Monday, February 27, 2012

ഒരു നെല്‍ക്യഷി വിജയഗാഥ

ഏറത്ത് ഗ്രാമ പഞ്ചായത്തിലെ പുതുശ്ശേരിഭാഗം കുമരനല്ലൂര് ഏലയില് തരിശുനിലം  തൊഴിലുറപ്പ് പദ്ധതിയിലൂടെ ക്യഷിയോഗ്യമാക്കി നെല്‍ക്യഷിയിറക്കി നൂറുമേനി കൊയ്തെടുത്ത വിജയം ജില്ലയിലെ കര്ഷകര്ക്ക് ആവേശം പകരുന്നതായി. തരിശുകിടക്കുന്ന ഏക്കറുകണക്കിന് നിലങ്ങളില്‍ ഈ വിജയം ആവര്ത്തിക്കാന് പ്രചോദനമാകും


ഏറത്ത് ഗ്രാമ പഞ്ചായത്തില് 10, 12 വാര്ഡുകളില് തരിശുനിലങ്ങളില് ക്യഷിയോഗ്യമാക്കുന്നതിന് ഈ വര്ഷം തൊഴിലുറപ്പ് പദ്ധതിയിലൂടെ 184650 രൂപയുടെ പ്രവ്യത്തികളാണ് നടത്തിയത്. 404 തൊഴിലാളികള് പണിയെടുക്കുകയും 1231 തൊഴില്ദിനങ്ങള് രണ്ടു പ്രവ്യത്തികളിലുമായി സ്യഷ്ടിക്കുകയും ചെയ്തു.

നെല്‍കൃഷിപുന:സ്ഥാപനം (വാര്‍ഡ് 10)(1612006002/LD/11652)
നെല്‍‍കൃഷിപുന:സ്ഥാപനം(വാര്‍ഡ് 12)  (1612006002/LD/13615)


തൊഴിലുറപ്പില്‍ പണികള്‍ക്കു വിലക്ക്

മാത്യഭുമി 26/2/2012


Saturday, February 25, 2012

കേന്ദ്ര ഫണ്ട് ലഭിച്ചിരിക്കുന്നു

ആലപ്പുഴ, കൊല്ലം, ഇടുക്കി,എറണാകുളം, കണ്ണൂര്‍, പത്തനംതിട്ട, പാലക്കാട്  ജില്ലകള്‍ക്ക് കേന്ദ്ര ഗവണ്‍മെന്‍റ് ഫണ്ട് അനുവദിച്ചിരിക്കുന്നതായി മിഷന്‍ ഡയറക്ടര്‍ അറിയിച്ചിരിക്കുന്നു.

കാലതാമസം വരുത്താതെ ചിലവുകള്‍ എം ഐഎസ്സില്‍ ചെയ്യുന്നതില്‍ ‍ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരും ആയതു മോണിറ്റര്‍ ചെയ്യുന്നതില്‍ പ്രോഗ്രാം ഓഫീസര്‍മാരും ശ്രദ്ധിക്കണമെന്നും മിഷന്‍ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു.

Friday, February 10, 2012

കയര്‍ ഭൂവസ്ത്രം

ഭൂവസ്ത്രനിര്‍മ്മാണം വേഗത്തില്‍ വളര്‍ന്നുവരുന്ന ഒരു മേഖലയാണ്. ഏകദേശം 1200 ദശലക്ഷം ഡോളര്‍ കച്ചവടം പ്രതീക്ഷിക്കുന്ന ആഗോള ഭൂവസ്ത്ര വിപണി 10 ശതമാനമെന്ന നിരക്കില്‍ വളര്‍ന്നു വരുന്നു. ഇതില്‍ ഏകദേശം 500 കോടിയും പ്രകൃതിദത്ത നാരുകൊണ്ടുള്ള ഭൂവസ്ത്രങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇവയില്‍ കയറിന് ഗണ്യമായ സ്ഥാനമാണുള്ളത്. മണ്ണൊലിപ്പ് തടയല്‍ , നദീ തീരസംരക്ഷണം, സസ്യവല്‍ക്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് പ്രകൃതിദത്ത നാരുകളെ ഉപയോഗപ്പെടുത്തിവരുന്നു



മുളയാണി ഉണ്ടാക്കുന്നു

കയര് വിരിക്കുന്നു


പുല്ലു പിടിപ്പിക്കുന്നു
നാളികേര തൊണ്ടില്‍നിന്നും സംസ്കരിച്ചെടുക്കുന്ന പ്രകൃതിദത്തമായ നാരാണ് കയര്‍ . വിവിധ വലിപ്പത്തിലുള്ള തൊണ്ടുകളില്‍നിന്ന് നാരുകള്‍ വേര്‍തിരിച്ചെടുത്ത് കയര്‍ ചവിട്ടി തുടങ്ങിയ വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്നു. 

നാളികേരതൊണ്ടില്‍നിന്നും ചകിരി ഉല്പാദിപ്പിക്കുന്ന പ്രവര്‍ത്തനം അദ്ധ്വാനമേറിയതും ദൈര്‍ഘ്യമേറിയതുമായ ഒന്നാണ്. നാളികേരത്തില്‍നിന്നും വേര്‍തിരിച്ച തൊണ്ടുകളെ മൂന്ന് മുതല്‍ ആറ് മാസംവരെയുള്ള കാലയളവില്‍ ചിറകളിലോ, കായല്‍ ഭാഗങ്ങളിലോ താഴ്ത്തി അഴുക്കിയെടുക്കുന്നു. അഴുക്കിയെടുത്ത തൊണ്ടുകളെ മൃദുവാക്കിയശേഷം അവയെ തല്ലി പരുവപ്പെടുത്തി അതില്‍നിന്നും നാരുകള്‍ വേര്‍തിരിക്കും. ഇത് സാധാരണയായി കൈക്കൊണ്ടുതന്നെയാണ് ചെയ്തെടുക്കുന്നത്. ഇതിനുശേഷം അവയെ കഴുകി ഉണക്കി അയഞ്ഞതാക്കുന്നു. ശേഷിച്ച ചകിരിച്ചോര്‍ ഹോട്ടികള്‍ച്ചര്‍ ഉത്പാദനമേഖലയില്‍ ഉപയോഗപ്പെടുത്തുന്നു. ഇപ്രകാരം തയ്യാറാക്കുന്ന ചകിരിനാരുകള്‍ ഉയര്‍ന്ന ഗുണമേന്മയുള്ളതായിരിക്കും. പച്ചതൊണ്ടുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന നാരുകള്‍ ഡൈയിങ്ങ് ബ്ലീച്ചിങ്ങ് തുടങ്ങിയവയ്ക്കായി ഉപയോഗിക്കുന്നു.


പരുക്കനായ ബ്രൗണ്‍ നിറത്തിലുള്ള കയര്‍ നിര്‍മ്മിക്കുന്നതിന് കുറഞ്ഞ കാലയളവിലുള്ള അഴുക്കല്‍ മാത്രമേ നടത്തേണ്ടതുള്ളൂ. ഇവയെ പ്രധാനമായും ജിയോ ടെക്സ്റ്റൈല്‍ മേഖലയിലേക്ക് പ്രയോജനപ്പെടുത്തുന്നു

കൂടുതല് വിവരങ്ങള്ക്ക് 0477 - 2245268, 9447349116


Wednesday, February 1, 2012

ETC Training


വായിക്കാത്തമെയിലുകള് ആദ്യം കാണാനുള്ള വഴി

ജി മെയില് മുഖം മിനുക്കുകയാണ്
കൂടുതല് സൌകര്യങ്ങള് നമുക്കു നല്കുന്നു. 
നമുക്കു ഉപകാരപ്രദമായ ഒരു സൌകര്യം ഇതാ .

മെയിലുകള് ഇന്ബോക്സില് കാണിക്കുന്നത് തീയതി അനുസരിച്ചാണല്ലൊ.
രണ്ടു ദിവസം നോക്കാതെയിരുന്നാല് ധാരാളം മെയിലുകള് വന്നു നിറയും അത്യാവശ്യം മെയിലുകള് കാണാതെ പോകാം. ഇല്ലേ

കുറച്ചുനാള് മുമ്പു വന്ന മെയില് വായിക്കാതെ പോയി. പ്രധാന വിവരം അങ്ങനെ അറിയാതെയും വരാം.

അതിനാല് തുറക്കാത്ത മെയിലുകള് ഒരു പ്രത്യേക ബോക്സില് കാണിക്കുകയും വായിച്ചു കഴിയുമ്പോള് അതില് നിന്നും മാറുകയും ചെയ്യുന്നു

ഇതിനായി കുറച്ചു ലളിതമായ കാര്യങ്ങള് ചെയ്താല് മതിയാകും.

1. ജി മെയിലിനു മുകളില് വലതു വശത്തായി കാണുന്ന ഗിയര് ഐക്കണില് ക്ലിക്ക് ചെയ്യുക. മെയില് സെറ്റിംഗ്സ് എടുക്കുക
2. കുറെ ടാബുകള് കാണാം അതില് INBOX  ടാബില് ക്ലിക്ക് ചെയ്യുക
3. അതില് ആദ്യം കാണുന്ന inbox type നു നേരെ കാണുന്ന ബോക്സില് നിന്നും Unread first എന്നത് സെലക്ട് ചെയ്യുക.

4 ഇനി താഴെ കാണുന്ന സേവ് ബട്ടണില് ക്ലിക്ക് ചെയ്യുക

ഇപ്പോള് ഇന്ബോക്സ് unread എന്നും Everything else എന്നും രണ്ടു വിഭാഗമായി കാണാം.

http://nregaranni.blogspot.com/

നിങ്ങളും അഭിപ്രായങ്ങള് അറിയിക്കുക  nregabnoray@gmail.com

100 DAYS TEAM - R A N K L I S T (Based on MIS dated 2-2-2012 )

റാങ്ക്      പഞ്ചായത്ത്          100 ദിവസം തികച്ച
                                                               കുടുംബങ്ങള്

1                 Ranni Angadi                        20

2                 Kadapra                                  15
3                 Ezhamkulam                         13
4                 Vechoochira                         13
5                 Vadaserikara                        12
6                 Kozhencherry                      10
7                 Niranam                                 10
8                 Peringara                                 9
9                 Koipuram                                  8
10               Pallickal                                   8
11               Kuttoor                                      7
12               Enadimangalam                    6
13               Ezhumattoor                            4
14               Pramadom                               4
15               Kaviyoor                                    4
16               Chittar                                       4
17               Erathu                                       3
18               Puramattom                            2
19               Thannithodu                           2
20               Vallicode                                  2
21               Kulanada                                 2
22               Ranni Perunadu                     2
23               Seethathodu                            2
24               Cherukole                                1
25               Elanthoor                                  1
26               Konni                                         1
27               Malayalapuzha                        1
28               Mylapra                                     1
29               Kadampanad                           1
30               Kodumon                                  1
31               Nedumpuram                          1
32               Ranni                                         1
33               Ranni Pazhavangadi              1