Tuesday, January 25, 2011

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 150 രൂപയാക്കി

തോഴിലുറപ്പ് പദ്ധതിയുടെ വേതനം 150 രൂപയാക്കിവര്‍ദ്ധിപ്പിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി

ആന്‍ഡമാന്‍ നിക്കോബാറില്‍ 181 രൂപയും ഹരിയാനയില്‍ 179 രൂപയുമാണ് ഏറ്റവും കൂടിയ വേതനം മേഖാലയിലാണ് ഏറ്റവും കുറഞ്ഞ വേതനം 117 രുപ.
നോട്ടിഫിക്കേഷന്‍ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Friday, January 21, 2011

പുതിയ വാര്‍ഡുകളില്‍ മേറ്റു മാരെ നിയോഗിക്കുന്നത് എങ്ങനെ?

ഗ്രാമ പഞ്ചായത്തുകളില്‍ പുതിയ വാര്‍ഡുകള്‍ നിലവില്‍ വന്നപ്പോള്‍ പണി നടത്തുന്നത് സംബന്ധിച്ച് അവ്യക്തത ഉണ്ടായിരുന്നു. രണ്ടും മൂന്നും വാര്‍ഡുകളില്‍ നിന്നും ഒരു വാര്‍ഡു ഉണ്ടായപ്പോള്‍ പഴയ വാര്‍ഡിലെ മേറ്റു മാരെല്ലാം പുതിയ വാര്‍ഡിലായ സ്ഥിതി ഉണ്ടായി. പുതിയ വാര്‍ഡില്‍ എഡിഎസ് ഇല്ലാതാനും. ഇതിനു പരിഹാരമായി പുതിയ വാര്‍ഡുകളില്‍ 2011 നവംബര്‍ വരെ (അടുത്ത എഡിഎസ് തെരെഞ്ഞെടുപ്പ് വരെ) പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശമായി.

പുതിയ വാര്‍ഡുകളില്‍ നിന്നും മേറ്റുമാരെ റൊട്ടേഷന്‍ വ്യവസ്ഥയില്‍ തീരുമാനിക്കാനായി 1.പുതിയ വാര്‍ഡില്‍ ഉള്‍പ്പെടുന്നു എഡിഎസ് അംഗങ്ങള്‍, 2.പുതിയ വാര്‍ഡിലെ അയല്‍ക്കൂട്ടം പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ ,3. പുതിയ വാര്‍ഡിലെ അയല്‍ക്കൂട്ട ഭാരവാഹികളില്‍ (അഞ്ചംഗ സമിതി) നിന്നുള്ള SC/ST അംഗങ്ങള്‍ എന്നിവരുടെ ലിസ്റ്റ് സിഡിഎസ് അംഗീകരിച്ച് പഞ്ചായത്തു ഭരണസമിതിക്കു നല്‍കുക.

ഈ ലിസ്റ്റിലുള്ളവരെ വാര്‍ഡിലെ തൊഴിലുറപ്പു പ്രവര്‍ത്തനങ്ങളുടെ മേറ്റായി റോട്ടേഷന്‍ വ്യവസ്ഥയില്‍ പഞ്ചായത്തു കമ്മിറ്റി ചുമതലപ്പെടുത്തേണ്ടതാണ്.
ഉത്തരവ് നം 293/2010 തീയിതി 29.11.2010

PAY SLIP- പ്രിന്റിംഗ്

ഇനി മുതല്‍ നിര്‍ബന്ധമായും പേ സ്ലിപ്പ് നല്‍കണം. മസ്റ്ററോള്‍ MIS ല്‍ എന്‍ട്രി നടത്തിയിട്ടേ വേതന വിതരണം നടത്താവൂ എന്ന കത്ത് എല്ലാവരും വായിച്ചു കാണുമല്ലോ? പത്തനംതിട്ട ജില്ലയില്‍ പേസ്ലിപ്പ് നല്‍കാതെയാണു വേതന വിതരണം നടത്തുന്നത് . എങ്ങനെ പേ സ്ലിപ്പ് എടുക്കാം?

മസ്റ്ററോള്‍ എന്‍ട്രി നടത്തിക്കഴിയുമ്പോള്‍ Generate Pay slip എന്നിടത്ത് YES സെലക്ട് ചെയ്യുക. തുടര്‍ന്ന് പേസ്ലിപ്പ് പ്രിന്റ് ചെയ്യാവുന്നതാണ്. ഇനി ഓരോ മസ്റ്ററോള്‍ ചെയ്യുമ്പോഴും ഇവിടെ YES സെലക്ട് ചെയ്യാന്‍ മറക്കരുത്.

Saturday, January 15, 2011

ലേബര്‍ ബഡ്ജറ്റ് 2011-12

ലേബര്‍ ബഡ്ജറ്റ് 2011-12 തയ്യാറാക്കുമ്പോള്‍ താഴെ പറയുന്നവ ശ്രദ്ധിക്കുക

1
പുതിയ വാര്‍ഡുകളുടെ ക്രമത്തില്‍ ലേബര്‍ ഡിമാന്റ് form2 ല്‍ നല്‍കണം.
2. 1a,1b എന്നിവ നിശ്ചിത മാത്യകയില്‍ തന്നെ നല്‍കണം.
3. 1b യില്‍ 'Rajeev gandhi Seva kendra എന്നതു കൂടി 9 മത്തെ ഇനമായി ചേര്‍ക്കണം
4. രാജിവ് ഗാന്ധി സേവ കേന്ദ്രം ത്തിന്റേതു കൂടി കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. 8 ഇനം പ്രവ്യത്തി കൂടാതെ 9മത്തെ ഇനമായി അതു ചേര്‍ക്കണം. ബ്ലോക്കു പഞ്ചായത്തു സ്ഥിതി ചെയ്യുന്ന ഗ്രാമ പഞ്ചായത്തിന്റെ കര്‍മ്മ പദ്ധതിയില്‍ ബ്ലോക്ക് സേവാ കേന്ദ്രത്തിന്റെ തുക ചേര്‍ക്കണം

ലേബര്‍ ബഡ്ജ്റ്റൂം കര്‍മ്മ പദ്ധതിയും അന്തിമമായി സമര്‍പ്പിക്കുമ്പോള്‍
താഴെ പറയുന്നവ ഉണ്ടാവണം

1. Form2, 1a, 1b -( 3 കോപ്പികള്‍)
2. ഗ്രാമ പഞ്ചായത്തിന്റെ 50 ശതമാനം പ്രവ്യത്തികള്‍
( 3 കോപ്പികള്‍)
3. ബ്ലോക്ക്, ജില്ലാ പഞ്ചായത്തു പ്രവ്യത്തികള്‍ 30, 20 ശതമാനം ക്രമത്തില്‍
4. ഗ്രാമ സഭകളുടെ മിനിറ്റ്സ് കോപ്പി സെക്രട്ടറിയുടെ ഒപ്പോടു കൂടിയത്.
5. ഗ്രാമ സഭ ഫോട്ടോകള്‍
6. വാര്‍ഷിക കര്‍മ്മ പദ്ധതിയും ലേബര്‍ ബഡ്ജറ്റും അംഗീകരിച്ച പഞ്ചായത്തുകമ്മിറ്റി തീരുമാനം.
(form2 ലെ ഡിമാന്റും 1a ല്‍ കാണിച്ചിരിക്കുന്ന ലേബര്‍ ബഡ്ജറ്റ് തുകയും കമ്മിറ്റി
തീരുമാനത്തില്‍ ഉണ്ടാവണം.)