ഡാറ്റാ എന്‍ട്രി -സംശയങ്ങള്‍ -ഉത്തരങ്ങള്‍

നിങ്ങളുടെ സംശയങ്ങള്‍ മെയിലായി  അറിയിക്കുക.
On going, Complete work തുടങ്ങിയ വിവരങ്ങള്‍ എങ്ങനെ കാണാം?
ഉത്തരം: Home പേജില്‍ Transparency & Accountabilty ക്കു താഴെ Works എടുക്കുക. തുടര്‍ന്ന് സംസ്ഥാനം , ജില്ല, ബ്ലോക്ക് , ഗ്രാമ പഞ്ചായത്ത് എന്നിവ എടുക്കുക.
വീഡിയോ ട്യൂട്ടറിയല്‍ കാണുക


2010-11
cash book എന്‍ട്രിക്കായി വര്‍ക്ക് കോഡും പേരും കാണുന്നില്ല? (സീന,ചിറ്റാര്‍)

ഉത്തരം : Work Details ല്‍ പോയി, വര്‍ക്ക edit ചെയ്യുക. Executing Agency യുടെ പേരിന്റെ സ്ഥാനത്ത് Gram Panchayat എന്നാക്കുക. നിങ്ങള്‍ Grama panchayat ആയിരിക്കും സെലക്ട് ചെയ്ത്തത് .

ഒരാളുടെ എന്‍ട്രി മസ്റ്ററോളില്‍ വിട്ടു പോയി എങ്ങനെ ചേര്‍ക്കും? (ദിലീപ് നാറാണംമൂഴി)
ഉത്തരം : ഡിമാന്‍റും അലോക്കേഷനും നടത്തിയിട്ടില്ലെങ്കില്‍ നടത്തുക.
മസ്റ്ററോള്‍ എഡിറ്റ് എടുക്കുക.വര്‍ക്ക് കോഡ് കൊടുക്കുക ലിസ്റ്റ് കാണിക്കും Append Workers on muster roll ല്‍ ക്ലിക്ക് ചെയ്യുക.എന്‍ട്രി നടത്തുക

എന്‍ട്രി നടത്തിയ അക്കൌണ്ടു നമ്പരുകള്‍ കാണുന്നതെങ്ങനെ? (ഷൈനി, വെച്ചൂച്ചിറ)
ബ്ലോക്കു തല റിപ്പോര്‍ട്ട് പേജില്‍ പ്രവേശിക്കുക (District/Block Admin -> Programme Officer -> Generate Reports -> Kerala -> select year,Dist,Block- Proceed )
Reports of Programme officer നു താഴെ List of Job card with details of Account No.ക്ലിക്ക് ചെയ്യുക
വാര്‍ഡു തിരിച്ച് അക്കൌണ്ടു നമ്പര്‍ വിവരങ്ങള്‍ കാണാം.

ജോബ് ഡിമാന്‍റ് കാണുന്നത് എങ്ങനെ?
പഞ്ചായത്തു തലത്തില്‍ ലോഗിന്‍ ചെയ്യുക, റിപ്പോര്‍ട്ട് എടുക്കുക Demand for work തുറക്കുക. നാളിതു വരെ എന്‍ട്രി നടത്തിയ എല്ലാ ഡിമാന്റും കാണാവുന്നതാണ്

ജോബ് അലോക്കേഷന്‍ കാണുന്നത് എങ്ങനെ?
പഞ്ചായത്തു തലത്തില്‍ ലോഗിന്‍ ചെയ്യുക, റിപ്പോര്‍ട്ട് എടുക്കുക employment offered തുറക്കുക. നാളിതു വരെ എന്‍ട്രി നടത്തിയ എല്ലാ ഡിമാന്റും കാണാവുന്നതാണ്


വിതരണം ചെയ്യാത്ത ജോബ് കാര്‍ഡുകളുടെ വിവരം കാണുന്നതെങ്ങനെ?
ഡാറ്റാ എന്‍ട്രി നടത്തുകയും പ്രിന്‍റ് ചെയ്യാത്തതുമായ് കാര്‍ഡുകളുടെ വിവരം കാണുന്നതിന് ഈ സൈറ്റില്‍ തന്നെ കണ്ണാടി എന്ന വിഭാഗത്തില്‍ നോക്കുക. അവിടെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ബ്ലോക്കിന്റെ പേരിനു മുകളില്‍ ക്മിക്ക് ചെയ്യുകയും തുടര്‍ന്ന പഞ്ചായത്ത് സെലക്ട് ചെയ്യുക. ലിസ്റ്റ് കാണാം.
ഓഫ് ലൈന്‍ ഡാറ്റാ എന്‍ട്രി നടത്തിയ സമയം പ്രിന്‍റ് എടുത്തപ്പോള്‍ തിയതി നല്‍കാത്ത ജോബ് കാര്‍ഡുകള്‍ ഈ ലിസ്റ്റില്‍ വരാം. ആയതു നോക്കി പ്രിന്റ് എടക്കുന്ന കമാന്‍ഡ് നല്‍കി ഡേറ്റു കൊടുത്താല്‍ മതി.

ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ ചേര്‍ക്കുമ്പോള്‍ ബാങ്കിന്റെ പേരിനൊപ്പം സ്ഥപ്പേര് ചേര്‍ക്കണമോ?
വേണ്ട്, എല്ലാ പഞ്ചായത്തുകാരും അവരവരുടെ ബാങ്കിന്റെ ബ്രാഞ്ച് പേരുചേര്‍ത്തുള്ള ബാങ്ക് പേര് ഉണ്ടാക്കിയിട്ടാല്‍ എണ്ണം ആയരക്കണക്കിനാവും ഡാറ്റ എന്‍ട്രിയുടെ വേഗത കുറയും. അതുകൊണ്ട് ബാങ്കിന്റെ ബ്രാഞ്ച് പേര് ബാങ്ക് പേരിനൊപ്പം ചേര്‍ക്കരുത്. SBT, SMG ഇങ്ങനെ ചുരുക്കെഴുത്തുകളും ചേര്‍ക്കരുത്. State Bank Of Travancore എന്ന പേര് select ചെയ്ത് ബ്രാഞ്ച് പേരിന്റെ അവിടെ സ്ഥലപേര് ചേര്‍ത്താല്‍ മതി. ഒരിക്കലും സ്ഥലപേര് ചേര്‍ത്ത് പുതിയ ബാങ്ക് പേരുകള്‍ ഉണ്ടാക്കാതിരിക്കുക. നിങ്ങളുടെ സൌകര്യത്തിനു വേണ്ടി ചെയ്യുന്നകാര്യം മറ്റുള്ളവര്‍ക്കും എല്ലാവര്‍ക്കും ദോഷമായി വരും എന്നോര്‍ക്കുക.

Upload ചെയ്ച ഫോട്ടോകള്‍ കാണുന്നതെങ്ങനെ?
Upload Photo എടുക്കുക കാണണ്ടവരുടെ വാര്‍ഡ് , തുടര്‍ന്നു ജോബ് കാര്‍ഡ് നമ്പര്‍ എന്നിവ സെലക്ട് ചെയ്യുക. ആപ്ലിക്കന്റ് പേരിനു നേരെ View Photo യില്‍ ക്ലിക്ക് ചെയ്യുക

2011-12
Work photo upload ചെയ്യാന് ഫയല് സൈസ് കുറക്കുന്നത് എങ്ങനെ?
ഉത്തരം-  ഇവിടെ ക്ലിക്ക് ചെയ്യുക