Tuesday, May 31, 2011

ഇ മസ്റ്ററോളും അനുബന്ധ കാര്യങ്ങളും

ജൂണ് 15 നു മുമ്പായി ഇ മസ്റ്ററോള് ആരംഭിക്കണം. ഇനി മുതല് ഇ മസ്റ്ററോള് മാത്രമേ ഉപയോഗിക്കാവൂ. ജൂണ് 15 നു ശേഷം മാനുവല് മസ്റ്ററോള് ഉപയോഗിക്കാന് പാടില്ല എന്ന് അറിയിക്കുന്നു.

വളരെ സൂഷ്മതയോടെയും ശ്രദ്ധയോടെയും ഇ മസ്റ്ററോള് കൈകാര്യം ചെയ്യുന്നതിന് മേറ്റുമാര്ക്ക് നിര്ദ്ദേശം നല്കണം.

മഴക്കാലത്ത് മസ്റ്ററോള് സൂക്ഷിക്കാനുള്ള ഫയല് എഡിഎസ് കള് വാങ്ങണം.

7 ദിവസം കഴിഞ്ഞ് മസ്റ്ററോള് ഡാറ്റാ എന്ട്രിക്കായി പഞ്ചായത്തില് തിരികെ ഏലി്പ്പിക്കണം. കാലതാമസം പാടില്ല.

ഒരു മസ്റ്ററോള് തീരുന്നതിനു മുമ്പായി തന്നെ അടുത്ത മസ്റ്ററോള് വാങ്ങണം. പിന്നീട് അതെടുക്കാന് കഴിയില്ല.

സൈറ്റില് മസ്റ്ററോള് എത്ര ദിവസത്തേക്കുണ്ട്, അടുത്തത് എത്ര വേണം എന്ന കണക്ക് മുന്കൂട്ടി തന്നെ എഞ്ചിനീയര് കണക്കാക്കണം, ശ്രദ്ധിക്കണം. (അലസതക്ക് ഇനി വലിയ വില കൊടുക്കേണ്ടി വരും.)

ജോബ് ഡിമാന്റും അലോക്കേഷനും നേരത്തെ കൊടുത്ത് മസ്റ്ററോള് വാങ്ങിയതിനാല് പണി നിശ്ചിത തീയതിയില് തന്നെ തീര്ക്കണം. പണി ദിവസങ്ങള് നീണ്ടു പോയാല് കാരണം ബോധിപ്പിക്കണം.

ഡോക്കുമെന്റേഷന് ക്യത്യമായും നടത്തണം.

2011 ജനുവരി 7 ലെ 73945 സര്ക്കുലര് പ്രകാരമുള്ള കാര്യങ്ങള് നടപ്പാക്കാന് ശ്രദ്ധിക്കണം.
(to be continue...)