Thursday, February 17, 2011

പ്രവ്യത്തി പൂര്‍ത്തീകരണവും MIS റിപ്പോര്‍ട്ടുകളും

2008-09,2009-10 എന്നീ വര്‍ഷങ്ങളിലെ പ്രവ്യത്തികളുടെ റിപ്പോര്‍ട്ടില്‍ ON GOING എന്ന വിഭാഗത്തില്‍ തെറ്റായ എണ്ണം കാണിക്കുന്നത് സംബന്ധിച്ച് ഒരു ആശയക്കുഴപ്പവും അവ്യക്തതയും നിലനില്‍ക്കുന്നു. 
On Going എങ്ങനെ delete ചെയ്യും? Delete ചെയ്തിട്ടും on going കാണിക്കുന്നു.!! 
റിപ്പോര്‍ട്ടില്‍ കാണിക്കുന്ന കാര്യങ്ങള്‍ എന്താണെന്ന് പൂര്‍ണ്ണമായി മനസ്സിലാക്കാത്തതു മൂലമാണ് ഈ ആശയക്കുഴപ്പം. 
Status റിപ്പോര്‍ട്ടുകള്‍ എടുക്കുന്നതെങ്ങനെ? അവയില്‍ കാണിക്കുന്ന വിവരങ്ങള്‍ എന്താണ്? 
എന്നു മനസ്സിലാക്കിയാല്‍ അതു ശരിയാക്കുവാനും കഴിയും.

പ്രവ്യത്തികളുടെ STATUS റിപ്പോര്‍ട്ട് കാണുന്നതെങ്ങനെ?
  • ബ്ലോക്ക് റിപ്പോര്‍ട്ടില്‍ പോവുക. (ഗ്രാമ പഞ്ചായത്തു റിപ്പോര്‍ട്ടില്‍ കാണിക്കുന്ന WORK STATUS നേക്കാള്‍ വ്യക്തതയുള്ളതാണ് ബ്ലോക്ക് റിപ്പോര്‍ട്ട് എന്നതിനാലാണ് അതെടുക്കുന്നത്)  
  • Financial Year 2009-10 എടുക്കുക.
  • GENERATE MPR FROM MIS DATA എന്ന പ്രധാന തലക്കെട്ടിനു താഴെ  Work Status എന്നത് സെലകട് ചെയ്താല്‍ ഓരോ വിഭാഗം പ്രവ്യത്തിയുമുള്ള Completion, Ongoing വിവരങ്ങള്‍ ലഭിക്കും.  Complation date കൊടുത്തവ completion എന്നിയിടത്തും muster roll entry  നടത്താത്തതും നടത്തിയതും completion date കൊടുക്കാത്തവയും ON GOING/Suspended എന്നതിനു താഴെയും കാണിക്കും.

പ്രവ്യത്തികളുടെ പേരുള്‍പ്പെടെ കൂടുതല്‍ വിശദമായ STATUS റിപ്പോര്‍ട്ട് കാണുന്നതെങ്ങനെ?
  •  ബ്ലോക്ക് തല റിപ്പോര്‍ട്ടില്‍ പോവുക.
  •  റിപ്പോര്‍ട്ട് സ്ക്രീനില്‍ വലതുഭാഗത്തു കാണിക്കുന്ന Reports തലക്കെട്ടിനു 3 ചെറു തലക്കെട്ടുകളുണ്ട് Employment, Works, Funds എന്നിവ. ഇതില്‍ Works നു താഴെയായി 'List of works under different category/Status ' എന്നത് സെലക്ട് ചെയ്യുക.
  •  ഇതില്‍ ഓരോ വിഭാഗം പ്രവ്യത്തിയെയും നാലായി തരം തിരിച്ചിരിക്കുന്നു. Comp., In-prog., Approved not in progress, Proposed not yet approved എന്നിവ.  (സ്കീന്‍  ഏറ്റവും വലത്തേക്കുനീക്കുക. അവിടെ എല്ലാ വിഭാഗത്തിന്റെയും Total കാണാം.)   Comp. എന്നതില്‍ Completion date കൊടുത്തിട്ടുള്ള വര്‍ക്കുകളുടെ എണ്ണം കാണാം. ഈ എണ്ണത്തേല്‍ ക്ളിക്കു ചെയ്താല്‍ പ്രവ്യത്തികളുടെ ലിസ്റ്റ് കാണാം. In-prog. നു താഴെ കാണുന്നത്  മസ്റ്ററോള്‍ ലഭിച്ചിട്ടുള്ള പ്രവ്യത്തികളുടെ എ​ണ്ണമാണ്. ഈ സംഖ്യയില്‍ ക്ലിക്ക് ചെയ്താല്‍ On going പ്രവ്യത്തികളുടെ ലിസ്റ്റ് കാണാം.  In-prog. നു താഴെ  കാണിച്ച സംഖ്യ 20 എന്നാല്‍ ആ സംഖ്യയില്‍ ക്ലിക്ക് ചെയ്ത് കാണുന്ന ലിസ്റ്റില്‍ 20 ല്‍ കൂടുതല്‍!! അപ്പോള്‍ എന്താണ് ഈ 20 എന്ന സംഖ്യ? നിങ്ങള്‍ ഏതു വര്‍ഷമാണോ റിപ്പോര്‍ട്ടിനായി എടുത്തത് ആ വര്‍ഷത്തെ On going എണ്ണമാണത്. 2009-10 ലെ On going ല്‍ കാണിക്കുക ആ വര്‍ഷം payment നടത്താത്തവയുടെ (ie. spill over) എണ്ണമാണ്.  In progress എന്നത് നടക്കുന്നു കൊണ്ടിരിക്കുന്നതാകയാല്‍ ഈ വര്‍ഷത്തെ പ്രവ്യത്തികളും അതില്‍ വരും അതുകൊണ്ടാണ് ലിസ്റ്റില്‍ കൂടുതല്‍ പ്രവ്യത്തികള്‍ കാണുന്നത്. ഈ ലിസ്റ്റില്‍ work start date ഉണ്ട് അതു നോക്കി പ്രവ്യത്തി ഏതു വര്‍ഷത്തെയാണ് എന്നറിയാം. ഇനി മൂന്നാമത് Approved not in progress ല്‍ കാണിക്കുന്നത് മസ്റ്ററോള്‍ ലഭിക്കാത്തവയാണ്. അതില്‍ duplicate entry കള്‍ വരും. 2009-10 റിപ്പോര്‍ട്ടില്‍ ഇതിനു താഴെ 0 ആക്കണം. അല്ലെങ്കില്‍ ഈ എണ്ണവും MPR ല്‍ ON going/Suspended ലിസ്റ്റില്‍ കാണിക്കും. 2010-11ല്‍ on going എണ്ണം യഥാര്‍ത്ഥത്തില്‍ നടക്കുന്നതിനേക്കാള്‍ കൂടുതലാവും. 'Proposed not yet approved' എന്നതില്‍ ഇതുവരെ 0 മാറികാണാത്തതിനാല്‍ അതെന്താണെന്ന് അറിയില്ല.

[ ഇനി നിങ്ങള്‍ക്ക്  2009-10 ലെ completed, On going സ്റ്റാറ്റസ് ശരിയാക്കാന്‍ പറ്റും എന്നു വിശ്വസിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍,സംശയങ്ങള്‍  email ആയി അയച്ചാല്‍ ഇതില്‍ ചേര്‍ക്കാം. ഇതു പൂര്‍ണ്ണമാകും അതു മറ്റുള്ളവര്‍ക്കും ഉപയോഗമാകും  ]
  •