Friday, December 16, 2011

WORK PHOTO കാണുന്നതെങ്ങനെ?

വര്ക്കുകളുടെ 3 ഫോട്ടോവീതം അപ് ലോഡ് ചെയ്യുന്നത് കാണാനുളള വഴി

പഞ്ചായത്ത് റിപ്പോര്ട്ട് ലോഗിന് ചെയ്യുക.
റിപ്പോര്ട്ടുകളില് നോക്കുക
ഏറ്റവും താഴെ Photo Details of Work എന്ന ലിങ്ക് കാണാം.

Another Way - Click here


16.12.2011 ലെ നില

അരീത്തോട് ശുചീകരണം-നിരണം ഗ്രാമ പഞ്ചായത്ത്

ഫോട്ടോയുടെ സൈസ് 50KB യില് താഴെ യാണെങ്കില് മാത്രമേ സൈറ്റില് അപ് ലോഡ് നടക്കുകയുള്ളൂ. ഇത്രയും കുറഞ്ഞ ഫയില് സൈസ് ആക്കുക എന്നതാണ് എല്ലാവര്ക്കും പ്രശ്നം.
നെറ്റില് നിന്ന് ഫ്രീ ആയി കിട്ടുന്ന ഇമേഷ് ഏഡിറ്ററുകള് കംപ്യൂട്ടറില് ഇന്സ്റ്റാള് ചെയ്യുക

. -Down load NCH Photo editor
Resize tool click ചെയ്യുക. width  600  ആക്കുക. സേവ് ചെയ്യുമ്പോള് ക്വാളിറ്റി  പകുതിയില് താഴെ ആക്കുക (ചിത്രം കാണുക)

Down load Fotosizer- resize multiple photos in minutes

നീര്ത്തട പദ്ധതി പ്രവ്യത്തികള്

വടശ്ശേരിക്കര ഗ്രാമ പഞ്ചായത്തിലെ നീര്ത്തട പ്രവ്യത്തികള്

പ്രോജക്ട് മീറ്റിംഗ്


മഴക്കുഴി




Wednesday, November 30, 2011

MR സ്കൂളിലെ വാഴക്യഷി

വടശ്ശേരിക്കര മോഡല് റഷിഡന്ഷ്യല് സ്കൂളില് ഈ വര്ഷവും വാഴക്യഷി തുടങ്ങി. കഴിഞ്ഞ വര്ഷം സ്കൂള് പരിസരത്ത് വച്ച വാഴയില് നിന്നും വിത്തെടുത്ത് സ്കൂളിനു പുറകുവശത്തെ കനാല് കരയില് 1000 വാഴ വിത്തുകള് വച്ചു.
14-9-2011- വാഴ വിത്ത് പിരിക്കുന്നു



ജോ. ബിഡിഒ ശ്രീ പി എസ് നാരായണന് പരിശോധന നടത്തുന്നു



14/9/2011 വാഴ വിത്തു നടുന്നു


Friday, November 25, 2011

ലേബര് ബഡ്ജറ്റ് 2012 -13


ശ്രദ്ധിക്കേണ്ട കാര്യങ്ങള്

കര്മ്മ പദ്ധതിയില് ചേര്ക്കുന്ന  റോഡുകളുടേയും തോടുകളുടേയും മറ്റു പ്രവ്യത്തികളുടേയും വിവരങ്ങള് നീര്ത്തട പദ്ധതി രേഖ യില് വന്നിട്ടുണ്ടോ എന്നു കൂടി നോക്കണം. ഓരോ പ്രവ്യത്തിയും ഉള്പ്പെടുന്ന സര് വ്വേ നമ്പര് തുടരന്ന് ആവശ്യമായി വരും.

ഓരോ പ്രവ്യത്തിയുടേയും പേരുകള് പൂര്ണ്ണമാവണം. ...... തോട്, ......... കാന എന്നല്ലാതെ തോട് പുനരുദ്ധാരണം എന്നാവണം.

കര്മ്മ പദ്ധതിയില് ഉള്പ്പെടുത്തുന്ന തുക ആ പ്രവ്യത്തി നടത്തിപ്പിന് യഥാര്ത്ഥമായും ആവശ്യമായ  തുകയേക്കാള് കുറയരുത് (എസ്റ്റിമേറ്റെടുക്കുമ്പോള് 60000 കര്മ്മ  പദ്ധതിയില് തുക 30000 എന്നാവരുത്)

Form 1a - ലേബര് പ്രൊജക്ഷന് 
ചിത്രം നോക്കുക. Total rural house holds, Total Rural BPL house holds, Total job cards issued എന്നിവ ക്യത്യമായി പൂരിപ്പിക്കണം.
ഏപ്രില് മുതല് മാര്ച്ചു വരെയുള്ള ഡാറ്റ ക്യുമിലേറ്റീവ് ആയിരിക്കണം.
കോളം 2, 3 എന്നിവ നേരിട്ടു നല്കുക, കോളം 4,5 എന്നിവ ഫോര്മുല നല്കാം. കോളം 2x3  കോളം 4 ലെ ഡാറ്റ കോളം 4 ലെ ഡാറ്റ 250 കൊണ്ട് ഗൂണിച്ച് ലക്ഷത്തിലാക്കുക.

 
Labour budget minutes - ലേബര് പ്രോജക്ഷനു ശേഷം അപ് ലോഡ് ചെയ്യേണ്ടതാണ്.
Form 1b - work projection -1എ യിലെ തൊഴില് ദിനങ്ങള് 1ബി യില് ടാലിയാണോ എന്നു നോക്കണം.


(cntd..)

Thursday, November 24, 2011

അവാര്ഡ് ദാനം

റാന്നി ബ്ലോക്ക് പഞ്ചായത്തില് 2010-11 ല് ഏറ്റവും കൂടതല് തൊഴില് ദിനങ്ങള് സ്യഷ്ടിച്ച പെരനുനാട് ഗ്രാമ പഞ്ചായത്തിനും ജില്ലയില് തന്നെ ഏറ്റവും കൂടുതല് 100 ദിവസം തൊഴില് നല്കിയ അങ്ങാടി ഗ്രാമ പഞ്ചായത്തിനും ഗ്രാമ വികസന വകുപ്പ് മന്ത്രി ശ്രീ. കെ. സി ജോസഫ് അവാര്ഡ് നല്കി.

Tuesday, August 23, 2011

മേറ്റുമാര്ക്ക് പരിശീലനം

തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില് കാണുന്ന ഗുരുതരമായ വീഴ്ചകള് പരിഹരിക്കുന്നതിനും, ഫീല്ഡ് പരിശോധന കര്ശനമാക്കുന്നതിനും വേണ്ടി ബ്ലോക്ക് തലത്തില് ആഗസ്റ്റ് 23,24,25 തീയതികളില് മേറ്റുമാര്ക്ക് പരിശീലനം നല്കുന്നു.


ഉത്ഘാടനം ബ്ലോക്ക് പ്രസിഡന്റ് ശ്രീ ബെന്നി പുത്തന്പറമ്പില്

ബിഡിഒ ശ്രീ കെ എസ് ബാബു

വടശ്ശേരിക്കര, അങ്ങാടി ഗ്രാമ പഞ്ചായത്തുകള്

ചിറ്റാര് ,വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തുകള്
ജോയിന്റ് ബിഡിഒ ശ്രീ പി എസ് നാരായണന്


Sunday, July 24, 2011

IFSC Code - Indian Financial Systems Codes

The IFSC has been designed as an 11-digit alpha-numeric routing number. This is in consonance with the number of digits in the SWIFT coding system which follows the ISO standard (9362) for identifying  banks/branches. The composition of bank code and branch code is as follows:
 -----------------------------------------------------------------------------------------------------------------------------------------------
Character Position                    Information              Remarks
------------------------------------------------------------------------------------------------------------------------------------------------
First Four Characters               Bank Code         Same as Swift (ISO 9362)
Fifth Character                           Zero                     Reserved for future Use
Last six characters                   Branch Code       Banks can use their existing codes with no blank spaces
                                                                                    (zeroes prefixed)
--------------------------------------------------------------------------------------------------------------------------------------------------
The four-digit alphanumeric codes for banks are the same as registered with SWIFT. In the last six spaces, most banks use the Basic Statistical Returns (BSR) codes allotted by the Reserve Bank for reporting statistics while some use their own existing internal branch codes. As a member of the INFINET, the Reserve Bank would use SFMS for financial and non-financial communication between its own offices and the banking and financial sector. For this purpose, the Reserve Bank has assigned IFSC codes for its own departments in the Central Office and Regional Offices.


The INFINET, VSAT-based satellite and leased line network, is for the exclusive use of the banking and financial sector. Standardisation of message formats is a concurrent objective along with optimising the use of the INFINET. Consequently, the Structured Financial Messaging Solution (SFMS) has emerged as the Electronic Data Interchange (EDI) system for banks, allowing exchange of secure and structured messaging within the banks and between banks using the INFINET.

After a detailed study of message formats available in other systems such as the Society for Worldwide Inter-bank Financial Telecommunication (SWIFT), UN/EDIFACT and COMET standards, the choice has devolved on SWIFT message formats for intra- and inter-bank communication message transmission with suitable modifications. Alongside, the Indian Financial Systems Code (IFSC), a uniform coding structure, was developed to uniquely identify every bank branch in the country in routing of payment messages and Straight Through Processing (STP). The pattern adopted has also been drawn from that used by the SWIFT. The IFSC system can also be effectively used for national routing of SWIFT international messages with the help of a suitable interface at INFINET.


Thursday, June 9, 2011

സമ്പൂര്ണ്ണ നീര്ത്തട മാസ്റ്റര്പ്ലാന്

 9/6/2011 ല് കൂടിയ പത്തനംതിട്ട ജില്ലാ പ്ലാനിംഗ് കമ്മിറ്റി അങ്ങാടി, പഴവങ്ങാടി ഗ്രാമ പഞ്ചായത്തുകളുടെ നീര്ത്തട മാസ്റ്റര് പ്ലാന് അംഗീകരിച്ചതോടെ റാന്നി ബ്ലോക്ക് പഞ്ചായത്തിലെ 9 ഗ്രാമ പഞ്ചായത്തുകളുടേയും നീര്ത്തട മാസ്റ്റര് പ്ലാന് അംഗീകാരം ലഭിച്ചിരിക്കുന്നു.  പത്തനംതിട്ട ജില്ലയിലെ 8 ബ്ലോക്ക് പഞ്ചായത്തുകളില് എല്ലാ ഗ്രാമ പഞ്ചായത്തുകളുടേയും നീര്ത്തട മാസ്റ്റര്പ്ലാന് അംഗീകാരം നേടിയ  .ഏക ബ്ലോക്ക് എന്ന ബഹുമതിക്ക് റാന്നി ബ്ലോക്ക് അര്ഹമായിരിക്കുന്നു.

ഇതിനു പിന്നില് പ്രവര്ത്തിച്ച എല്ലാ ഗ്രാമ പഞ്ചായത്തു ഭരണകര്ത്താക്കള്ക്കും ഉദ്യോഗസ്ഥര്ക്കും അഭിനന്ദനങ്ങള് അറിയിക്കുന്നു.

Tuesday, May 31, 2011

ഇ മസ്റ്ററോളും അനുബന്ധ കാര്യങ്ങളും

ജൂണ് 15 നു മുമ്പായി ഇ മസ്റ്ററോള് ആരംഭിക്കണം. ഇനി മുതല് ഇ മസ്റ്ററോള് മാത്രമേ ഉപയോഗിക്കാവൂ. ജൂണ് 15 നു ശേഷം മാനുവല് മസ്റ്ററോള് ഉപയോഗിക്കാന് പാടില്ല എന്ന് അറിയിക്കുന്നു.

വളരെ സൂഷ്മതയോടെയും ശ്രദ്ധയോടെയും ഇ മസ്റ്ററോള് കൈകാര്യം ചെയ്യുന്നതിന് മേറ്റുമാര്ക്ക് നിര്ദ്ദേശം നല്കണം.

മഴക്കാലത്ത് മസ്റ്ററോള് സൂക്ഷിക്കാനുള്ള ഫയല് എഡിഎസ് കള് വാങ്ങണം.

7 ദിവസം കഴിഞ്ഞ് മസ്റ്ററോള് ഡാറ്റാ എന്ട്രിക്കായി പഞ്ചായത്തില് തിരികെ ഏലി്പ്പിക്കണം. കാലതാമസം പാടില്ല.

ഒരു മസ്റ്ററോള് തീരുന്നതിനു മുമ്പായി തന്നെ അടുത്ത മസ്റ്ററോള് വാങ്ങണം. പിന്നീട് അതെടുക്കാന് കഴിയില്ല.

സൈറ്റില് മസ്റ്ററോള് എത്ര ദിവസത്തേക്കുണ്ട്, അടുത്തത് എത്ര വേണം എന്ന കണക്ക് മുന്കൂട്ടി തന്നെ എഞ്ചിനീയര് കണക്കാക്കണം, ശ്രദ്ധിക്കണം. (അലസതക്ക് ഇനി വലിയ വില കൊടുക്കേണ്ടി വരും.)

ജോബ് ഡിമാന്റും അലോക്കേഷനും നേരത്തെ കൊടുത്ത് മസ്റ്ററോള് വാങ്ങിയതിനാല് പണി നിശ്ചിത തീയതിയില് തന്നെ തീര്ക്കണം. പണി ദിവസങ്ങള് നീണ്ടു പോയാല് കാരണം ബോധിപ്പിക്കണം.

ഡോക്കുമെന്റേഷന് ക്യത്യമായും നടത്തണം.

2011 ജനുവരി 7 ലെ 73945 സര്ക്കുലര് പ്രകാരമുള്ള കാര്യങ്ങള് നടപ്പാക്കാന് ശ്രദ്ധിക്കണം.
(to be continue...)