Sunday, February 6, 2011

വേതന വര്‍ദ്ധനവ് നടപ്പാക്കേണ്ടത് എങ്ങനെ?

തൊഴിലുറപ്പ് പദ്ധതി വേതനം 150 രൂപയാക്കി വര്‍ദ്ധിപ്പിച്ചത് നടപ്പാക്കേണ്ടത് എന്നു മുതല്‍ എങ്ങനെ എന്നു നിര്‍ദ്ദേശിക്കുന്ന സര്‍ക്കുലര്‍ ഇറങ്ങി (നം 6672 തീയതി 2.2.2011).
സര്‍ക്കുലറിലെ പ്രവര്‍ത്തന നിര്‍ദ്ദേശങ്ങള്‍
1.നിലവില്‍ നടപ്പാക്കി വരുന്ന എല്ലാ പ്രവ്യത്തികളിലെ എസ്റ്റിമേറ്റിലെ അവിദഗ്ദ്ധ വേതന ഘടകം പ്രതിദിനം 150 രുപയാക്കി കണക്കാക്കി പുതുക്കുകയും അതനുസരിച്ച് പുതിയ ഭരണാനുമതിയും സാങ്കേതികാനുമതിയും അടിയന്തിരമായി നല്‍കേണ്ടതാണ്.
2.നടപ്പു പ്രവ്യത്തികളില്‍ അവിദഗ്ദ്ധ വേതനം പ്രതിദിനം 150 രൂപ നിരക്കില്‍ യഥാര്‍ത്ഥത്തില്‍ ചെയ്ത പ്രവ്യത്തിയുടെ അളവിന് (out turn) ആനുപാതികമായി പ്രവ്യത്തിബില്ലിനെ അടിസ്ഥാനപ്പെടുത്തി നല്‍കേണ്ടതാണ്.
3. 2011 ജനുവരി 1 മുതല്‍ തൊഴിലുറപ്പ് പ്രവ്യത്തിയില്‍ ഏര്‍പ്പെട്ടിട്ടുള്ളവരും എന്നാല്‍ പ്രസ്തുതകാലയളവിലെ വേതനം നാളിതുവരെ ലഭിക്കാത്തവരുമായ തൊഴിലാളികള്‍ക്കും 150 രൂപ നിരക്കില്‍ വേതനം നല്‍കാവുന്നതാണ്. എന്നാല്‍ വേതനം വാങ്ങികഴിഞ്ഞിട്ടുള്ളവര്‍ക്ക് ഈ ഉത്തരവിന്റെ തീയതി മുതല്‍ മാത്രം 150 രുപ വേതനം നല്‍കാവുന്നതാണ്.

മേല്‍ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നമ്മള്‍ എന്തൊക്കെ ചെയ്യണം.

1. ബ്ലോക്ക് തല സാങ്കേതിക ഉപദേശക സമിതി 150രുപ വേതനം അടിസ്ഥാനമാക്കി എല്ലാ ഡാറ്റയും പുതുക്കി നല്‍കണം.( 370 രുപ നിരക്കുണ്ടായിരുന്ന സാധാരണ മണ്‍പണി 444.38 രൂപ ആയി മാറും, 684 കട്ടിയുള്ള മണ്‍പണി 821 ഉം ആകും?)

2. ജനുവരി 1 നു ശേഷം പണി തുടങ്ങിയതും വേതനം നല്‍കാത്തതുമായ പ്രവ്യത്തികള്‍, നടന്നു കൊണ്ടിരിക്കുന്ന പ്രവ്യത്തികള്‍, സാങ്കേതികാനുമതി ലഭിച്ചതും പണി നടത്തുവാനുള്ളതുമായ പ്രവ്യത്തികള്‍ എന്നിങ്ങനെ 3 തരത്തില്‍ പ്രവ്യത്തികളുടെ ലിസ്റ്റ് തയ്യാറാക്കുക. ലിസ്റ്റ് ബ്ലോക്ക് പ്രോഗ്രാം അഫീസര്‍ക്ക് അയച്ചു നല്‍കുക.

3. നടന്നു കൊണ്ടിരിക്കുന്ന പ്രവ്യത്തികള്‍, സാങ്കേതികാനുമതി ലഭിച്ചതും പണി നടത്തുവാനുള്ളതുമായ പ്രവ്യത്തികള്‍ എന്നിവയും എസ്റ്റിമേറ്റ് പുതുക്കുവാന്‍ പഞ്ചായത്തുകമ്മിറ്റിയുടെ ഭരണാനുമതി നേടുക. ടി പ്രവ്യത്തികളുടെ എസ്റ്റിമേറ്റ് പുതുക്കിയ ഡാറ്റ പ്രകാരം പുതുക്കുകയും സാങ്കേതിക അനുമതിയും നേടുകയും ചെയ്യുക.

4.ജനുവരി 1 നു ശേഷം പണി തുടങ്ങിയതും വേതനം നല്‍കാത്തതുമായ പ്രവ്യത്തികളില്‍ അവിദഗ്ദ്ധ വേതനം പ്രതിദിനം 150 രൂപ നിരക്കില്‍ യഥാര്‍ത്ഥത്തില്‍ ചെയ്ത പ്രവ്യത്തിയുടെ അളവിന് (out turn) ആനുപാതികമായി പ്രവ്യത്തിബില്ലിനെ അടിസ്ഥാനപ്പെടുത്തി നല്‍കുന്നതിന് തീരുമാനിക്കുക. ഈ പ്രവ്യത്തികളുടെ ബില്‍തുകയിലുള്ള അവിദഗ്ദ്ധ വേതനം , പുതുക്കിയ നിരക്കനുസരിച്ച് അധികം നല്‍കേണ്ടതുക എന്നിവ പ്രത്യകം കണക്കാക്കുകയും (ആയതിന് A.E യുടെ അനുമതി നേടകയും വേണം ) ലിസ്റ്റാക്കി ഓരോ പ്രവ്യത്തിക്കും നല്‍കേണ്ട അധിക തുകക്ക് കമ്മിറ്റി തീരുമാനം ഏടുക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ വേതന വിതരണത്തിനുള്ള സ്റ്റേറ്റ്മെന്റുകള്‍ തയ്യാറാക്കി വേതന വിതരണം നടത്താവുന്നതാണ്.ടി ലിസ്റ്റും പഞ്ചായത്തു കമ്മിറ്റി തീരുമാനങ്ങളുടെ വിവരവും ബ്ലോക്ക് പ്രോഗ്രാം അഫീസറെ അറിയിക്കണം (ഫോര്‍മാറ്റിനായി ക്ലിക്ക് ചെയ്യകു)

5. ജനുവരി 1 നു ശേഷം പണി തുടങ്ങിയതും വേതനം നല്‍കിയതുമായ പ്രവ്യത്തികളില്‍ പുതുക്കിയ നിരക്കനുസരിച്ച് അധിക വേതനം നല്‍കാവുന്നതല്ല. എന്നാല്‍ തുടര്‍ന്നു നല്‍കുന്ന ബില്ലുകളില്‍ പുതുക്കിയ നിരക്കില്‍ വേതനം നല്‍കാം