Wednesday, November 17, 2010

ADS-CDS- പ്രതിനിധികളുടെ യോഗങ്ങള്‍ തുടങ്ങി

ഓരോ വാര്‍ഡിലും തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുവാനും 100 ദിവസം എല്ലാവര്‍ക്കും തൊഴില്‍ നല്‍കുന്നതിനാവശ്യമായ പ്രവര്‍ത്തന പദ്ധതി വേഗത്തിലാക്കാനും എല്ലാ ഗ്രാമ പഞ്ചായത്തു എഡിഎസ്- സിഡിഎസ് പ്രസിഡന്റ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ 11-11-2010 ലെ പ്രതിവാര അവലോകന യോഗത്തില്‍ തീരുമാനിച്ചതിന്‍ പ്രകാരം , 15-11-2010 ല്‍ റാന്നി ഗ്രാമ പഞ്ചായത്തിലെ എഡിഎസ്- സിഡിഎസ് പ്രസിഡന്റ് സെക്രട്ടറിമാരുടെ യോഗം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. 20 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ഈ വര്‍ഷം 160 പേര്‍ 100 ദിവസം പൂര്‍ത്തിയാക്കുമെന്നു യോഗം വിലയിരുത്തി. സമയ ബന്ധിതമായ പ്രവര്‍ത്തനങ്ങള്‍ക്കു യോഗം രൂപം നല്‍കി. യോഗത്തില്‍ പ്രോഗ്രാം ആഫീസര്‍ ശ്രീ ജി രാജന്‍, ജോയിന്റ് ബിഡിഒ ശ്രീ പി എസ് നാരായണന്‍, ബ്ലോക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ശ്രീ ബിനു കെ വി എന്നിവര്‍ ക്ലാസ്സുകളെടുത്തു.

മറ്റൂ ഗ്രാമ പഞ്ചായത്തുകളുടെ യോഗങ്ങള്‍ ഇനി പ്രകാരം നടക്കുന്നതാണ്. 18-11-10- പഴവങ്ങാടി,19-11-10-അങ്ങാടി, 22-11-10 -ചിറ്റാര്‍,23-11-10 നാറാണംമൂഴി, 26-11-10 - വടശ്ശേരിക്കര, 27-11-10- സീതത്തോട്, 29-11-10-പെരുനാട്, 30-11-10 -വെച്ചൂച്ചിറ .