Wednesday, December 28, 2011

തിരുവാഭരണ പാതകള് വ്യത്തിയാക്കുന്നു

ശബരിമല തിരുവാഭരണ പാതകള് വ്യത്തിയാക്കല് ആരംഭിച്ചു.
റാന്നി ഗ്രാമ പഞ്ചായത്തിലെ 12,4,7 വാര്ഡുകളിലൂടെ കടന്നു പോകുന്ന തിരുവാഭരണപാതകളാണ് പുനരുദ്ധരിക്കുന്നത്





2011 ഡിസംബര് 27 ന് പ്രവ്യത്തികള് ആരംഭിച്ചു. പ്രധാന പാതകള് കൂടാതെ ഇടവഴികളും ഉണ്ട്. ഇടവഴികളെല്ലാം തന്നെ കാടു കയറി കിടക്കുകയാണ്.

വടശ്ശേരിക്കര ഗ്രാമ പഞ്ചായത്തിലൂടെ കടന്നു പോകുന്ന തിരുവാഭരണപാത പള്ളിക്കമുരുപ്പ് മുതല്  പേങ്ങാട്ടു കടവ്  വരെയുള്ള പാത തെളിക്കല് പ്രവ്യത്തി ജനുവരി 1 മുതല് ആരംഭിക്കും.



Friday, December 16, 2011

WORK PHOTO കാണുന്നതെങ്ങനെ?

വര്ക്കുകളുടെ 3 ഫോട്ടോവീതം അപ് ലോഡ് ചെയ്യുന്നത് കാണാനുളള വഴി

പഞ്ചായത്ത് റിപ്പോര്ട്ട് ലോഗിന് ചെയ്യുക.
റിപ്പോര്ട്ടുകളില് നോക്കുക
ഏറ്റവും താഴെ Photo Details of Work എന്ന ലിങ്ക് കാണാം.

Another Way - Click here


16.12.2011 ലെ നില

അരീത്തോട് ശുചീകരണം-നിരണം ഗ്രാമ പഞ്ചായത്ത്

ഫോട്ടോയുടെ സൈസ് 50KB യില് താഴെ യാണെങ്കില് മാത്രമേ സൈറ്റില് അപ് ലോഡ് നടക്കുകയുള്ളൂ. ഇത്രയും കുറഞ്ഞ ഫയില് സൈസ് ആക്കുക എന്നതാണ് എല്ലാവര്ക്കും പ്രശ്നം.
നെറ്റില് നിന്ന് ഫ്രീ ആയി കിട്ടുന്ന ഇമേഷ് ഏഡിറ്ററുകള് കംപ്യൂട്ടറില് ഇന്സ്റ്റാള് ചെയ്യുക

. -Down load NCH Photo editor
Resize tool click ചെയ്യുക. width  600  ആക്കുക. സേവ് ചെയ്യുമ്പോള് ക്വാളിറ്റി  പകുതിയില് താഴെ ആക്കുക (ചിത്രം കാണുക)

Down load Fotosizer- resize multiple photos in minutes

നീര്ത്തട പദ്ധതി പ്രവ്യത്തികള്

വടശ്ശേരിക്കര ഗ്രാമ പഞ്ചായത്തിലെ നീര്ത്തട പ്രവ്യത്തികള്

പ്രോജക്ട് മീറ്റിംഗ്


മഴക്കുഴി




Wednesday, November 30, 2011

MR സ്കൂളിലെ വാഴക്യഷി

വടശ്ശേരിക്കര മോഡല് റഷിഡന്ഷ്യല് സ്കൂളില് ഈ വര്ഷവും വാഴക്യഷി തുടങ്ങി. കഴിഞ്ഞ വര്ഷം സ്കൂള് പരിസരത്ത് വച്ച വാഴയില് നിന്നും വിത്തെടുത്ത് സ്കൂളിനു പുറകുവശത്തെ കനാല് കരയില് 1000 വാഴ വിത്തുകള് വച്ചു.
14-9-2011- വാഴ വിത്ത് പിരിക്കുന്നു



ജോ. ബിഡിഒ ശ്രീ പി എസ് നാരായണന് പരിശോധന നടത്തുന്നു



14/9/2011 വാഴ വിത്തു നടുന്നു


Friday, November 25, 2011

ലേബര് ബഡ്ജറ്റ് 2012 -13


ശ്രദ്ധിക്കേണ്ട കാര്യങ്ങള്

കര്മ്മ പദ്ധതിയില് ചേര്ക്കുന്ന  റോഡുകളുടേയും തോടുകളുടേയും മറ്റു പ്രവ്യത്തികളുടേയും വിവരങ്ങള് നീര്ത്തട പദ്ധതി രേഖ യില് വന്നിട്ടുണ്ടോ എന്നു കൂടി നോക്കണം. ഓരോ പ്രവ്യത്തിയും ഉള്പ്പെടുന്ന സര് വ്വേ നമ്പര് തുടരന്ന് ആവശ്യമായി വരും.

ഓരോ പ്രവ്യത്തിയുടേയും പേരുകള് പൂര്ണ്ണമാവണം. ...... തോട്, ......... കാന എന്നല്ലാതെ തോട് പുനരുദ്ധാരണം എന്നാവണം.

കര്മ്മ പദ്ധതിയില് ഉള്പ്പെടുത്തുന്ന തുക ആ പ്രവ്യത്തി നടത്തിപ്പിന് യഥാര്ത്ഥമായും ആവശ്യമായ  തുകയേക്കാള് കുറയരുത് (എസ്റ്റിമേറ്റെടുക്കുമ്പോള് 60000 കര്മ്മ  പദ്ധതിയില് തുക 30000 എന്നാവരുത്)

Form 1a - ലേബര് പ്രൊജക്ഷന് 
ചിത്രം നോക്കുക. Total rural house holds, Total Rural BPL house holds, Total job cards issued എന്നിവ ക്യത്യമായി പൂരിപ്പിക്കണം.
ഏപ്രില് മുതല് മാര്ച്ചു വരെയുള്ള ഡാറ്റ ക്യുമിലേറ്റീവ് ആയിരിക്കണം.
കോളം 2, 3 എന്നിവ നേരിട്ടു നല്കുക, കോളം 4,5 എന്നിവ ഫോര്മുല നല്കാം. കോളം 2x3  കോളം 4 ലെ ഡാറ്റ കോളം 4 ലെ ഡാറ്റ 250 കൊണ്ട് ഗൂണിച്ച് ലക്ഷത്തിലാക്കുക.

 
Labour budget minutes - ലേബര് പ്രോജക്ഷനു ശേഷം അപ് ലോഡ് ചെയ്യേണ്ടതാണ്.
Form 1b - work projection -1എ യിലെ തൊഴില് ദിനങ്ങള് 1ബി യില് ടാലിയാണോ എന്നു നോക്കണം.


(cntd..)

Thursday, November 24, 2011

അവാര്ഡ് ദാനം

റാന്നി ബ്ലോക്ക് പഞ്ചായത്തില് 2010-11 ല് ഏറ്റവും കൂടതല് തൊഴില് ദിനങ്ങള് സ്യഷ്ടിച്ച പെരനുനാട് ഗ്രാമ പഞ്ചായത്തിനും ജില്ലയില് തന്നെ ഏറ്റവും കൂടുതല് 100 ദിവസം തൊഴില് നല്കിയ അങ്ങാടി ഗ്രാമ പഞ്ചായത്തിനും ഗ്രാമ വികസന വകുപ്പ് മന്ത്രി ശ്രീ. കെ. സി ജോസഫ് അവാര്ഡ് നല്കി.

Tuesday, August 23, 2011

മേറ്റുമാര്ക്ക് പരിശീലനം

തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില് കാണുന്ന ഗുരുതരമായ വീഴ്ചകള് പരിഹരിക്കുന്നതിനും, ഫീല്ഡ് പരിശോധന കര്ശനമാക്കുന്നതിനും വേണ്ടി ബ്ലോക്ക് തലത്തില് ആഗസ്റ്റ് 23,24,25 തീയതികളില് മേറ്റുമാര്ക്ക് പരിശീലനം നല്കുന്നു.


ഉത്ഘാടനം ബ്ലോക്ക് പ്രസിഡന്റ് ശ്രീ ബെന്നി പുത്തന്പറമ്പില്

ബിഡിഒ ശ്രീ കെ എസ് ബാബു

വടശ്ശേരിക്കര, അങ്ങാടി ഗ്രാമ പഞ്ചായത്തുകള്

ചിറ്റാര് ,വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തുകള്
ജോയിന്റ് ബിഡിഒ ശ്രീ പി എസ് നാരായണന്


Sunday, July 24, 2011

IFSC Code - Indian Financial Systems Codes

The IFSC has been designed as an 11-digit alpha-numeric routing number. This is in consonance with the number of digits in the SWIFT coding system which follows the ISO standard (9362) for identifying  banks/branches. The composition of bank code and branch code is as follows:
 -----------------------------------------------------------------------------------------------------------------------------------------------
Character Position                    Information              Remarks
------------------------------------------------------------------------------------------------------------------------------------------------
First Four Characters               Bank Code         Same as Swift (ISO 9362)
Fifth Character                           Zero                     Reserved for future Use
Last six characters                   Branch Code       Banks can use their existing codes with no blank spaces
                                                                                    (zeroes prefixed)
--------------------------------------------------------------------------------------------------------------------------------------------------
The four-digit alphanumeric codes for banks are the same as registered with SWIFT. In the last six spaces, most banks use the Basic Statistical Returns (BSR) codes allotted by the Reserve Bank for reporting statistics while some use their own existing internal branch codes. As a member of the INFINET, the Reserve Bank would use SFMS for financial and non-financial communication between its own offices and the banking and financial sector. For this purpose, the Reserve Bank has assigned IFSC codes for its own departments in the Central Office and Regional Offices.


The INFINET, VSAT-based satellite and leased line network, is for the exclusive use of the banking and financial sector. Standardisation of message formats is a concurrent objective along with optimising the use of the INFINET. Consequently, the Structured Financial Messaging Solution (SFMS) has emerged as the Electronic Data Interchange (EDI) system for banks, allowing exchange of secure and structured messaging within the banks and between banks using the INFINET.

After a detailed study of message formats available in other systems such as the Society for Worldwide Inter-bank Financial Telecommunication (SWIFT), UN/EDIFACT and COMET standards, the choice has devolved on SWIFT message formats for intra- and inter-bank communication message transmission with suitable modifications. Alongside, the Indian Financial Systems Code (IFSC), a uniform coding structure, was developed to uniquely identify every bank branch in the country in routing of payment messages and Straight Through Processing (STP). The pattern adopted has also been drawn from that used by the SWIFT. The IFSC system can also be effectively used for national routing of SWIFT international messages with the help of a suitable interface at INFINET.


Thursday, June 9, 2011

സമ്പൂര്ണ്ണ നീര്ത്തട മാസ്റ്റര്പ്ലാന്

 9/6/2011 ല് കൂടിയ പത്തനംതിട്ട ജില്ലാ പ്ലാനിംഗ് കമ്മിറ്റി അങ്ങാടി, പഴവങ്ങാടി ഗ്രാമ പഞ്ചായത്തുകളുടെ നീര്ത്തട മാസ്റ്റര് പ്ലാന് അംഗീകരിച്ചതോടെ റാന്നി ബ്ലോക്ക് പഞ്ചായത്തിലെ 9 ഗ്രാമ പഞ്ചായത്തുകളുടേയും നീര്ത്തട മാസ്റ്റര് പ്ലാന് അംഗീകാരം ലഭിച്ചിരിക്കുന്നു.  പത്തനംതിട്ട ജില്ലയിലെ 8 ബ്ലോക്ക് പഞ്ചായത്തുകളില് എല്ലാ ഗ്രാമ പഞ്ചായത്തുകളുടേയും നീര്ത്തട മാസ്റ്റര്പ്ലാന് അംഗീകാരം നേടിയ  .ഏക ബ്ലോക്ക് എന്ന ബഹുമതിക്ക് റാന്നി ബ്ലോക്ക് അര്ഹമായിരിക്കുന്നു.

ഇതിനു പിന്നില് പ്രവര്ത്തിച്ച എല്ലാ ഗ്രാമ പഞ്ചായത്തു ഭരണകര്ത്താക്കള്ക്കും ഉദ്യോഗസ്ഥര്ക്കും അഭിനന്ദനങ്ങള് അറിയിക്കുന്നു.

Tuesday, May 31, 2011

ഇ മസ്റ്ററോളും അനുബന്ധ കാര്യങ്ങളും

ജൂണ് 15 നു മുമ്പായി ഇ മസ്റ്ററോള് ആരംഭിക്കണം. ഇനി മുതല് ഇ മസ്റ്ററോള് മാത്രമേ ഉപയോഗിക്കാവൂ. ജൂണ് 15 നു ശേഷം മാനുവല് മസ്റ്ററോള് ഉപയോഗിക്കാന് പാടില്ല എന്ന് അറിയിക്കുന്നു.

വളരെ സൂഷ്മതയോടെയും ശ്രദ്ധയോടെയും ഇ മസ്റ്ററോള് കൈകാര്യം ചെയ്യുന്നതിന് മേറ്റുമാര്ക്ക് നിര്ദ്ദേശം നല്കണം.

മഴക്കാലത്ത് മസ്റ്ററോള് സൂക്ഷിക്കാനുള്ള ഫയല് എഡിഎസ് കള് വാങ്ങണം.

7 ദിവസം കഴിഞ്ഞ് മസ്റ്ററോള് ഡാറ്റാ എന്ട്രിക്കായി പഞ്ചായത്തില് തിരികെ ഏലി്പ്പിക്കണം. കാലതാമസം പാടില്ല.

ഒരു മസ്റ്ററോള് തീരുന്നതിനു മുമ്പായി തന്നെ അടുത്ത മസ്റ്ററോള് വാങ്ങണം. പിന്നീട് അതെടുക്കാന് കഴിയില്ല.

സൈറ്റില് മസ്റ്ററോള് എത്ര ദിവസത്തേക്കുണ്ട്, അടുത്തത് എത്ര വേണം എന്ന കണക്ക് മുന്കൂട്ടി തന്നെ എഞ്ചിനീയര് കണക്കാക്കണം, ശ്രദ്ധിക്കണം. (അലസതക്ക് ഇനി വലിയ വില കൊടുക്കേണ്ടി വരും.)

ജോബ് ഡിമാന്റും അലോക്കേഷനും നേരത്തെ കൊടുത്ത് മസ്റ്ററോള് വാങ്ങിയതിനാല് പണി നിശ്ചിത തീയതിയില് തന്നെ തീര്ക്കണം. പണി ദിവസങ്ങള് നീണ്ടു പോയാല് കാരണം ബോധിപ്പിക്കണം.

ഡോക്കുമെന്റേഷന് ക്യത്യമായും നടത്തണം.

2011 ജനുവരി 7 ലെ 73945 സര്ക്കുലര് പ്രകാരമുള്ള കാര്യങ്ങള് നടപ്പാക്കാന് ശ്രദ്ധിക്കണം.
(to be continue...)

Sunday, March 20, 2011

വേതന വിതരണത്തില്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളുടെ റാങ്കിംഗ്

 വേതന വിതരണത്തില്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളുടെ റാങ്കിംഗ് നില് 2011 മാര്‍ച്ച് 20 ലെ MIS ഡാറ്റ പ്രകാരം.



2011 മാര്‍ച്ച് 20ലെ MIS- ഡാറ്റ- വേതനയിനത്തില്‍ വിതരണം നടത്തിയ തുക ഫണ്ട്
1 ഏഴംകുളം 86.86 98.4
2 പള്ളിക്കല്‍ 80.67 89.83
3 പ്രമാടം 68.07 89.65
4 കലഞ്ഞൂര്‍ 58.77 71.79
5 കൊടുമണ്‍ 57.04 64.65
6 ചിറ്റാര്‍ 56.89 64.36
7 ഏനാദിമംഗലം 50.42 62.36
8 കോന്നി 45.42 58.05
9 ഇലന്തൂര്‍ 44.02 50.67
10 റാന്നി പെരുനാട് 41.95 47.48
11 റാന്നി അങ്ങാടി 40.86 52.28
12 വെച്ചൂച്ചിറ 40.29 54.74
13 റാന്നി 39.48 40
14 കുന്നന്താനം 38.96 41.24
15 തണ്ണിത്തോട് 38.04 51.4
16 പന്തളം 36.86 40.13
17 ഏറത്ത് 36.07 40.44
18 എഴുമറ്റൂര്‍ 35.68 38.3
19 ചെന്നീര്‍ക്കര 34.69 41.3
20 കോഴഞ്ചേരി 34.18 42.94
21 വടശ്ശേരിക്കര 34.15 46.2
22 നിരണം 32.26 36.13
23 ആനിക്കാട് 32.58 34.48
24 സീതത്തോട് 31.97 37.89
25 റാന്നി പഴവങ്ങാടി 31.28 40.17
26 കടന്പനാട് 30.47 34.64
27 കൊറ്റനാട് 30.17 35.57
28 ഓമല്ലൂര്‍ 29.95 34.81
29 പന്തളം തെക്കേക്കര 29.38 32.45
30 കടപ്ര 28.85 32.14
31 കവിയൂര്‍ 28.77 35.93
32 മൈലപ്ര 28.68 37.93
33 മലയാലപ്പുഴ 27.95 42.14
34 പെരിങ്ങര 26.86 26.73
35 പുറമറ്റം 26.80 30.23
36 ചെറുകോല്‍ 25.58 38.07
37 വള്ളിക്കോട് 25.26 36.65
38 കല്ലൂപ്പാറ 24.35 26.22
39 കുറ്റൂര്‍ 23.70 31.88
40 തോട്ടപ്പുഴശ്ശേരി 22.51 28.07
41 കുളനട 22.11 25.38
42 ആറന്‍മുള 21.75 33.14
43 മെഴ‍ുവേലി 21.63 27.85
44 നാറാണമൂഴി 21.47 38.16
45 നാരങ്ങാനം 21.13 31.41
46 തുന്പമണ്‍ 20.95 28.18
47 കോയിപ്രം 20.44 24.09
48 മല്ലപ്പുഴശ്ശേരി 20.26 30.27
49 നെടുന്പ്രം 17.93 25.1
50 കോട്ടാങ്ങല്‍ 16.39 23.21
51 അരുവാപ്പുലം 14.63 30.12
52 മല്ലപ്പള്ളി 13.19 16.14
53 ഇരവിപേരൂര്‍ 12.97 17.25
54 അയിരൂര്‍ 10.34 24.64
 

Monday, February 28, 2011

ജലസംരക്ഷണവും മഴവെള്ളകൊയ്തും

സീതത്തോട് ഗ്രാമപഞ്ചായത്ത് -കൊച്ചാണ്ടികുളം നിര്‍മ്മാണം
 

Saturday, February 19, 2011

തൊഴിലുറപ്പ് പദ്ധതിയില്‍ 50 ദിവസം പണിയെടത്തവര്‍ക്ക് 2 രൂപക്ക് അരി

തൊഴിലുറപ്പ് പദ്ധതിയില്‍ 50 ദിവസം പണിയെടുത്തവര്‍ക്ക്  2 രൂപക്ക് അരിനല്‍കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചു കൊണ്ട്  മിഷന്‍ ഡയറക്ടര്‍ കത്ത് അയച്ചിരിക്കുന്നു   50 ദിവസത്തിലും അതില്‍ കൂടുതലും ജോലി എടുത്തവര്‍ക്ക് കഴിഞ്ഞ വര്‍ഷം മുതല്‍ 2 രൂപക്ക് അരി ലഭിക്കുന്നുണ്ട്. ഈ വര്‍ഷവും 50 ദിവസവും അതിനുമുകളിലും ജോലി ചെയ്തവര്‍ക്കും ഈ ആനുകൂല്യം നല്‍കുന്നതിന് തീരുമാനിച്ചിരിക്കുന്നു. പേരും മേല്‍വിലാസവും റേഷന്‍ കാര്‍ഡു നമ്പരും തൊഴില്‍ കാര്‍ഡു നമ്പരും ചേര്‍ത്ത് ലിസ്റ്റാക്കി 25/2/2010 നകം സപ്ലെ ആഫീസുകളില്‍ എത്തിക്കാനാണ് നിര്‍ദ്ദേശം.

Thursday, February 17, 2011

പ്രവ്യത്തി പൂര്‍ത്തീകരണവും MIS റിപ്പോര്‍ട്ടുകളും

2008-09,2009-10 എന്നീ വര്‍ഷങ്ങളിലെ പ്രവ്യത്തികളുടെ റിപ്പോര്‍ട്ടില്‍ ON GOING എന്ന വിഭാഗത്തില്‍ തെറ്റായ എണ്ണം കാണിക്കുന്നത് സംബന്ധിച്ച് ഒരു ആശയക്കുഴപ്പവും അവ്യക്തതയും നിലനില്‍ക്കുന്നു. 
On Going എങ്ങനെ delete ചെയ്യും? Delete ചെയ്തിട്ടും on going കാണിക്കുന്നു.!! 
റിപ്പോര്‍ട്ടില്‍ കാണിക്കുന്ന കാര്യങ്ങള്‍ എന്താണെന്ന് പൂര്‍ണ്ണമായി മനസ്സിലാക്കാത്തതു മൂലമാണ് ഈ ആശയക്കുഴപ്പം. 
Status റിപ്പോര്‍ട്ടുകള്‍ എടുക്കുന്നതെങ്ങനെ? അവയില്‍ കാണിക്കുന്ന വിവരങ്ങള്‍ എന്താണ്? 
എന്നു മനസ്സിലാക്കിയാല്‍ അതു ശരിയാക്കുവാനും കഴിയും.

പ്രവ്യത്തികളുടെ STATUS റിപ്പോര്‍ട്ട് കാണുന്നതെങ്ങനെ?
  • ബ്ലോക്ക് റിപ്പോര്‍ട്ടില്‍ പോവുക. (ഗ്രാമ പഞ്ചായത്തു റിപ്പോര്‍ട്ടില്‍ കാണിക്കുന്ന WORK STATUS നേക്കാള്‍ വ്യക്തതയുള്ളതാണ് ബ്ലോക്ക് റിപ്പോര്‍ട്ട് എന്നതിനാലാണ് അതെടുക്കുന്നത്)  
  • Financial Year 2009-10 എടുക്കുക.
  • GENERATE MPR FROM MIS DATA എന്ന പ്രധാന തലക്കെട്ടിനു താഴെ  Work Status എന്നത് സെലകട് ചെയ്താല്‍ ഓരോ വിഭാഗം പ്രവ്യത്തിയുമുള്ള Completion, Ongoing വിവരങ്ങള്‍ ലഭിക്കും.  Complation date കൊടുത്തവ completion എന്നിയിടത്തും muster roll entry  നടത്താത്തതും നടത്തിയതും completion date കൊടുക്കാത്തവയും ON GOING/Suspended എന്നതിനു താഴെയും കാണിക്കും.

പ്രവ്യത്തികളുടെ പേരുള്‍പ്പെടെ കൂടുതല്‍ വിശദമായ STATUS റിപ്പോര്‍ട്ട് കാണുന്നതെങ്ങനെ?
  •  ബ്ലോക്ക് തല റിപ്പോര്‍ട്ടില്‍ പോവുക.
  •  റിപ്പോര്‍ട്ട് സ്ക്രീനില്‍ വലതുഭാഗത്തു കാണിക്കുന്ന Reports തലക്കെട്ടിനു 3 ചെറു തലക്കെട്ടുകളുണ്ട് Employment, Works, Funds എന്നിവ. ഇതില്‍ Works നു താഴെയായി 'List of works under different category/Status ' എന്നത് സെലക്ട് ചെയ്യുക.
  •  ഇതില്‍ ഓരോ വിഭാഗം പ്രവ്യത്തിയെയും നാലായി തരം തിരിച്ചിരിക്കുന്നു. Comp., In-prog., Approved not in progress, Proposed not yet approved എന്നിവ.  (സ്കീന്‍  ഏറ്റവും വലത്തേക്കുനീക്കുക. അവിടെ എല്ലാ വിഭാഗത്തിന്റെയും Total കാണാം.)   Comp. എന്നതില്‍ Completion date കൊടുത്തിട്ടുള്ള വര്‍ക്കുകളുടെ എണ്ണം കാണാം. ഈ എണ്ണത്തേല്‍ ക്ളിക്കു ചെയ്താല്‍ പ്രവ്യത്തികളുടെ ലിസ്റ്റ് കാണാം. In-prog. നു താഴെ കാണുന്നത്  മസ്റ്ററോള്‍ ലഭിച്ചിട്ടുള്ള പ്രവ്യത്തികളുടെ എ​ണ്ണമാണ്. ഈ സംഖ്യയില്‍ ക്ലിക്ക് ചെയ്താല്‍ On going പ്രവ്യത്തികളുടെ ലിസ്റ്റ് കാണാം.  In-prog. നു താഴെ  കാണിച്ച സംഖ്യ 20 എന്നാല്‍ ആ സംഖ്യയില്‍ ക്ലിക്ക് ചെയ്ത് കാണുന്ന ലിസ്റ്റില്‍ 20 ല്‍ കൂടുതല്‍!! അപ്പോള്‍ എന്താണ് ഈ 20 എന്ന സംഖ്യ? നിങ്ങള്‍ ഏതു വര്‍ഷമാണോ റിപ്പോര്‍ട്ടിനായി എടുത്തത് ആ വര്‍ഷത്തെ On going എണ്ണമാണത്. 2009-10 ലെ On going ല്‍ കാണിക്കുക ആ വര്‍ഷം payment നടത്താത്തവയുടെ (ie. spill over) എണ്ണമാണ്.  In progress എന്നത് നടക്കുന്നു കൊണ്ടിരിക്കുന്നതാകയാല്‍ ഈ വര്‍ഷത്തെ പ്രവ്യത്തികളും അതില്‍ വരും അതുകൊണ്ടാണ് ലിസ്റ്റില്‍ കൂടുതല്‍ പ്രവ്യത്തികള്‍ കാണുന്നത്. ഈ ലിസ്റ്റില്‍ work start date ഉണ്ട് അതു നോക്കി പ്രവ്യത്തി ഏതു വര്‍ഷത്തെയാണ് എന്നറിയാം. ഇനി മൂന്നാമത് Approved not in progress ല്‍ കാണിക്കുന്നത് മസ്റ്ററോള്‍ ലഭിക്കാത്തവയാണ്. അതില്‍ duplicate entry കള്‍ വരും. 2009-10 റിപ്പോര്‍ട്ടില്‍ ഇതിനു താഴെ 0 ആക്കണം. അല്ലെങ്കില്‍ ഈ എണ്ണവും MPR ല്‍ ON going/Suspended ലിസ്റ്റില്‍ കാണിക്കും. 2010-11ല്‍ on going എണ്ണം യഥാര്‍ത്ഥത്തില്‍ നടക്കുന്നതിനേക്കാള്‍ കൂടുതലാവും. 'Proposed not yet approved' എന്നതില്‍ ഇതുവരെ 0 മാറികാണാത്തതിനാല്‍ അതെന്താണെന്ന് അറിയില്ല.

[ ഇനി നിങ്ങള്‍ക്ക്  2009-10 ലെ completed, On going സ്റ്റാറ്റസ് ശരിയാക്കാന്‍ പറ്റും എന്നു വിശ്വസിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍,സംശയങ്ങള്‍  email ആയി അയച്ചാല്‍ ഇതില്‍ ചേര്‍ക്കാം. ഇതു പൂര്‍ണ്ണമാകും അതു മറ്റുള്ളവര്‍ക്കും ഉപയോഗമാകും  ]
  •  

Saturday, February 12, 2011

Prof.Jean Dreze- Eminent Economist behind NREGA






നിങ്ങള്‍ക്ക് ഈ വീഡിയോ കാണാന്‍ കഴിയുന്നില്ല എങ്കില്‍ Adobe Flash player ഇന്‍സ്റ്റാള്‍ ചെയ്യുക

Sunday, February 6, 2011

വേതന വര്‍ദ്ധനവ് നടപ്പാക്കേണ്ടത് എങ്ങനെ?

തൊഴിലുറപ്പ് പദ്ധതി വേതനം 150 രൂപയാക്കി വര്‍ദ്ധിപ്പിച്ചത് നടപ്പാക്കേണ്ടത് എന്നു മുതല്‍ എങ്ങനെ എന്നു നിര്‍ദ്ദേശിക്കുന്ന സര്‍ക്കുലര്‍ ഇറങ്ങി (നം 6672 തീയതി 2.2.2011).
സര്‍ക്കുലറിലെ പ്രവര്‍ത്തന നിര്‍ദ്ദേശങ്ങള്‍
1.നിലവില്‍ നടപ്പാക്കി വരുന്ന എല്ലാ പ്രവ്യത്തികളിലെ എസ്റ്റിമേറ്റിലെ അവിദഗ്ദ്ധ വേതന ഘടകം പ്രതിദിനം 150 രുപയാക്കി കണക്കാക്കി പുതുക്കുകയും അതനുസരിച്ച് പുതിയ ഭരണാനുമതിയും സാങ്കേതികാനുമതിയും അടിയന്തിരമായി നല്‍കേണ്ടതാണ്.
2.നടപ്പു പ്രവ്യത്തികളില്‍ അവിദഗ്ദ്ധ വേതനം പ്രതിദിനം 150 രൂപ നിരക്കില്‍ യഥാര്‍ത്ഥത്തില്‍ ചെയ്ത പ്രവ്യത്തിയുടെ അളവിന് (out turn) ആനുപാതികമായി പ്രവ്യത്തിബില്ലിനെ അടിസ്ഥാനപ്പെടുത്തി നല്‍കേണ്ടതാണ്.
3. 2011 ജനുവരി 1 മുതല്‍ തൊഴിലുറപ്പ് പ്രവ്യത്തിയില്‍ ഏര്‍പ്പെട്ടിട്ടുള്ളവരും എന്നാല്‍ പ്രസ്തുതകാലയളവിലെ വേതനം നാളിതുവരെ ലഭിക്കാത്തവരുമായ തൊഴിലാളികള്‍ക്കും 150 രൂപ നിരക്കില്‍ വേതനം നല്‍കാവുന്നതാണ്. എന്നാല്‍ വേതനം വാങ്ങികഴിഞ്ഞിട്ടുള്ളവര്‍ക്ക് ഈ ഉത്തരവിന്റെ തീയതി മുതല്‍ മാത്രം 150 രുപ വേതനം നല്‍കാവുന്നതാണ്.

മേല്‍ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നമ്മള്‍ എന്തൊക്കെ ചെയ്യണം.

1. ബ്ലോക്ക് തല സാങ്കേതിക ഉപദേശക സമിതി 150രുപ വേതനം അടിസ്ഥാനമാക്കി എല്ലാ ഡാറ്റയും പുതുക്കി നല്‍കണം.( 370 രുപ നിരക്കുണ്ടായിരുന്ന സാധാരണ മണ്‍പണി 444.38 രൂപ ആയി മാറും, 684 കട്ടിയുള്ള മണ്‍പണി 821 ഉം ആകും?)

2. ജനുവരി 1 നു ശേഷം പണി തുടങ്ങിയതും വേതനം നല്‍കാത്തതുമായ പ്രവ്യത്തികള്‍, നടന്നു കൊണ്ടിരിക്കുന്ന പ്രവ്യത്തികള്‍, സാങ്കേതികാനുമതി ലഭിച്ചതും പണി നടത്തുവാനുള്ളതുമായ പ്രവ്യത്തികള്‍ എന്നിങ്ങനെ 3 തരത്തില്‍ പ്രവ്യത്തികളുടെ ലിസ്റ്റ് തയ്യാറാക്കുക. ലിസ്റ്റ് ബ്ലോക്ക് പ്രോഗ്രാം അഫീസര്‍ക്ക് അയച്ചു നല്‍കുക.

3. നടന്നു കൊണ്ടിരിക്കുന്ന പ്രവ്യത്തികള്‍, സാങ്കേതികാനുമതി ലഭിച്ചതും പണി നടത്തുവാനുള്ളതുമായ പ്രവ്യത്തികള്‍ എന്നിവയും എസ്റ്റിമേറ്റ് പുതുക്കുവാന്‍ പഞ്ചായത്തുകമ്മിറ്റിയുടെ ഭരണാനുമതി നേടുക. ടി പ്രവ്യത്തികളുടെ എസ്റ്റിമേറ്റ് പുതുക്കിയ ഡാറ്റ പ്രകാരം പുതുക്കുകയും സാങ്കേതിക അനുമതിയും നേടുകയും ചെയ്യുക.

4.ജനുവരി 1 നു ശേഷം പണി തുടങ്ങിയതും വേതനം നല്‍കാത്തതുമായ പ്രവ്യത്തികളില്‍ അവിദഗ്ദ്ധ വേതനം പ്രതിദിനം 150 രൂപ നിരക്കില്‍ യഥാര്‍ത്ഥത്തില്‍ ചെയ്ത പ്രവ്യത്തിയുടെ അളവിന് (out turn) ആനുപാതികമായി പ്രവ്യത്തിബില്ലിനെ അടിസ്ഥാനപ്പെടുത്തി നല്‍കുന്നതിന് തീരുമാനിക്കുക. ഈ പ്രവ്യത്തികളുടെ ബില്‍തുകയിലുള്ള അവിദഗ്ദ്ധ വേതനം , പുതുക്കിയ നിരക്കനുസരിച്ച് അധികം നല്‍കേണ്ടതുക എന്നിവ പ്രത്യകം കണക്കാക്കുകയും (ആയതിന് A.E യുടെ അനുമതി നേടകയും വേണം ) ലിസ്റ്റാക്കി ഓരോ പ്രവ്യത്തിക്കും നല്‍കേണ്ട അധിക തുകക്ക് കമ്മിറ്റി തീരുമാനം ഏടുക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ വേതന വിതരണത്തിനുള്ള സ്റ്റേറ്റ്മെന്റുകള്‍ തയ്യാറാക്കി വേതന വിതരണം നടത്താവുന്നതാണ്.ടി ലിസ്റ്റും പഞ്ചായത്തു കമ്മിറ്റി തീരുമാനങ്ങളുടെ വിവരവും ബ്ലോക്ക് പ്രോഗ്രാം അഫീസറെ അറിയിക്കണം (ഫോര്‍മാറ്റിനായി ക്ലിക്ക് ചെയ്യകു)

5. ജനുവരി 1 നു ശേഷം പണി തുടങ്ങിയതും വേതനം നല്‍കിയതുമായ പ്രവ്യത്തികളില്‍ പുതുക്കിയ നിരക്കനുസരിച്ച് അധിക വേതനം നല്‍കാവുന്നതല്ല. എന്നാല്‍ തുടര്‍ന്നു നല്‍കുന്ന ബില്ലുകളില്‍ പുതുക്കിയ നിരക്കില്‍ വേതനം നല്‍കാം


Tuesday, January 25, 2011

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 150 രൂപയാക്കി

തോഴിലുറപ്പ് പദ്ധതിയുടെ വേതനം 150 രൂപയാക്കിവര്‍ദ്ധിപ്പിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി

ആന്‍ഡമാന്‍ നിക്കോബാറില്‍ 181 രൂപയും ഹരിയാനയില്‍ 179 രൂപയുമാണ് ഏറ്റവും കൂടിയ വേതനം മേഖാലയിലാണ് ഏറ്റവും കുറഞ്ഞ വേതനം 117 രുപ.
നോട്ടിഫിക്കേഷന്‍ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Friday, January 21, 2011

പുതിയ വാര്‍ഡുകളില്‍ മേറ്റു മാരെ നിയോഗിക്കുന്നത് എങ്ങനെ?

ഗ്രാമ പഞ്ചായത്തുകളില്‍ പുതിയ വാര്‍ഡുകള്‍ നിലവില്‍ വന്നപ്പോള്‍ പണി നടത്തുന്നത് സംബന്ധിച്ച് അവ്യക്തത ഉണ്ടായിരുന്നു. രണ്ടും മൂന്നും വാര്‍ഡുകളില്‍ നിന്നും ഒരു വാര്‍ഡു ഉണ്ടായപ്പോള്‍ പഴയ വാര്‍ഡിലെ മേറ്റു മാരെല്ലാം പുതിയ വാര്‍ഡിലായ സ്ഥിതി ഉണ്ടായി. പുതിയ വാര്‍ഡില്‍ എഡിഎസ് ഇല്ലാതാനും. ഇതിനു പരിഹാരമായി പുതിയ വാര്‍ഡുകളില്‍ 2011 നവംബര്‍ വരെ (അടുത്ത എഡിഎസ് തെരെഞ്ഞെടുപ്പ് വരെ) പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശമായി.

പുതിയ വാര്‍ഡുകളില്‍ നിന്നും മേറ്റുമാരെ റൊട്ടേഷന്‍ വ്യവസ്ഥയില്‍ തീരുമാനിക്കാനായി 1.പുതിയ വാര്‍ഡില്‍ ഉള്‍പ്പെടുന്നു എഡിഎസ് അംഗങ്ങള്‍, 2.പുതിയ വാര്‍ഡിലെ അയല്‍ക്കൂട്ടം പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ ,3. പുതിയ വാര്‍ഡിലെ അയല്‍ക്കൂട്ട ഭാരവാഹികളില്‍ (അഞ്ചംഗ സമിതി) നിന്നുള്ള SC/ST അംഗങ്ങള്‍ എന്നിവരുടെ ലിസ്റ്റ് സിഡിഎസ് അംഗീകരിച്ച് പഞ്ചായത്തു ഭരണസമിതിക്കു നല്‍കുക.

ഈ ലിസ്റ്റിലുള്ളവരെ വാര്‍ഡിലെ തൊഴിലുറപ്പു പ്രവര്‍ത്തനങ്ങളുടെ മേറ്റായി റോട്ടേഷന്‍ വ്യവസ്ഥയില്‍ പഞ്ചായത്തു കമ്മിറ്റി ചുമതലപ്പെടുത്തേണ്ടതാണ്.
ഉത്തരവ് നം 293/2010 തീയിതി 29.11.2010

PAY SLIP- പ്രിന്റിംഗ്

ഇനി മുതല്‍ നിര്‍ബന്ധമായും പേ സ്ലിപ്പ് നല്‍കണം. മസ്റ്ററോള്‍ MIS ല്‍ എന്‍ട്രി നടത്തിയിട്ടേ വേതന വിതരണം നടത്താവൂ എന്ന കത്ത് എല്ലാവരും വായിച്ചു കാണുമല്ലോ? പത്തനംതിട്ട ജില്ലയില്‍ പേസ്ലിപ്പ് നല്‍കാതെയാണു വേതന വിതരണം നടത്തുന്നത് . എങ്ങനെ പേ സ്ലിപ്പ് എടുക്കാം?

മസ്റ്ററോള്‍ എന്‍ട്രി നടത്തിക്കഴിയുമ്പോള്‍ Generate Pay slip എന്നിടത്ത് YES സെലക്ട് ചെയ്യുക. തുടര്‍ന്ന് പേസ്ലിപ്പ് പ്രിന്റ് ചെയ്യാവുന്നതാണ്. ഇനി ഓരോ മസ്റ്ററോള്‍ ചെയ്യുമ്പോഴും ഇവിടെ YES സെലക്ട് ചെയ്യാന്‍ മറക്കരുത്.

Saturday, January 15, 2011

ലേബര്‍ ബഡ്ജറ്റ് 2011-12

ലേബര്‍ ബഡ്ജറ്റ് 2011-12 തയ്യാറാക്കുമ്പോള്‍ താഴെ പറയുന്നവ ശ്രദ്ധിക്കുക

1
പുതിയ വാര്‍ഡുകളുടെ ക്രമത്തില്‍ ലേബര്‍ ഡിമാന്റ് form2 ല്‍ നല്‍കണം.
2. 1a,1b എന്നിവ നിശ്ചിത മാത്യകയില്‍ തന്നെ നല്‍കണം.
3. 1b യില്‍ 'Rajeev gandhi Seva kendra എന്നതു കൂടി 9 മത്തെ ഇനമായി ചേര്‍ക്കണം
4. രാജിവ് ഗാന്ധി സേവ കേന്ദ്രം ത്തിന്റേതു കൂടി കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. 8 ഇനം പ്രവ്യത്തി കൂടാതെ 9മത്തെ ഇനമായി അതു ചേര്‍ക്കണം. ബ്ലോക്കു പഞ്ചായത്തു സ്ഥിതി ചെയ്യുന്ന ഗ്രാമ പഞ്ചായത്തിന്റെ കര്‍മ്മ പദ്ധതിയില്‍ ബ്ലോക്ക് സേവാ കേന്ദ്രത്തിന്റെ തുക ചേര്‍ക്കണം

ലേബര്‍ ബഡ്ജ്റ്റൂം കര്‍മ്മ പദ്ധതിയും അന്തിമമായി സമര്‍പ്പിക്കുമ്പോള്‍
താഴെ പറയുന്നവ ഉണ്ടാവണം

1. Form2, 1a, 1b -( 3 കോപ്പികള്‍)
2. ഗ്രാമ പഞ്ചായത്തിന്റെ 50 ശതമാനം പ്രവ്യത്തികള്‍
( 3 കോപ്പികള്‍)
3. ബ്ലോക്ക്, ജില്ലാ പഞ്ചായത്തു പ്രവ്യത്തികള്‍ 30, 20 ശതമാനം ക്രമത്തില്‍
4. ഗ്രാമ സഭകളുടെ മിനിറ്റ്സ് കോപ്പി സെക്രട്ടറിയുടെ ഒപ്പോടു കൂടിയത്.
5. ഗ്രാമ സഭ ഫോട്ടോകള്‍
6. വാര്‍ഷിക കര്‍മ്മ പദ്ധതിയും ലേബര്‍ ബഡ്ജറ്റും അംഗീകരിച്ച പഞ്ചായത്തുകമ്മിറ്റി തീരുമാനം.
(form2 ലെ ഡിമാന്റും 1a ല്‍ കാണിച്ചിരിക്കുന്ന ലേബര്‍ ബഡ്ജറ്റ് തുകയും കമ്മിറ്റി
തീരുമാനത്തില്‍ ഉണ്ടാവണം.)