Friday, January 21, 2011

പുതിയ വാര്‍ഡുകളില്‍ മേറ്റു മാരെ നിയോഗിക്കുന്നത് എങ്ങനെ?

ഗ്രാമ പഞ്ചായത്തുകളില്‍ പുതിയ വാര്‍ഡുകള്‍ നിലവില്‍ വന്നപ്പോള്‍ പണി നടത്തുന്നത് സംബന്ധിച്ച് അവ്യക്തത ഉണ്ടായിരുന്നു. രണ്ടും മൂന്നും വാര്‍ഡുകളില്‍ നിന്നും ഒരു വാര്‍ഡു ഉണ്ടായപ്പോള്‍ പഴയ വാര്‍ഡിലെ മേറ്റു മാരെല്ലാം പുതിയ വാര്‍ഡിലായ സ്ഥിതി ഉണ്ടായി. പുതിയ വാര്‍ഡില്‍ എഡിഎസ് ഇല്ലാതാനും. ഇതിനു പരിഹാരമായി പുതിയ വാര്‍ഡുകളില്‍ 2011 നവംബര്‍ വരെ (അടുത്ത എഡിഎസ് തെരെഞ്ഞെടുപ്പ് വരെ) പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശമായി.

പുതിയ വാര്‍ഡുകളില്‍ നിന്നും മേറ്റുമാരെ റൊട്ടേഷന്‍ വ്യവസ്ഥയില്‍ തീരുമാനിക്കാനായി 1.പുതിയ വാര്‍ഡില്‍ ഉള്‍പ്പെടുന്നു എഡിഎസ് അംഗങ്ങള്‍, 2.പുതിയ വാര്‍ഡിലെ അയല്‍ക്കൂട്ടം പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ ,3. പുതിയ വാര്‍ഡിലെ അയല്‍ക്കൂട്ട ഭാരവാഹികളില്‍ (അഞ്ചംഗ സമിതി) നിന്നുള്ള SC/ST അംഗങ്ങള്‍ എന്നിവരുടെ ലിസ്റ്റ് സിഡിഎസ് അംഗീകരിച്ച് പഞ്ചായത്തു ഭരണസമിതിക്കു നല്‍കുക.

ഈ ലിസ്റ്റിലുള്ളവരെ വാര്‍ഡിലെ തൊഴിലുറപ്പു പ്രവര്‍ത്തനങ്ങളുടെ മേറ്റായി റോട്ടേഷന്‍ വ്യവസ്ഥയില്‍ പഞ്ചായത്തു കമ്മിറ്റി ചുമതലപ്പെടുത്തേണ്ടതാണ്.
ഉത്തരവ് നം 293/2010 തീയിതി 29.11.2010