പത്തനംതിട്ട ജില്ലയിലെ തൊഴിലുറപ്പ് വിവരങ്ങള്‍ ഇവിടെ പങ്കുവെക്കുന്നു
Thursday, July 14, 2011
Thursday, June 9, 2011
സമ്പൂര്ണ്ണ നീര്ത്തട മാസ്റ്റര്പ്ലാന്
9/6/2011 ല് കൂടിയ പത്തനംതിട്ട ജില്ലാ പ്ലാനിംഗ് കമ്മിറ്റി അങ്ങാടി, പഴവങ്ങാടി ഗ്രാമ പഞ്ചായത്തുകളുടെ നീര്ത്തട മാസ്റ്റര് പ്ലാന് അംഗീകരിച്ചതോടെ റാന്നി ബ്ലോക്ക് പഞ്ചായത്തിലെ 9 ഗ്രാമ പഞ്ചായത്തുകളുടേയും നീര്ത്തട മാസ്റ്റര് പ്ലാന് അംഗീകാരം ലഭിച്ചിരിക്കുന്നു. പത്തനംതിട്ട ജില്ലയിലെ 8 ബ്ലോക്ക് പഞ്ചായത്തുകളില് എല്ലാ ഗ്രാമ പഞ്ചായത്തുകളുടേയും നീര്ത്തട മാസ്റ്റര്പ്ലാന് അംഗീകാരം നേടിയ .ഏക ബ്ലോക്ക് എന്ന ബഹുമതിക്ക് റാന്നി ബ്ലോക്ക് അര്ഹമായിരിക്കുന്നു.
ഇതിനു പിന്നില് പ്രവര്ത്തിച്ച എല്ലാ ഗ്രാമ പഞ്ചായത്തു ഭരണകര്ത്താക്കള്ക്കും ഉദ്യോഗസ്ഥര്ക്കും അഭിനന്ദനങ്ങള് അറിയിക്കുന്നു.
Tuesday, May 31, 2011
ഇ മസ്റ്ററോളും അനുബന്ധ കാര്യങ്ങളും
ജൂണ് 15 നു മുമ്പായി ഇ മസ്റ്ററോള് ആരംഭിക്കണം. ഇനി മുതല് ഇ മസ്റ്ററോള് മാത്രമേ ഉപയോഗിക്കാവൂ. ജൂണ് 15 നു ശേഷം മാനുവല് മസ്റ്ററോള് ഉപയോഗിക്കാന് പാടില്ല എന്ന് അറിയിക്കുന്നു.
വളരെ സൂഷ്മതയോടെയും ശ്രദ്ധയോടെയും ഇ മസ്റ്ററോള് കൈകാര്യം ചെയ്യുന്നതിന് മേറ്റുമാര്ക്ക് നിര്ദ്ദേശം നല്കണം.
മഴക്കാലത്ത് മസ്റ്ററോള് സൂക്ഷിക്കാനുള്ള ഫയല് എഡിഎസ് കള് വാങ്ങണം.
7 ദിവസം കഴിഞ്ഞ് മസ്റ്ററോള് ഡാറ്റാ എന്ട്രിക്കായി പഞ്ചായത്തില് തിരികെ ഏലി്പ്പിക്കണം. കാലതാമസം പാടില്ല.
ഒരു മസ്റ്ററോള് തീരുന്നതിനു മുമ്പായി തന്നെ അടുത്ത മസ്റ്ററോള് വാങ്ങണം. പിന്നീട് അതെടുക്കാന് കഴിയില്ല.
സൈറ്റില് മസ്റ്ററോള് എത്ര ദിവസത്തേക്കുണ്ട്, അടുത്തത് എത്ര വേണം എന്ന കണക്ക് മുന്കൂട്ടി തന്നെ എഞ്ചിനീയര് കണക്കാക്കണം, ശ്രദ്ധിക്കണം. (അലസതക്ക് ഇനി വലിയ വില കൊടുക്കേണ്ടി വരും.)
ജോബ് ഡിമാന്റും അലോക്കേഷനും നേരത്തെ കൊടുത്ത് മസ്റ്ററോള് വാങ്ങിയതിനാല് പണി നിശ്ചിത തീയതിയില് തന്നെ തീര്ക്കണം. പണി ദിവസങ്ങള് നീണ്ടു പോയാല് കാരണം ബോധിപ്പിക്കണം.
ഡോക്കുമെന്റേഷന് ക്യത്യമായും നടത്തണം.
2011 ജനുവരി 7 ലെ 73945 സര്ക്കുലര് പ്രകാരമുള്ള കാര്യങ്ങള് നടപ്പാക്കാന് ശ്രദ്ധിക്കണം.
(to be continue...)

Sunday, March 20, 2011
വേതന വിതരണത്തില്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളുടെ റാങ്കിംഗ്
വേതന വിതരണത്തില്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളുടെ റാങ്കിംഗ് നില് 2011 മാര്‍ച്ച് 20 ലെ MIS ഡാറ്റ പ്രകാരം.
| 2011 മാര്‍ച്ച് 20ലെ MIS- ഡാറ്റ- | വേതനയിനത്തില്‍ വിതരണം നടത്തിയ തുക | ഫണ്ട് | |
| 1 | ഏഴംകുളം | 86.86 | 98.4 |
| 2 | പള്ളിക്കല്‍ | 80.67 | 89.83 |
| 3 | പ്രമാടം | 68.07 | 89.65 |
| 4 | കലഞ്ഞൂര്‍ | 58.77 | 71.79 |
| 5 | കൊടുമണ്‍ | 57.04 | 64.65 |
| 6 | ചിറ്റാര്‍ | 56.89 | 64.36 |
| 7 | ഏനാദിമംഗലം | 50.42 | 62.36 |
| 8 | കോന്നി | 45.42 | 58.05 |
| 9 | ഇലന്തൂര്‍ | 44.02 | 50.67 |
| 10 | റാന്നി പെരുനാട് | 41.95 | 47.48 |
| 11 | റാന്നി അങ്ങാടി | 40.86 | 52.28 |
| 12 | വെച്ചൂച്ചിറ | 40.29 | 54.74 |
| 13 | റാന്നി | 39.48 | 40 |
| 14 | കുന്നന്താനം | 38.96 | 41.24 |
| 15 | തണ്ണിത്തോട് | 38.04 | 51.4 |
| 16 | പന്തളം | 36.86 | 40.13 |
| 17 | ഏറത്ത് | 36.07 | 40.44 |
| 18 | എഴുമറ്റൂര്‍ | 35.68 | 38.3 |
| 19 | ചെന്നീര്‍ക്കര | 34.69 | 41.3 |
| 20 | കോഴഞ്ചേരി | 34.18 | 42.94 |
| 21 | വടശ്ശേരിക്കര | 34.15 | 46.2 |
| 22 | നിരണം | 32.26 | 36.13 |
| 23 | ആനിക്കാട് | 32.58 | 34.48 |
| 24 | സീതത്തോട് | 31.97 | 37.89 |
| 25 | റാന്നി പഴവങ്ങാടി | 31.28 | 40.17 |
| 26 | കടന്പനാട് | 30.47 | 34.64 |
| 27 | കൊറ്റനാട് | 30.17 | 35.57 |
| 28 | ഓമല്ലൂര്‍ | 29.95 | 34.81 |
| 29 | പന്തളം തെക്കേക്കര | 29.38 | 32.45 |
| 30 | കടപ്ര | 28.85 | 32.14 |
| 31 | കവിയൂര്‍ | 28.77 | 35.93 |
| 32 | മൈലപ്ര | 28.68 | 37.93 |
| 33 | മലയാലപ്പുഴ | 27.95 | 42.14 |
| 34 | പെരിങ്ങര | 26.86 | 26.73 |
| 35 | പുറമറ്റം | 26.80 | 30.23 |
| 36 | ചെറുകോല്‍ | 25.58 | 38.07 |
| 37 | വള്ളിക്കോട് | 25.26 | 36.65 |
| 38 | കല്ലൂപ്പാറ | 24.35 | 26.22 |
| 39 | കുറ്റൂര്‍ | 23.70 | 31.88 |
| 40 | തോട്ടപ്പുഴശ്ശേരി | 22.51 | 28.07 |
| 41 | കുളനട | 22.11 | 25.38 |
| 42 | ആറന്‍മുള | 21.75 | 33.14 |
| 43 | മെഴുവേലി | 21.63 | 27.85 |
| 44 | നാറാണമൂഴി | 21.47 | 38.16 |
| 45 | നാരങ്ങാനം | 21.13 | 31.41 |
| 46 | തുന്പമണ്‍ | 20.95 | 28.18 |
| 47 | കോയിപ്രം | 20.44 | 24.09 |
| 48 | മല്ലപ്പുഴശ്ശേരി | 20.26 | 30.27 |
| 49 | നെടുന്പ്രം | 17.93 | 25.1 |
| 50 | കോട്ടാങ്ങല്‍ | 16.39 | 23.21 |
| 51 | അരുവാപ്പുലം | 14.63 | 30.12 |
| 52 | മല്ലപ്പള്ളി | 13.19 | 16.14 |
| 53 | ഇരവിപേരൂര്‍ | 12.97 | 17.25 |
| 54 | അയിരൂര്‍ | 10.34 | 24.64 |
Friday, March 4, 2011
Monday, February 28, 2011
Saturday, February 19, 2011
തൊഴിലുറപ്പ് പദ്ധതിയില്‍ 50 ദിവസം പണിയെടത്തവര്‍ക്ക് 2 രൂപക്ക് അരി
തൊഴിലുറപ്പ് പദ്ധതിയില്‍ 50 ദിവസം പണിയെടുത്തവര്‍ക്ക് 2 രൂപക്ക് അരിനല്‍കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചു കൊണ്ട് മിഷന്‍ ഡയറക്ടര്‍ കത്ത് അയച്ചിരിക്കുന്നു 50 ദിവസത്തിലും അതില്‍ കൂടുതലും ജോലി എടുത്തവര്‍ക്ക് കഴിഞ്ഞ വര്‍ഷം മുതല്‍ 2 രൂപക്ക് അരി ലഭിക്കുന്നുണ്ട്. ഈ വര്‍ഷവും 50 ദിവസവും അതിനുമുകളിലും ജോലി ചെയ്തവര്‍ക്കും ഈ ആനുകൂല്യം നല്‍കുന്നതിന് തീരുമാനിച്ചിരിക്കുന്നു. പേരും മേല്‍വിലാസവും റേഷന്‍ കാര്‍ഡു നമ്പരും തൊഴില്‍ കാര്‍ഡു നമ്പരും ചേര്‍ത്ത് ലിസ്റ്റാക്കി 25/2/2010 നകം സപ്ലെ ആഫീസുകളില്‍ എത്തിക്കാനാണ് നിര്‍ദ്ദേശം.
Thursday, February 17, 2011
പ്രവ്യത്തി പൂര്‍ത്തീകരണവും MIS റിപ്പോര്‍ട്ടുകളും
2008-09,2009-10 എന്നീ വര്‍ഷങ്ങളിലെ പ്രവ്യത്തികളുടെ റിപ്പോര്‍ട്ടില്‍ ON GOING എന്ന വിഭാഗത്തില്‍ തെറ്റായ എണ്ണം കാണിക്കുന്നത് സംബന്ധിച്ച് ഒരു ആശയക്കുഴപ്പവും അവ്യക്തതയും നിലനില്‍ക്കുന്നു.
On Going എങ്ങനെ delete ചെയ്യും? Delete ചെയ്തിട്ടും on going കാണിക്കുന്നു.!!
റിപ്പോര്‍ട്ടില്‍ കാണിക്കുന്ന കാര്യങ്ങള്‍ എന്താണെന്ന് പൂര്‍ണ്ണമായി മനസ്സിലാക്കാത്തതു മൂലമാണ് ഈ ആശയക്കുഴപ്പം.
Status റിപ്പോര്‍ട്ടുകള്‍ എടുക്കുന്നതെങ്ങനെ? അവയില്‍ കാണിക്കുന്ന വിവരങ്ങള്‍ എന്താണ്?
എന്നു മനസ്സിലാക്കിയാല്‍ അതു ശരിയാക്കുവാനും കഴിയും.
പ്രവ്യത്തികളുടെ STATUS റിപ്പോര്‍ട്ട് കാണുന്നതെങ്ങനെ?
- ബ്ലോക്ക് റിപ്പോര്‍ട്ടില്‍ പോവുക. (ഗ്രാമ പഞ്ചായത്തു റിപ്പോര്‍ട്ടില്‍ കാണിക്കുന്ന WORK STATUS നേക്കാള്‍ വ്യക്തതയുള്ളതാണ് ബ്ലോക്ക് റിപ്പോര്‍ട്ട് എന്നതിനാലാണ് അതെടുക്കുന്നത്)
- Financial Year 2009-10 എടുക്കുക.
- GENERATE MPR FROM MIS DATA എന്ന പ്രധാന തലക്കെട്ടിനു താഴെ Work Status എന്നത് സെലകട് ചെയ്താല്‍ ഓരോ വിഭാഗം പ്രവ്യത്തിയുമുള്ള Completion, Ongoing വിവരങ്ങള്‍ ലഭിക്കും. Complation date കൊടുത്തവ completion എന്നിയിടത്തും muster roll entry നടത്താത്തതും നടത്തിയതും completion date കൊടുക്കാത്തവയും ON GOING/Suspended എന്നതിനു താഴെയും കാണിക്കും.
പ്രവ്യത്തികളുടെ പേരുള്‍പ്പെടെ കൂടുതല്‍ വിശദമായ STATUS റിപ്പോര്‍ട്ട് കാണുന്നതെങ്ങനെ?
- ബ്ലോക്ക് തല റിപ്പോര്‍ട്ടില്‍ പോവുക.
- റിപ്പോര്‍ട്ട് സ്ക്രീനില്‍ വലതുഭാഗത്തു കാണിക്കുന്ന Reports തലക്കെട്ടിനു 3 ചെറു തലക്കെട്ടുകളുണ്ട് Employment, Works, Funds എന്നിവ. ഇതില്‍ Works നു താഴെയായി 'List of works under different category/Status ' എന്നത് സെലക്ട് ചെയ്യുക.
- ഇതില്‍ ഓരോ വിഭാഗം പ്രവ്യത്തിയെയും നാലായി തരം തിരിച്ചിരിക്കുന്നു. Comp., In-prog., Approved not in progress, Proposed not yet approved എന്നിവ. (സ്കീന്‍ ഏറ്റവും വലത്തേക്കുനീക്കുക. അവിടെ എല്ലാ വിഭാഗത്തിന്റെയും Total കാണാം.) Comp. എന്നതില്‍ Completion date കൊടുത്തിട്ടുള്ള വര്‍ക്കുകളുടെ എണ്ണം കാണാം. ഈ എണ്ണത്തേല്‍ ക്ളിക്കു ചെയ്താല്‍ പ്രവ്യത്തികളുടെ ലിസ്റ്റ് കാണാം. In-prog. നു താഴെ കാണുന്നത് മസ്റ്ററോള്‍ ലഭിച്ചിട്ടുള്ള പ്രവ്യത്തികളുടെ എണ്ണമാണ്. ഈ സംഖ്യയില്‍ ക്ലിക്ക് ചെയ്താല്‍ On going പ്രവ്യത്തികളുടെ ലിസ്റ്റ് കാണാം. In-prog. നു താഴെ കാണിച്ച സംഖ്യ 20 എന്നാല്‍ ആ സംഖ്യയില്‍ ക്ലിക്ക് ചെയ്ത് കാണുന്ന ലിസ്റ്റില്‍ 20 ല്‍ കൂടുതല്‍!! അപ്പോള്‍ എന്താണ് ഈ 20 എന്ന സംഖ്യ? നിങ്ങള്‍ ഏതു വര്‍ഷമാണോ റിപ്പോര്‍ട്ടിനായി എടുത്തത് ആ വര്‍ഷത്തെ On going എണ്ണമാണത്. 2009-10 ലെ On going ല്‍ കാണിക്കുക ആ വര്‍ഷം payment നടത്താത്തവയുടെ (ie. spill over) എണ്ണമാണ്. In progress എന്നത് നടക്കുന്നു കൊണ്ടിരിക്കുന്നതാകയാല്‍ ഈ വര്‍ഷത്തെ പ്രവ്യത്തികളും അതില്‍ വരും അതുകൊണ്ടാണ് ലിസ്റ്റില്‍ കൂടുതല്‍ പ്രവ്യത്തികള്‍ കാണുന്നത്. ഈ ലിസ്റ്റില്‍ work start date ഉണ്ട് അതു നോക്കി പ്രവ്യത്തി ഏതു വര്‍ഷത്തെയാണ് എന്നറിയാം. ഇനി മൂന്നാമത് Approved not in progress ല്‍ കാണിക്കുന്നത് മസ്റ്ററോള്‍ ലഭിക്കാത്തവയാണ്. അതില്‍ duplicate entry കള്‍ വരും. 2009-10 റിപ്പോര്‍ട്ടില്‍ ഇതിനു താഴെ 0 ആക്കണം. അല്ലെങ്കില്‍ ഈ എണ്ണവും MPR ല്‍ ON going/Suspended ലിസ്റ്റില്‍ കാണിക്കും. 2010-11ല്‍ on going എണ്ണം യഥാര്‍ത്ഥത്തില്‍ നടക്കുന്നതിനേക്കാള്‍ കൂടുതലാവും. 'Proposed not yet approved' എന്നതില്‍ ഇതുവരെ 0 മാറികാണാത്തതിനാല്‍ അതെന്താണെന്ന് അറിയില്ല.
[ ഇനി നിങ്ങള്‍ക്ക് 2009-10 ലെ completed, On going സ്റ്റാറ്റസ് ശരിയാക്കാന്‍ പറ്റും എന്നു വിശ്വസിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍,സംശയങ്ങള്‍ email ആയി അയച്ചാല്‍ ഇതില്‍ ചേര്‍ക്കാം. ഇതു പൂര്‍ണ്ണമാകും അതു മറ്റുള്ളവര്‍ക്കും ഉപയോഗമാകും ]
Saturday, February 12, 2011
Prof.Jean Dreze- Eminent Economist behind NREGA
നിങ്ങള്‍ക്ക് ഈ വീഡിയോ കാണാന്‍ കഴിയുന്നില്ല എങ്കില്‍ Adobe Flash player ഇന്‍സ്റ്റാള്‍ ചെയ്യുക
Sunday, February 6, 2011
വേതന വര്‍ദ്ധനവ് നടപ്പാക്കേണ്ടത് എങ്ങനെ?
തൊഴിലുറപ്പ് പദ്ധതി വേതനം 150 രൂപയാക്കി വര്‍ദ്ധിപ്പിച്ചത് നടപ്പാക്കേണ്ടത് എന്നു മുതല്‍ എങ്ങനെ എന്നു നിര്‍ദ്ദേശിക്കുന്ന സര്‍ക്കുലര്‍ ഇറങ്ങി (നം 6672 തീയതി 2.2.2011).
സര്‍ക്കുലറിലെ പ്രവര്‍ത്തന നിര്‍ദ്ദേശങ്ങള്‍
1.നിലവില്‍ നടപ്പാക്കി വരുന്ന എല്ലാ പ്രവ്യത്തികളിലെ എസ്റ്റിമേറ്റിലെ അവിദഗ്ദ്ധ വേതന ഘടകം പ്രതിദിനം 150 രുപയാക്കി കണക്കാക്കി പുതുക്കുകയും അതനുസരിച്ച് പുതിയ ഭരണാനുമതിയും സാങ്കേതികാനുമതിയും അടിയന്തിരമായി നല്‍കേണ്ടതാണ്.
2.നടപ്പു പ്രവ്യത്തികളില്‍ അവിദഗ്ദ്ധ വേതനം പ്രതിദിനം 150 രൂപ നിരക്കില്‍ യഥാര്‍ത്ഥത്തില്‍ ചെയ്ത പ്രവ്യത്തിയുടെ അളവിന് (out turn) ആനുപാതികമായി പ്രവ്യത്തിബില്ലിനെ അടിസ്ഥാനപ്പെടുത്തി നല്‍കേണ്ടതാണ്.
3. 2011 ജനുവരി 1 മുതല്‍ തൊഴിലുറപ്പ് പ്രവ്യത്തിയില്‍ ഏര്‍പ്പെട്ടിട്ടുള്ളവരും എന്നാല്‍ പ്രസ്തുതകാലയളവിലെ വേതനം നാളിതുവരെ ലഭിക്കാത്തവരുമായ തൊഴിലാളികള്‍ക്കും 150 രൂപ നിരക്കില്‍ വേതനം നല്‍കാവുന്നതാണ്. എന്നാല്‍ വേതനം വാങ്ങികഴിഞ്ഞിട്ടുള്ളവര്‍ക്ക് ഈ ഉത്തരവിന്റെ തീയതി മുതല്‍ മാത്രം 150 രുപ വേതനം നല്‍കാവുന്നതാണ്.
മേല്‍ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നമ്മള്‍ എന്തൊക്കെ ചെയ്യണം.
1. ബ്ലോക്ക് തല സാങ്കേതിക ഉപദേശക സമിതി 150രുപ വേതനം അടിസ്ഥാനമാക്കി എല്ലാ ഡാറ്റയും പുതുക്കി നല്‍കണം.( 370 രുപ നിരക്കുണ്ടായിരുന്ന സാധാരണ മണ്‍പണി 444.38 രൂപ ആയി മാറും, 684 കട്ടിയുള്ള മണ്‍പണി 821 ഉം ആകും?)
2. ജനുവരി 1 നു ശേഷം പണി തുടങ്ങിയതും വേതനം നല്‍കാത്തതുമായ പ്രവ്യത്തികള്‍, നടന്നു കൊണ്ടിരിക്കുന്ന പ്രവ്യത്തികള്‍, സാങ്കേതികാനുമതി ലഭിച്ചതും പണി നടത്തുവാനുള്ളതുമായ പ്രവ്യത്തികള്‍ എന്നിങ്ങനെ 3 തരത്തില്‍ പ്രവ്യത്തികളുടെ ലിസ്റ്റ് തയ്യാറാക്കുക. ലിസ്റ്റ് ബ്ലോക്ക് പ്രോഗ്രാം അഫീസര്‍ക്ക് അയച്ചു നല്‍കുക.
3. നടന്നു കൊണ്ടിരിക്കുന്ന പ്രവ്യത്തികള്‍, സാങ്കേതികാനുമതി ലഭിച്ചതും പണി നടത്തുവാനുള്ളതുമായ പ്രവ്യത്തികള്‍ എന്നിവയും എസ്റ്റിമേറ്റ് പുതുക്കുവാന്‍ പഞ്ചായത്തുകമ്മിറ്റിയുടെ ഭരണാനുമതി നേടുക. ടി പ്രവ്യത്തികളുടെ എസ്റ്റിമേറ്റ് പുതുക്കിയ ഡാറ്റ പ്രകാരം പുതുക്കുകയും സാങ്കേതിക അനുമതിയും നേടുകയും ചെയ്യുക.
4.ജനുവരി 1 നു ശേഷം പണി തുടങ്ങിയതും വേതനം നല്‍കാത്തതുമായ പ്രവ്യത്തികളില്‍ അവിദഗ്ദ്ധ വേതനം പ്രതിദിനം 150 രൂപ നിരക്കില്‍ യഥാര്‍ത്ഥത്തില്‍ ചെയ്ത പ്രവ്യത്തിയുടെ അളവിന് (out turn) ആനുപാതികമായി പ്രവ്യത്തിബില്ലിനെ അടിസ്ഥാനപ്പെടുത്തി നല്‍കുന്നതിന് തീരുമാനിക്കുക. ഈ പ്രവ്യത്തികളുടെ ബില്‍തുകയിലുള്ള അവിദഗ്ദ്ധ വേതനം , പുതുക്കിയ നിരക്കനുസരിച്ച് അധികം നല്‍കേണ്ടതുക എന്നിവ പ്രത്യകം കണക്കാക്കുകയും (ആയതിന് A.E യുടെ അനുമതി നേടകയും വേണം ) ലിസ്റ്റാക്കി ഓരോ പ്രവ്യത്തിക്കും നല്‍കേണ്ട അധിക തുകക്ക് കമ്മിറ്റി തീരുമാനം ഏടുക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ വേതന വിതരണത്തിനുള്ള സ്റ്റേറ്റ്മെന്റുകള്‍ തയ്യാറാക്കി വേതന വിതരണം നടത്താവുന്നതാണ്.ടി ലിസ്റ്റും പഞ്ചായത്തു കമ്മിറ്റി തീരുമാനങ്ങളുടെ വിവരവും ബ്ലോക്ക് പ്രോഗ്രാം അഫീസറെ അറിയിക്കണം (ഫോര്‍മാറ്റിനായി ക്ലിക്ക് ചെയ്യകു)
5. ജനുവരി 1 നു ശേഷം പണി തുടങ്ങിയതും വേതനം നല്‍കിയതുമായ പ്രവ്യത്തികളില്‍ പുതുക്കിയ നിരക്കനുസരിച്ച് അധിക വേതനം നല്‍കാവുന്നതല്ല. എന്നാല്‍ തുടര്‍ന്നു നല്‍കുന്ന ബില്ലുകളില്‍ പുതുക്കിയ നിരക്കില്‍ വേതനം നല്‍കാം

Subscribe to:
Posts (Atom)