Wednesday, February 1, 2012

വായിക്കാത്തമെയിലുകള് ആദ്യം കാണാനുള്ള വഴി

ജി മെയില് മുഖം മിനുക്കുകയാണ്
കൂടുതല് സൌകര്യങ്ങള് നമുക്കു നല്കുന്നു. 
നമുക്കു ഉപകാരപ്രദമായ ഒരു സൌകര്യം ഇതാ .

മെയിലുകള് ഇന്ബോക്സില് കാണിക്കുന്നത് തീയതി അനുസരിച്ചാണല്ലൊ.
രണ്ടു ദിവസം നോക്കാതെയിരുന്നാല് ധാരാളം മെയിലുകള് വന്നു നിറയും അത്യാവശ്യം മെയിലുകള് കാണാതെ പോകാം. ഇല്ലേ

കുറച്ചുനാള് മുമ്പു വന്ന മെയില് വായിക്കാതെ പോയി. പ്രധാന വിവരം അങ്ങനെ അറിയാതെയും വരാം.

അതിനാല് തുറക്കാത്ത മെയിലുകള് ഒരു പ്രത്യേക ബോക്സില് കാണിക്കുകയും വായിച്ചു കഴിയുമ്പോള് അതില് നിന്നും മാറുകയും ചെയ്യുന്നു

ഇതിനായി കുറച്ചു ലളിതമായ കാര്യങ്ങള് ചെയ്താല് മതിയാകും.

1. ജി മെയിലിനു മുകളില് വലതു വശത്തായി കാണുന്ന ഗിയര് ഐക്കണില് ക്ലിക്ക് ചെയ്യുക. മെയില് സെറ്റിംഗ്സ് എടുക്കുക
2. കുറെ ടാബുകള് കാണാം അതില് INBOX  ടാബില് ക്ലിക്ക് ചെയ്യുക
3. അതില് ആദ്യം കാണുന്ന inbox type നു നേരെ കാണുന്ന ബോക്സില് നിന്നും Unread first എന്നത് സെലക്ട് ചെയ്യുക.

4 ഇനി താഴെ കാണുന്ന സേവ് ബട്ടണില് ക്ലിക്ക് ചെയ്യുക

ഇപ്പോള് ഇന്ബോക്സ് unread എന്നും Everything else എന്നും രണ്ടു വിഭാഗമായി കാണാം.

http://nregaranni.blogspot.com/

നിങ്ങളും അഭിപ്രായങ്ങള് അറിയിക്കുക  nregabnoray@gmail.com