന്നി ബ്ലോക്ക് തൊഴിലുറപ്പ് ആല്‍ബം

തൊഴിലുറപ്പ് പദ്ധതിയിലെ പ്രവ്യത്തികളുടെ ഫോട്ടോകള്‍ ചേര്‍ക്കാനായി ഒരു ആല്‍ബം ഉണ്ടാക്കിയിരിക്കുന്നു.

ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആല്‍ബത്തിലേക്കു പോകാം. ഫോട്ടോ കാണാനും ചേര്‍ക്കാനും gmail വിലാസത്തിലൂടെ sign in ചെയ്യണം. Browse ചെയ്യുക Upload ചെയ്യുക. ഫോട്ടോ യുടെ പേരായി പഞ്ചായത്തിന്റെ പേരും വാര്‍ഡും പ്രവ്യത്തിയുടെ പേരും നല്‍കണം.

Wednesday, October 6, 2010

ബധിരനും മൂകനുമായ വികലാംഗന് തൊഴിലുറപ്പു പദ്ധതിയിലൂടെ ജീവിത വിജയം

ബധിരനും മൂകനുമായ വികലാംഗന് തൊഴിലുറപ്പു പദ്ധതിയിലൂടെ ജീവിത വിജയം

ബിജു സ്കറിയ വടശ്ശേരിക്കര ഗ്രാമ പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡിലെ താമസക്കാരനാണ്. രോഗിയായ അമ്മയുടെ സംരക്ഷണത്തിനും സഹായത്തിനും ബിജു മാത്രമേയുള്ളൂ. ബിജു(36) എല്ലാ ചെറുപ്പക്കാരെയും പോലെ ആരോഗ്യവാനല്ല. ജന്മനാ ഒരു കാലിന് സ്വാധീനക്കുറവുണ്ട്, ബധിരനും മൂകനുമാണ്. ബിജുക്കുട്ടന്‍ എന്ന് സ്നേഹപൂര്‍വ്വം നാട്ടുകാര്‍ വിളിക്കുന്ന ബിജു, തന്റെ വൈകല്യങ്ങളില്‍ തളര്‍ന്നു പോയ ആളല്ല, ആരുടേയും സഹാനുഭൂതിയും ബിജവിന് ആവശ്യമില്ല. തനിക്കുചെയ്യാന്‍ കഴിയുന്ന ജോലികള്‍ ചെയ്യുവാന്‍ ബിജു തയ്യാറാണ്. ടാപ്പിംഗ് ജോലിയാണ് ബിജുവിന്റെ പ്രധാന വരുമാന മാര്‍ഗ്ഗം. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അധിക വരുമാനത്തിനുള്ള മാര്‍ഗ്ഗവുമായി എത്തിയപ്പോള്‍ അതു തിരിച്ചറിയാന്‍ ബിജുവിനു കഴിഞ്ഞു. ഈ സാമ്പത്തിക വര്‍ഷം (2010-11) 31 പണികള്‍ പൂര്‍ത്തിയാക്കി എല്ലാവര്‍ക്കും ബിജു മാത്യകയായി. എം ആര്‍ സ്കൂളില്‍ നടന്ന എല്ലാ പ്രവ്യത്തികളിലും ബിജു ഉണ്ടായിരുന്നു. തൊഴിലുറപ്പ് പദ്ധതിയിലെ ജോലി ബിജുവിന് പുതിയൊരു ലോകമാണ് നല്‍കിയത്. എല്ലാവരാലും അംഗീകാരം. ബാങ്കില്‍ അക്കൌണ്ട്. സൌത്ത് മലബാര്‍ ബാങ്ക് മാനേജര്‍ക്ക് ബിജുവിനെ അറിയാം. പണം പിന്‍വലിക്കാന്‍ ബാങ്കില്‍ ചെല്ലുമ്പോഴുള്ള അംഗീകാരം, സ്നേഹാന്വേഷണങ്ങള്‍, അവരുടെ ഭാഷയില്‍ തിരിച്ചു പറയാനറിയില്ലെങ്കിലും തുറന്ന ചിരിയിലും ആംഗ്യങ്ങളിലും തലയാട്ടലിലും ബിജുവിന്റെ ആ സന്തോഷം പ്രകടമാണ്. തൊഴിലുറപ്പ് പദ്ധതിയിലൂടെ ബിജു ജീവിതത്തെ പുതുതായി കാണുകയാണ്. എഴുതാനും വായിക്കാനും ബധിരമൂകു ഭാഷ പഠിക്കാനും ഭാഗ്യം ലഭിക്കാത്ത ബിജുക്കുട്ടനെ പഠിപ്പിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് താല്‍പര്യമാണ്. പക്ഷേ ബധിര മൂകരുടെ ഭാഷ ഇവര്‍ക്കും അറിയില്ല. തൊഴിലുറപ്പില്‍ പണിചെയ്ത് മറ്റുള്ളവര്‍ക്ക് മാത്യകയായ ബിജവിനെ പൊന്നാട അണിയിച്ച് ജനപ്രതിനിധികള്‍ അംഗീകരിക്കുകയുണ്ടായി. ബിജു 100 ദിവസം പണി പൂര്‍ത്തീകരിക്കും എന്നു തന്നെയാണ് എല്ലാവരുടേയും പ്രതീക്ഷ. ബിജുവിന്റെ വിലാസം വാഴപ്പിള്ളേത്ത്, പേഴുംപാറ പി ഒ, വടശ്ശേരിക്കര, പത്തനംതിട്ട-689662 തൊഴില്‍ കാര്‍ഡ് നമ്പര്‍ KL-12-009-008-005/100