Friday, February 10, 2012

കയര്‍ ഭൂവസ്ത്രം

ഭൂവസ്ത്രനിര്‍മ്മാണം വേഗത്തില്‍ വളര്‍ന്നുവരുന്ന ഒരു മേഖലയാണ്. ഏകദേശം 1200 ദശലക്ഷം ഡോളര്‍ കച്ചവടം പ്രതീക്ഷിക്കുന്ന ആഗോള ഭൂവസ്ത്ര വിപണി 10 ശതമാനമെന്ന നിരക്കില്‍ വളര്‍ന്നു വരുന്നു. ഇതില്‍ ഏകദേശം 500 കോടിയും പ്രകൃതിദത്ത നാരുകൊണ്ടുള്ള ഭൂവസ്ത്രങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇവയില്‍ കയറിന് ഗണ്യമായ സ്ഥാനമാണുള്ളത്. മണ്ണൊലിപ്പ് തടയല്‍ , നദീ തീരസംരക്ഷണം, സസ്യവല്‍ക്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് പ്രകൃതിദത്ത നാരുകളെ ഉപയോഗപ്പെടുത്തിവരുന്നു



മുളയാണി ഉണ്ടാക്കുന്നു

കയര് വിരിക്കുന്നു


പുല്ലു പിടിപ്പിക്കുന്നു
നാളികേര തൊണ്ടില്‍നിന്നും സംസ്കരിച്ചെടുക്കുന്ന പ്രകൃതിദത്തമായ നാരാണ് കയര്‍ . വിവിധ വലിപ്പത്തിലുള്ള തൊണ്ടുകളില്‍നിന്ന് നാരുകള്‍ വേര്‍തിരിച്ചെടുത്ത് കയര്‍ ചവിട്ടി തുടങ്ങിയ വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്നു. 

നാളികേരതൊണ്ടില്‍നിന്നും ചകിരി ഉല്പാദിപ്പിക്കുന്ന പ്രവര്‍ത്തനം അദ്ധ്വാനമേറിയതും ദൈര്‍ഘ്യമേറിയതുമായ ഒന്നാണ്. നാളികേരത്തില്‍നിന്നും വേര്‍തിരിച്ച തൊണ്ടുകളെ മൂന്ന് മുതല്‍ ആറ് മാസംവരെയുള്ള കാലയളവില്‍ ചിറകളിലോ, കായല്‍ ഭാഗങ്ങളിലോ താഴ്ത്തി അഴുക്കിയെടുക്കുന്നു. അഴുക്കിയെടുത്ത തൊണ്ടുകളെ മൃദുവാക്കിയശേഷം അവയെ തല്ലി പരുവപ്പെടുത്തി അതില്‍നിന്നും നാരുകള്‍ വേര്‍തിരിക്കും. ഇത് സാധാരണയായി കൈക്കൊണ്ടുതന്നെയാണ് ചെയ്തെടുക്കുന്നത്. ഇതിനുശേഷം അവയെ കഴുകി ഉണക്കി അയഞ്ഞതാക്കുന്നു. ശേഷിച്ച ചകിരിച്ചോര്‍ ഹോട്ടികള്‍ച്ചര്‍ ഉത്പാദനമേഖലയില്‍ ഉപയോഗപ്പെടുത്തുന്നു. ഇപ്രകാരം തയ്യാറാക്കുന്ന ചകിരിനാരുകള്‍ ഉയര്‍ന്ന ഗുണമേന്മയുള്ളതായിരിക്കും. പച്ചതൊണ്ടുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന നാരുകള്‍ ഡൈയിങ്ങ് ബ്ലീച്ചിങ്ങ് തുടങ്ങിയവയ്ക്കായി ഉപയോഗിക്കുന്നു.


പരുക്കനായ ബ്രൗണ്‍ നിറത്തിലുള്ള കയര്‍ നിര്‍മ്മിക്കുന്നതിന് കുറഞ്ഞ കാലയളവിലുള്ള അഴുക്കല്‍ മാത്രമേ നടത്തേണ്ടതുള്ളൂ. ഇവയെ പ്രധാനമായും ജിയോ ടെക്സ്റ്റൈല്‍ മേഖലയിലേക്ക് പ്രയോജനപ്പെടുത്തുന്നു

കൂടുതല് വിവരങ്ങള്ക്ക് 0477 - 2245268, 9447349116