പത്തനംതിട്ട ജില്ലയിലെ തൊഴിലുറപ്പ് വിവരങ്ങള്‍ ഇവിടെ പങ്കുവെക്കുന്നു
Sunday, December 19, 2010
ഗ്രാമ സഭ ഫെസിലിറ്റേറ്റര്‍മാര്‍ക്കുള്ള പരിശീലനം
Friday, December 10, 2010
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ അടിയന്തിര ശ്രദ്ധക്ക്
1. നാളിതു വരെ പൂര്‍ത്തിയായ എല്ലാ വര്‍ക്കുകളുടേയും payment date നല്‍കുക.
2. Payment date നല്‍കിയ എല്ലാ വര്‍ക്കുകളും Complete work ആക്കുക.
(Payment date നല്‍കാതെ complete work നല്‍കരുത്)
3. Duplicate work കള്‍ ചെയ്തിട്ടുണ്ടെങ്കില്‍ കണ്ടെത്തി നീക്കം ചെയ്യകു.
4. MIS ല്‍ അതാതു മാസത്തെ Administrative Expense, Material Exp, Wage എന്നിവ Cash book ക്കുമായി tally ചെയ്യിക്കുക.
5.സബ്സിഡിയറി കാഷ് ബുക്ക് പുര്‍ത്തീകരിക്കുക.
6. പൂര്‍ത്തീകരിച്ച പ്രവ്യത്തികള്‍ക്ക് completion certificate ഫയല്‍ ചെയ്യുക.
Saturday, December 4, 2010
മഴക്കുഴി നിര്‍മ്മാണം - ജല സംരക്ഷണത്തിനായി ഒരു ചുവട്
നാറാണംമൂഴിയിലും NREGS Workers യൂണിഫോമില്‍
ജോലിയോടുള്ള ആത്മാര്‍ത്ഥത , ഒന്നായി തൊഴില്‍ ചെയ്യാനുള്ള സന്നദ്ധത, ജോലിയിലുള്ള അര്‍പ്പണബോധം, സ്വയം തിരിച്ചറിവ് എന്നിവ ഈ വാര്‍ഡിലെ തൊഴിലാളികളില്‍ ഉണ്ടായിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ യൂണിഫോം. ഒരു ലേബര്‍ ബാങ്കായി മാറുന്നതിന് എല്ലാ ഗുണങ്ങളും ഈ വാര്‍ഡിലെ തൊഴിലാളികള്‍ നേടിയിരിക്കുന്നു എന്നതാണ് മറ്റൊരു കാര്യം.
Friday, December 3, 2010
ഇ എം എസ് ഭവന പദ്ധതി വീടുകള്‍
Thursday, December 2, 2010
മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ വടശ്ശേരിക്കര
Wednesday, November 17, 2010
ADS-CDS- പ്രതിനിധികളുടെ യോഗങ്ങള്‍ തുടങ്ങി
Sunday, October 31, 2010
റാന്നി ബ്ലോക്ക് തൊഴിലുറപ്പ് ആല്‍ബം
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആല്‍ബത്തിലേക്കു പോകാം. ഫോട്ടോ കാണാനും ചേര്‍ക്കാനും gmail വിലാസത്തിലൂടെ sign in ചെയ്യണം. Browse ചെയ്യുക Upload ചെയ്യുക. ഫോട്ടോ യുടെ പേരായി പഞ്ചായത്തിന്റെ പേരും വാര്‍ഡും പ്രവ്യത്തിയുടെ പേരും നല്‍കണം.
Wednesday, October 6, 2010
ബധിരനും മൂകനുമായ വികലാംഗന് തൊഴിലുറപ്പു പദ്ധതിയിലൂടെ ജീവിത വിജയം
Thursday, September 30, 2010
ബാങ്ക് റിക്കണ്‍സിലിയേഷന്‍ സ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്നത് എങ്ങനെ?
കാഷ് ബുക്ക് ദിനം പ്രതി ബാലന്‍സ് ചെയ്യുന്നു. കാഷ് ബുക്കിന്റെ മാസാവസാന ദിവസത്തെ ബാലന്‍സും ലഭ്യമാണ്. മാസാവസാനത്തില്‍, കാഷ് ബുക്കില്‍ രേഖപ്പെടുത്തിയ ഇടപാടുകള്‍ ബാങ്ക് ഏതു രീതിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നു പരിശോധിക്കണം. ഇതിനായി ബാങ്കില്‍ നിന്ന് അതാതു മാസത്തെ സ്റ്റേറ്റ്മെന്റ് വാങ്ങണം ഇല്ലെങ്കില്‍ വിവരങ്ങള്‍ പാസ് ബുക്കില്‍ പതിച്ചു വാങ്ങണം.
കാഷ് ബുക്കിലെ വിവരങ്ങള്‍ അതേപടി ബാങ്ക് സ്റ്റേറ്റ്മെന്റില്‍ പ്രതിഫലിക്കേണ്ടതാണെങ്കിലും രണ്ടും തമ്മിലുള്ള വ്യത്യാസങ്ങള്‍ സാധാരണഗതിയില്‍ ഉണ്ടാവും. രണ്ടു കാരണങ്ങളാണ് ഇതിനുള്ളത്
1. രേഖപ്പെടുത്തുന്നതിലെ സമയ വ്യത്യാസം.
2. രേഖപ്പെടുത്തുന്നതിലെ തെറ്റുകള്‍
രേഖപ്പെടുത്തുന്നതിലെ സമയ വ്യത്യാസം
എല്ലാ ഇടപാടുകളും ഒരേ സമയം ബാങ്കിനും പഞ്ചായത്തിനും രേഖപ്പെടുത്താനാവില്ല. ഇവയെ നാലായി തരം തിരിക്കാം.
i. പഞ്ചായത്ത് ഇഷ്യൂ ചെയ്തവയും ബാങ്കില്‍ എത്തിച്ചേരാത്തവയും ( Cheques issued but not presented for payment)
ii. പഞ്ചായത്ത് ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിച്ചെങ്കിലും ബാങ്കിന് കളക്ഷന്‍ ലഭിച്ചിട്ടില്ലാത്ത ചെക്കുകള്‍( Cheques deposited but not collected)
iii. ബാങ്ക് നേരിട്ട് ഡബിറ്റ് ചെയ്തവ (Directly debited by Bank) ഉദാ: ബാങ്ക് കളക്ഷന്‍ ചാര്‍ജ്ജുകള്‍, ഡിസ്ഓണര്‍ ആയ ചെക്കുകള്‍.
iv. ബാങ്ക് നേരിട്ട് ക്രഡിറ്റ് ചെയ്തവ (Directly credited by bank) ഉദാ: ബാങ്ക് പലിശ, പഞ്ചായത്തില്‍ നിന്നും വേതന വിതരണത്തിനായി നല്‍കിയ സ്റ്റേറ്റ്മെന്റില്‍ അക്കൌണ്ട് നമ്പരിലെ പിശകുമൂലം അക്കൌണ്ടില്‍ തിരികെ വന്ന തുക, ഏതെങ്കിലും വ്യക്തിയോ , സ്ഥാപനമോ നേരിട്ട് പഞ്ചായത്തിന്റെ ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിച്ച തുകകള്‍.
രേഖപ്പെടുത്തുന്നതിലെ തെറ്റുകള്‍
i. തുക വിട്ടു പോയത്, തെറ്റായി രേഖപ്പെടുത്തിയത്, എഴുതിയതിലെ തെറ്റുകള്‍ തുടങ്ങിയവ ഉടനെ തിരുത്തണം.
ii. ബാങ്ക് വരുത്തിയ തെറ്റുകള്‍, വിട്ടു പോയതാവാം, മറ്റേതെങ്കിലും അക്കൌണ്ടിലേക്കു പോകേണ്ട ക്രഡിറ്റോ, ഡബിറ്റോ ആകാം. തുക രേഖപ്പെടുത്തിയതില്‍ തെറ്റു പറ്റിയതാവാം
റിക്കണ്‍സിലിയേഷന്‍ (പൊരുത്തപ്പെടല്‍)
പഞ്ചായത്തിന്റെ കാഷ് ബുക്കും ബാങ്ക് സ്റ്റേറ്റ്മെന്റും തമ്മില്‍ പൊരുത്തപ്പെടേണ്ടതുണ്ട്. ഇതിനായി കാഷ് ബുക്കിലെ തുകകള്‍ ഒരു ഭാഗത്തും ബാങ്ക് സ്റ്റേറ്റ്മെന്റിലെ തുകകള്‍ മറുഭാഗത്തും വെച്ച് പരിശോധിക്കണം. അതൊടൊപ്പം കഴിഞ്ഞമാസത്തെ റിക്കണ്‍സിലിയേഷന്‍ സ്റ്റേറ്റ്മെന്റും ഉണ്ടായിരിക്കണം. പൊരുത്തപ്പെടാവുന്ന തുകള്‍ കണ്ടെത്തി ടിക്ക് ചെയ്യുക. പൊരുത്തപ്പെടാതെ കണ്ടെത്തുന്നവ എന്തു കൊണ്ട് അങ്ങനെ വന്നു എന്ന കാരണവും കണ്ടെത്തുക. കാഷ് ബുക്ക് എഴുതിയതില്‍ വന്ന തെറ്റാണെങ്കില്‍ കാഷ് ബുക്കില്‍ തിരുത്തുക. ബാങ്ക് ചാര്‍ജസ് , പലിശ മുതലായവ കാഷ് ബുക്കില്‍ രേഖപ്പെടുത്തുക. ബാങ്കിന്റെ ഭാഗത്തുനിന്നുള്ള തെറ്റാണെങ്കില്‍ ഉടനെ തിരുത്തിക്കിട്ടുന്നതാണെങ്കില്‍ അപ്രകാരം ചെയ്യുക അല്ലെങ്കില്‍ ആ തുക വ്യത്യാസമായി ബാങ്ക് റിക്കണ്‍സിലിയേഷന്‍ സ്റ്റേറ്റ്മെന്റില്‍ ഉള്‍പ്പെടുത്തുക.
സമയ വ്യത്യാസം കൊണ്ടുണ്ടാകുന്നവ ഉടനെ പരിഹരിക്കാനാവില്ല. Cheques issued but not presented, cheques deposited but not collected ഇവ സ്റ്റേറ്റ്മെന്റില്‍ ഉള്‍പ്പെടുത്തുക.
അപ്പോള്‍ നാലു തരം വ്യത്യാസങ്ങള്‍ അവശേഷിക്കും:
1. പഞ്ചായത്ത് ഇഷ്യൂ ചെയ്തതും ബാങ്കില്‍ എത്തിയിട്ടില്ലാത്തതുമായ ചെക്കുകള്‍ (Cheques issued but not presented)
2. ബാങ്കില്‍ നിക്ഷേപിച്ചതും എന്നാല്‍ കളക്ഷന്‍ ആയിട്ടില്ലാത്തതുമായ ചെക്കുകള്‍ (cheques deposited but not collected)
3. ബാങ്ക് നേരിട്ട് ഡെബിറ്റ് ചെയ്തവ (Directly debited by bank)
4. ബാങ്ക് നേരിട്ട് ക്രഡിറ്റ് ചെയ്തവ. (direcly credited by Bank)
മേല്‍ പറഞ്ഞവ ഓരോന്നിന്റെയും ലിസ്റ്റ് തയ്യാറാക്കി കഴിഞ്ഞാല്‍ കാഷ് ബുക്കിലെ ബാലന്‍സും പാസ് ബുക്കിലെ ബാലന്‍സും തമ്മില്‍ പൊരുത്തപ്പെടുത്തിയ റിക്കണ്‍സിലിയേഷന്‍ സ്റ്റേറ്റ്മെന്റ് തയ്യാറാക്കാനാവും.
ബാങ്ക് റിക്കണ്‍സിലിയേഷന്‍ സ്റ്റേറ്റ്മെന്റ്
ആദ്യം തന്നെ ഏതു ദിവസത്തെ ബാങ്ക് റിക്കണ്‍സിലിയേഷന്‍ സ്റ്റേറ്റ്മെന്റ് ആണെന്നു രേഖപ്പെടുത്തുക. കാഷ് ബുക്കിലെ ബാലന്‍സ് തുകയില്‍ നിന്ന് ആരംഭിക്കാം. തുടര്‍ന്ന് മേല്‍പറഞ്ഞ നാലു ലിസ്റ്റിലെയും തുകകള്‍ ഉള്‍പ്പെടുത്തി താഴെകാണുന്ന വിധം സ്റ്റേറ്റ്മെന്റ് തയ്യാറാക്കുക.
Bank Reconciliation Statement as on 30/10/2010 | ||
Sl No. | Particulars | Amount |
1 | Balance as per cash book | |
2 | ADD : Cheques issued but not presented for payment | |
3 | ADD: Directly credited by Bank | |
4 | Total | |
5 | Less: Cheques deposited but not collected | |
6 | Less: Directly debited by Bank | |
7 | Balance as per Bank statement |
അവലംബം : സെപ്റ്റംബര്‍ 2010 പഞ്ചായത്ത് രാജ് മാസികയിലെ ഉദയഭാനു കണ്ടേത്തിന്റെ ലേഖനം, പേജ് 32
Tuesday, September 28, 2010
രൂപയുടെ ചിഹ്നം WORD ലും EXCEL ഉം കിട്ടാനെന്താ വഴി?
1. DOWNLOAD ല്‍ ക്ലിക്ക് ചെയ്യുക,
ഡസ്ക് ടോപ്പിലോ, my documents ലോ ഡൌണ്‍ലോഡ് /save ചെയ്യുക.
2. ഈ ഫോണ്ട് (rupee.ttf) ഫയല്‍ control panel തുറന്ന് Fonts ഫോള്‍ഡറില്‍ Paste ചെയ്യുക./
Install ചെയ്യുക
3. MS Word / Excel തുറക്കുക, Font ലിസ്റ്റില്‍ നിന്നും Rupee Fordian സെലക്ട് ചെയ്യുക
4. ഇനി ~ (Tilde key) അമര്‍ത്തുക.
ഇത്ര മാത്രം
മറ്റു മലയാളം ഫോണ്ടുകള്‍ - രഘു, സുറുമ, രചന തൂലിക
ഇഷ്ടപ്പെട്ടു എങ്കില്‍ സുഹ്യത്തുക്കള്‍ക്ക് ഈ സൈറ്റ് ശുപാര്‍ശചെയ്യുക
സംശയമുണ്ടെങ്കില്‍ nregabnoray@gmail.com മെയില്‍ ചെയ്യുക. or Call 9497258151
എന്താണ് MICR, IFSC കോഡുകള്‍ ?
Indian Financial System Code (IFSC)
E-പേയ്മെന്റ് സംവിധാനം നടപ്പാക്കുവാനായി RBI (Reserve Bank of India) വികസിപ്പിച്ച RTGS (Real Time Gross Settlment ), NEFT (National Electronic Funds Transfer, CFMS (Centralised Funds Management System) എന്നിവയില്‍ ഉപയോഗിക്കുന്ന കോഡാണ് IFSC കോഡ്. 11 അക്ഷരങ്ങള്‍ ഇതിലുണ്ട്. ആദ്യത്തെ 4 അക്ഷരങ്ങള്‍ ബാങ്കിനെ സൂചിപ്പിക്കുന്നു അഞ്ചാമതു 0, അടുത്ത 6 അക്ഷരങ്ങള്‍ ബ്രാഞ്ചിനെ സൂചിപ്പിക്കുന്നു.
തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് ഇ- ട്രാന്‍ഫര്‍ രീതിയിലാക്കിയതിനാല്‍ IFSC കോഡിനായി പലതവണ ബാങ്കില്‍ കയറി ഇറങ്ങേണ്ട സ്ഥിതി വന്നില്ലേ? ഇനി അതു വേണ്ട.
നിങ്ങളുടെ ബാങ്കിന്റെ IFSC കോഡ് കണ്ടുപിടിക്കുന്നതിന് ഇവിടെ ക്ളിക്ക് ചെയ്യുക
MICR Code
Magnetic Ink Character Recognition - ചെക്കുകളുടെ കൈമാറ്റം സുഗമമാക്കാനുള്ള കോഡിംഗ്. സ്കാനറുപയോഗിച്ച് ഇതു വായിക്കുന്നു. ഇപ്പോള്‍ നമ്മുടെ സൂപ്പര്‍മാര്‍ക്കറ്റുകളിലും സ്വര്‍ണ്ണകടകളിലും തുണിക്കടകളിലു മെല്ലാം MICR കോഡിംഗ് ഉപയോഗിക്കുന്നു.
MGNREGS തൊഴിലാളികള്‍ക്ക് യൂണിഫോം!!
അര്‍ദ്ധവാര്‍ഷിക അവലോകനം
ഫോട്ടോഷോപ്പ് അറിയാത്തവര്‍ക്ക് ഫയല്‍ സൈസ് എളുപ്പത്തില്‍ കുറക്കാനുള്ള പ്രോഗ്രാം ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക
Sunday, September 19, 2010
അറിയിപ്പുകള്‍ / ഉത്തരവുകള്‍
ലേബര്‍ ബഡ്ജറ്റ് 2011-12...മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍..
8-9-2010 ലേ സര്‍ക്കുലര്‍ നമ്പര്‍ 23018 പ്രകാരം, അഴിമതിയും ക്രമക്കേടും പൂര്‍ണ്ണമായി ഓഴിവാക്കാനുള്ള മാര്‍ഗ്ഗമായി ഫോട്ടോഗ്രാഫി കര്‍ശനമാക്കിയിരിക്കുന്നു. പ്രവ്യത്തി ആരംഭിക്കുന്നതിന് മുന്‍പ്, നടന്നു കൊണ്ടിരിക്കുമ്പോള്‍, അവസാന ഘട്ടം എന്നിങ്ങനെ 3 സ്റ്റേജിലെ ഫോട്ടോ വേണം എന്ന് തൊഴിലുറപ്പ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട് ഇതുകൂടാതെ പ്രവ്യത്തിയുടെ ആദ്യദിവസം ഹാജരായ എല്ലാ തൊഴിലാളികളുടേയും തീയതി വച്ച ഗ്രൂപ്പ് ഫോട്ടോ നിര്‍ബന്ധമാക്കിയിരിക്കുന്നു.(......in addition to the work related three photographs, one group photo of all the workers who present as per the muster roll on the first day of the work should also be taken with date on the image, and it should be kept in the work file.......)
ഉത്തരവിനായി ഇവിടെ അമര്‍ത്തുക
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ കാലാവധി ദീര്‍ഘിപ്പിച്ചു
ബ്ലോക്ക് അവലോകനയോഗം 11-11-2010 ലെ മിനിറ്റ്സ്
Time & Motion Study-നാമെന്തു ചെയ്യണം?
Time & Motion Study എന്താണെന്ന് മനസ്സിലായികാണുമല്ലോ?
ഇതു എന്തിനാണ് നടത്തുന്നത്? ആവശ്യകത എന്താണ്? ഇതൂകൊണ്ടുള്ള പ്രയോജനം എന്താണ്?
തൊഴിലുറപ്പ് പദ്ധതിയിലെ പ്രവ്യത്തികളുടെ അളവെടുക്കുമ്പോള്‍ എസ്റ്റിമേറ്റു പ്രകാരമുള്ള അളവുകള്‍ പലപ്പോഴും കാണുന്നില്ല. തന്‍മൂലും കൂലി കുറയുന്ന സ്ഥിതി ഉണ്ടാവുന്നു. എന്നാല്‍ കൂലി കുറച്ചുകൊടുക്കാന്‍ പാടില്ല താനും. പല പ്രവ്യത്തികളിലും മസ്റ്ററോളില്‍ കാണിക്കാതെ കൂടുതല്‍ ദിവസം പണിയെടുത്താണ് നിശ്ചിത പണി പൂര്‍ത്തിയാക്കേണിയും വരുന്നുണ്ട്. എസ്റ്റിമേറ്റു പ്രകാരമുള്ള തൊഴില്‍ ദിനങ്ങള്‍കൊണ്ട് നിശ്ചിത അളവ് പണിയെടുക്കാന്‍ കഴിയാത്തതിന് ഒന്നിലധികം കാരണങ്ങള്‍ ഇതിനുണ്ടാവും. പണി സ്ഥലത്തെ സാഹചര്യം, പണിയുന്നവരുടെ ശാരീരിക കഴിവ്, പണിയുന്നതില്‍ സമയം പാലിക്കാത്തത് എന്നിവ. ഓരോ സ്ഥലത്തിന്‍റെയും പണിയുന്നവരുടേയും ഒക്കെ ഘടകങ്ങള്‍ അടിസ്ഥാനമാക്കി ഉണ്ടാക്കിയ ഡാറ്റ നമുക്കില്ല. ഇത്തരത്തില്‍ ഒരു ഡാറ്റ ഉണ്ടാക്കുന്നതിനാണ്. NREGSല്‍ Time & Motion Study നടത്തുന്നത്. അതിന്‍റെ ഗുണം പണിയെടുപ്പിക്കുന്നവര്‍ക്കും പണിയുന്നവര്‍ക്കും ഉണ്ടാകുന്നു. ക്യത്യമായ ഡാറ്റ ഉണ്ടെങ്കില്‍ ജോലിഭാരം കുറയും പണിയുടെ വേഗതകൂടും.
ഈ പഠനം നടത്തുന്നത് 5 ഏജന്‍സികളാണ്. അവര്‍ക്ക് അതിനുള്ള സൌകര്യം ഉണ്ടാക്കികൊടുക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്.
അതിനായി നമ്മള്‍ എന്തൊക്കെ ചെയ്യണം?
ഘട്ടം 1
1. ഒരു പഞ്ചായത്തില്‍ നിന്നും വിവിധങ്ങളായ പ്രവ്യത്തികള്‍ (10 മുതല്‍ 20 വരെ എണ്ണം) നിശ്ചിത പ്രഫോര്‍മ്മയില്‍ തയ്യാറാക്കുക 23.9.10 നകം ജില്ലാ ആഫീസിലെത്തിക്കുക.
2. 30.9.10 നുള്ളില്‍ നമ്മുടെ ജില്ലയില്‍ പഠനവിധേയമാക്കുന്ന 450 പ്രവ്യത്തികളുടെ ലിസ്റ്റ് തയ്യാറാക്കി പഞ്ചായത്തുകള്‍ക്ക് തിരികെ നല്‍കും ഒരോ പഞ്ചായത്തിലും 5 മുതല്‍ 10 വരെ പ്രവ്യത്തികള്‍ ഉണ്ടാവും.
3. ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 15 വരെ യാണ് പഠന കാലയളവ്. തെരെഞ്ഞെടുത്ത പ്രവ്യത്തികള്‍ പറഞ്ഞിരിക്കുന്ന സമയത്ത് ആരംഭിക്കുക. ഒരു പ്രവ്യത്തിയുടെ 30 സാമ്പിളുകളാണുണ്ടാവുക.
ഘട്ടം 2
പ്രവ്യത്തി ആരംഭിക്കുമ്പോഴും നടക്കുമ്പോഴും നടന്നുകഴിഞ്ഞും ഓവര്‍സിയര്‍/എഞ്ചിനീയര്‍ എന്തൊക്കെ ചെയ്യണം?
1. എല്ലാ പ്രവ്യത്തികളും ആരംഭിക്കുന്നതു പോലെ തന്നെ ഈ പ്രവ്യത്തികളും ആരംഭിക്കുക. (മസ്റ്ററോള്‍ എടുക്കുന്നു. അപേക്ഷകുരുടെ പേരെഴുതി മസ്റ്ററോള്‍ നല്‍കുന്നു പ്രൊജക്ട് മീറ്റിംഗ് നടത്തി പ്രവ്യത്തി വിശദീകരിക്കുന്നു, മേറ്റിനെ ചുമതലപ്പെടുത്തുന്നു, ആയുധങ്ങളുടെ അവസ്ഥ വിലയിരുത്തുന്നു കുറവുകള്‍ പരിഹരിക്കുന്നു.) ഈ പ്രവ്യത്തി പഠന വിധേയമാക്കുന്നതാണ്. എന്നൊക്കെ പറഞ്ഞ് തൊഴിലെടുക്കുന്നവരെ വിരട്ടരുത്. ഇക്കാര്യം അവരരോടു പറയരുത്
എന്തു പറയണം? സമയ ക്ലിപ്തത പാലിക്കണം സമയത്തു പണിക്കിറങ്ങണം (നിങ്ങള്‍ പറഞ്ഞാല്‍ ഒട്ടും വകവക്കാത്ത ആളുകള്‍ ഉള്ള വാര്‍ഡിലെ പണി തിരഞ്ഞെടുക്കാതിരിക്കുന്നതാണ് ഉത്തമം) 8 മുതല്‍ 5 വരെ കാരണം ഏതു സമയത്തും ഫോട്ടോ എടുക്കാനും പണികാണാനും ആളുകള്‍ വരും
2. ഒരു പ്രവ്യത്തി തീര്‍ത്തിട്ടേ അടുത്ത പണി തുടങ്ങാവു.(ഉദാ. കാടു വെട്ടും കാന എടുപ്പും 1 കിലോമീറ്ററില്‍ ചെയ്യണം. ആദ്യം 1 കിലോമീറ്ററും കാടു വെട്ടിയതിനു ശേഷമേ കാന എടുപ്പ് തുടങ്ങാവു)ഒരോ ദിവസത്തെയും അളവ് എടുക്കണം. പോയി എടുക്കാന്‍ പറ്റിയില്ല എങ്കില്‍ എവിടെ വരെ തീര്‍ന്നു എന്ന വിവരം മേറ്റിനോട് അന്നന്നു തിരക്കി എഴുതിയിടണം (യാതൊരു ക്രിത്രിമവും ഇതില്‍ പാടില്ല) തീര്‍ന്ന ഐറ്റത്തിന്‍റെ അളവ് പോയി എടുക്കണം.
3. എല്ലാ സൈറ്റിലെയും വിശദമായ ഫോട്ടോ എടുക്കണം. പണിയും പണിസ്ഥവും വ്യക്തമായി കാണുന്ന ഫോട്ടോകള്‍ വേണം എടുക്കാന്‍ ഫോട്ടോ കണ്ട് പണിയുടേയും പണിയുന്നവരുടേയും അവസ്ഥ മനസ്സിലാക്കണം. നമ്മുടെ ഡിജിറ്റല്‍ ക്യാമറയില്‍ വീഡിയോ എടുക്കാന്‍ കഴിയും അതു പഠിച്ച് അതു കൂടി ചെയ്താല്‍ നല്ലത്.
4. അളവുകള്‍ എടുക്കണം. വളരെ ക്യത്യമാവണം. 20cm താഴ്ചയുള്ളിടത്ത് 20 cm എന്നു തന്നെ എടുക്കണം. (എം ബുക്കിലിടാനല്ല,) എഴുതി വക്കുക.
5. പ്രവ്യത്തിയുടെ പ്രത്യേകതകള്‍ നോട്ടു ചെയ്യുക. ഉദാ: 50 മീറ്റര്‍ പാറയുണ്ടായിരുന്നു. , തൊട്ടില്‍ കാടുകള്‍ കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടായിരുന്നു.
(മേല്‍ പറഞ്ഞവ സംബന്ധിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ , നിര്‍ദ്ദേശങ്ങള്‍, കൂടുതല്‍ വിവരങ്ങള്‍ എന്നിവ nregabnoray@gmail.com ലേക്ക് മെയില്‍ ചെയ്യുക.
ഈ സൈറ്റില്‍ അത് പ്രസിദ്ധീകരിക്കുന്നതാണ്)
-- Unite 4 a better Learning & working --
Time & Motion Study
Method for establishing employee productivity standards in which (1) a complex task is broken into small, simple steps, (2) the sequence of movements taken by the employee in performing those steps is carefully observed to detect and eliminate redundant or wasteful motion, and (3) precise time taken for each correct movement is measured.
From these measurements production and delivery times and prices can be computed and incentive schemes can be devised. Generally appropriate only for repetitive tasks, time and motion studies were pioneered by the US industrial engineer Frederick Winslow Taylor (1856-1915) and developed by the husband and wife team of Frank Gilbreth (1868-1924) and Dr. Lillian Gilbreth (1878-1972).
Time and Motion studies were often seen as a tool for the management to exploit the workers. The Time and Motion study - sometimes carried out in secret - could be used to pressurise people to work harder or lose their jobs. It's not surprising that many workers came to resent the whole concept of time & motion.
It needn't be that way. Modern analysis methodologies and software packages have little in common with the old image of a "Motion Man" timing workers with a stopwatch. A Time and Motion study carried out openly with full buy-in from all concerned can be of mutual benefit. Improvements can be made to working conditions and methods that both improve productivity and make working less stressful or reduce fatigue.
The benefits of the study are shared between employer(Grama panchayath) and employee( here NREGS workers)so full cooperation of the engineers and workers is to be ensured. If efficiency improvements are identified then NREGS workers benefiting from accurate data, full wages (Rs.125) etc.
Taylorism
Time and Motion studes have their roots in the work of Frederick Winslow Taylor who in 1911 published his famous article "The Principles of Scientific Management". Essentially this involved getting the best person for each job and training them to do it the best way possible. Although Taylor believed in cooperation between management and workers, "Taylorism" can be seen as formalising the management/worker divide. Management would be responsible for deciding how things were done with workers simply doing what they were told. It was seen as dehumanising, reducing skilled workers to the status of mechanical parts and resources.
Gilbreths
Time and Motion study was refined in the early twentieth century by Frank and Lillian Gilbreth. The Gilbreths' preferred "motion study" to Taylor's "time study", however the term "Time and Motion" has tended to stick in popular terminology.
The Gilbreths studied the actions taken by workers at certain task with the aim of streamlining the processes involved. One of their most famous experiments involved analysing the work of bricklayers and significantly reducing the number of "operations" involved. This change benefited both employer (increased productivity) and employee (decreased fatigue).
Therbligs
The Gilbreths developed a categorisation system for the different basic activities which went to make up a task. These were called Therbligs (an anagram of "Gilbreths"). The basic Therbligs numbered around 15 (the system developed over time) and included such actions as "find", "select" and "rest". Each of these was represented by an icon, for example an eye for "find". The activity of a worker could then be plotted on a Simo Chart ("Simultaneous Motion Chart") for optimisation.
Methods-Time-measurement (MTM)
The original Time and Motion Study concepts led during the twentieth century to the development of Predetermined Motion Time Systems (PMTS) such as Methods-Time-Measurement (MTM). This was released in 1948 by Maynard, Stegemerten, & Schwab and is today found in three versions: MTM-1, MTM-2 and MTM-3
Saturday, September 11, 2010
വിജയത്തിനായി ഒരു ചുവട്...
അടുത്ത 6 മാസം എന്നു പറയുന്നത് വളരെ പ്രതീകൂല സാഹചര്യങ്ങള്‍ ഉള്ള മാസങ്ങളാണ്. ചോദിക്കാനാരുമുണ്ടാകില്ല. ഉഴപ്പാന്‍ പറ്റിയ കാലാവസ്ഥയായിരിക്കും. വളരെ വ്യക്തമായ പരിപാടി ഇല്ലാതെ നീങ്ങിയാല്‍ 35 പോയിട്ട് 30 പോലും എത്തില്ല. കുടുംബശ്രീയുടെ ഭാരവാഹികളൊക്കെ തന്നെ ഇലക്ഷന്‍ ചൂടിലാവും. മസ്റ്ററോള്‍ വാങ്ങാനും പണി നോക്കിനടത്താനും അവര്‍ക്ക് എത്ര ശ്രദ്ധ കാണും എന്ന് കണ്ടറിയുക തന്നെ വേണം. പിന്നെ പണി വേണം വേണം 100 തികക്കണം എന്നു പറയുന്നത് പാവം തൊഴിലാളികളാണ്. അവരുടെ ശബ്ദം എത്രയുണ്ടാവും എന്നു നമുക്കറിയാം.
നമ്മുടെ ജില്ലയില്‍ എല്ലാ പഞ്ചായത്തുകളിലും 35 ലക്ഷത്തിലെത്തിക്കാനുള്ള പരിശ്രമം നടത്തേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ സ്ഥിതി ഫണ്ടു നേടിയെടുത്തതു വച്ചു പരിശോധിച്ചാല്‍ സുരക്ഷിതമായ സ്ഥാനത്തു നില്‍ക്കുന്നത് വെറും 10 പഞ്ചായത്തുകള്‍ മാത്രമാണ് .
20 ലക്ഷത്തിനുമുകളില്‍ ഫണ്ടുള്ള പഞ്ചായത്തുകള്‍ 10 എണ്ണം മാത്രം. ചെന്നീര്‍ക്കര (21.12),റാന്നി (23),ഏറത്ത് (25.21), ഇലന്തൂര്‍ (26.18), തണ്ണിത്തോട് (28.25), കുന്നന്താനം (30.24), ഏനാദിമംഗലം (31.66), പള്ളിക്കല്‍ (37.62) , കലഞ്ഞൂര്‍ (51.48), ഏഴംകുളം(61.98). ഇതില്‍ ഏഴംകുളം പഞ്ചായത്ത് 40 ലക്ഷംരുപ ചിലവഴിച്ചു കഴിഞ്ഞു. എല്ലാവരും അവരെ അഭിനന്ദിക്കണം. ഏഴംകുളം പഞ്ചായത്തിലെ തൊഴിലുറപ്പ് ജീവനക്കാര്‍ എല്ലാവര്‍ക്കും മാത്യകയാണ്. അനുകരിക്കേണ്ടതാണ്
അടുത്ത സ്ഥാനത്ത് 16 പഞ്ചായത്തുകളാണുള്ളത്. സീതത്തോട് (15.04) ,വള്ളിക്കോട് (15.15),റാന്നി അങ്ങാടി (15.28),കുളനട (15.33),കൊടുമണ്‍ (15.43),റാന്നി പെരുനാട് (15.48), മലയാലപ്പുഴ (15.55), പ്രമാടം (16.15), വെച്ചൂച്ചിറ (16.24), കോഴഞ്ചേരി (16.29), ഓമല്ലൂര്‍ (16.81), നിരണം (17.13), ആനിക്കാട് (18.48), പന്തളം (19.58), കുറ്റൂര്‍ (19.88), പന്തളം തെക്കേക്കര (20.28) ഇവരുടെ ഫണ്ട് 15 ലക്ഷത്തിനും 20 നു മിടയ്ക്കാണ്. അവര്‍ക്ക് അടുത്ത 6 മാസംകൊണ്ട് 35 ലക്ഷത്തിലെത്താന്‍ കഴിയുന്നവരാണ്. ഒരു 20 ലക്ഷം രൂപകൂടി ചിലവഴിക്കാനുള്ള നല്ല പരിശ്രമം ഇവര്‍ നടത്തേണ്ടതുണ്ട്. മേല്‍പറഞ്ഞ പ്രതീകൂല സാഹചര്യത്തെ അതിജീവിക്കാനുള്ള ശ്രമവും പരിപാടിയും ഉണ്ടെങ്കില്‍ ഈ 16 പഞ്ചായത്തുകള്‍ക്കും 35 ലക്ഷത്തിലെത്താന്‍ കഴിയും. 150 പേര്‍ക്കെങ്കിലും 100 ദിവസം തൊഴില്‍ നല്‍കണം എന്ന ലക്ഷ്യത്തോടെ വര്‍ക്കുകള്‍ അറേഞ്ചു ചെയ്താല്‍ ഈ 16 പഞ്ചായത്തുകള്‍ക്കും 35 ലക്ഷത്തിനു മുകളിലെത്താം. മാര്‍ച്ചു മാസത്തിലേക്കു ചിലവാക്കാം എന്നു വിചാരിച്ചാല്‍ ഫണ്ടു കിട്ടാതെ വരും എന്നോര്‍ക്കുക.
മൂന്നാം സ്ഥാനത്ത് 10 ലക്ഷത്തിനും 15 ലക്ഷത്തിനുമീടക്ക് ഫണ്ടുള്ള 12 പഞ്ചായത്തുകളാണുള്ളത്. തോട്ടപ്പുഴശ്ശേരി ( 10.03), ചിറ്റാര്‍ (10.3), മൈലപ്ര (10.83), റാന്നി പഴവങ്ങാടി (11.17), തുന്പമണ്‍ (13.07), പുറമറ്റം (13.18), കടന്പനാട് (14.02), ചെറുകോല്‍ (14.07), നെടുന്പ്രം (14.1), എഴുമറ്റൂര്‍ (14.15), നാറാണമൂഴി (14.16), മെഴുവേലി (14.71) . ഈ ഫണ്ട് പൂര്‍ണ്ണമായും ചിലവഴിച്ച് കഴിഞ്ഞവരാകാം ഈ പഞ്ചായത്തുകള്‍. ഇനിയുള്ള ഓരോ മാസവും 4 മുതല്‍ 5 ലക്ഷം രൂപ വീതമെങ്കിലും ചിലവഴിക്കാനുള്ള തീവ്രമായ പരിപാടി നടപ്പാക്കിയാലേ ഇവര്‍ക്കു 35 ലക്ഷത്തിലെത്താന്‍ കഴിയൂ. അടുത്ത 5 മാസ (മാര്‍ച്ചു മാസം കണക്കകൂട്ടണ്ട) ത്തേക്കുളള വര്‍ക്കുകള്‍ സാങ്കേതിക അനുമതി വാങ്ങിയെടുക്കുകയും, തീര്‍ന്ന വര്‍ക്കുകളുടെ എല്ലാം MIS പൂര്‍ത്തിയാക്കി ഇപ്പോള്‍ തന്നെ ഫണ്ടു വാങ്ങിയെടുത്താലേ ഇവര്‍ക്കു 35 ലക്ഷം എന്ന ലക്ഷ്യത്തിലെത്താന്‍ കഴിയൂ. ഓരോ ആഴ്ചയിലും നടത്തേണ്ട വര്‍ക്കുകള്‍ വ്യക്തമായി പ്ലാന്‍ ചെയത് കലണ്ടര്‍ തയ്യാറാക്കിയാലേ ലക്ഷ്യത്തിലെത്താന്‍ കഴിയൂ. വര്‍ക്ക് കലണ്ടര്‍ പ്ലാന്‍ ചെയ്ത് തയ്യാറാക്കിയാല്‍ തീര്‍ച്ചയായും വിജയിക്കാന്‍ കഴിയും.
നാലാം സ്ഥാനത്തു നില്‍ക്കുന്നത് 16 പഞ്ചായത്തുകളാണ്. 5 ലക്ഷം മുതല്‍ 10 ലക്ഷം വരെ ഫണ്ടുള്ളവരാണിവര്‍.
1 അരുവാപ്പുലം 5.01
2 മല്ലപ്പള്ളി 5.1
3 കോട്ടാങ്ങല്‍ 5.21
4 കല്ലൂപ്പാറ 5.22
5 മല്ലപ്പുഴശ്ശേരി 5.23
6 നാരങ്ങാനം 5.33
7 കൊറ്റനാട് 5.45
8 കവിയൂര്‍ 6.93
9 അയിരൂര്‍ 7.45
10 കടപ്ര 8.14
11 വടശ്ശേരിക്കര 8.2
12 പെരിങ്ങര 8.73
13 കോയിപ്രം 8.98
14 ആറന്‍മുള 9.01
15 ഇരവിപേരൂര്‍ 9.13
16 കോന്നി 9.55
കഴിഞ്ഞവര്‍ഷം 35 ലക്ഷത്തിനുമുകളില്‍ ചിലവാക്കിയ പഞ്ചായത്തുകളും ഇതിലുണ്ട്. ഇവരുടെ മുന്നിലുള്ള ലക്ഷ്യം മറ്റുള്ളവരെ ക്കാള്‍ അല്പം വലുതാണ്. 5മുതല്‍ 6 ലക്ഷം വരെ പ്രതിമാസം ചിലവ് ഇനി ഇവര്‍ക്കുണ്ടാകണം. അസാധ്യമായ കാര്യമല്ല. സാധ്യമാക്കാന്‍ കഴിവുള്ളവര്‍ തന്നെയാണിവര്‍.
വിജയം തനിയെ വരില്ല. അതിനു വ്യക്തമായ് ലക്ഷ്യബോധവും പ്ലാനിങ്ങും വേണം. വ്യക്തമായ മാര്‍ഗ്ഗത്തിലൂടെ മാത്രമേ ലക്ഷ്യത്തിലെത്താന്‍ കഴിയൂ.
ഒരു ചെറിയ പ്ലാന്‍
നാളിതു വരെ ചിലവ് 10 ലക്ഷം. 35 ലക്ഷത്തിനായി ഇനി വേണ്ടത് 25 ലക്ഷം.
ഇനിയുള്ള സമയം 5 മാസം.
ഒരു മാസം ചിലവാക്കേണ്ട തുക 5 ലക്ഷം. അതായത് ആഴ്ചയില്‍ 1.25 ലക്ഷം വീതം.
ഒരാഴ്ചയില്‍ 50000 രൂപയുടെ 3 പണി പൂര്‍ത്തിയാക്കി ബില്ലാക്കിയാല്‍ 1.25 ലക്ഷമെങ്കിലും ചിലവാകും.
1 മാസത്തില്‍ പൂര്‍ത്തിയാക്കേണ്ട വര്‍ക്കുകള്‍ 12.
ഒരു വാര്‍ഡില്‍ ഒരു മാസത്തില്‍ 50000 രൂപയുടെ 2 വര്‍ക്കുവീതം തുടങ്ങണം.രണ്ടിന്റെയും പ്രോജക്ട് മീറ്റീംഗ് ഒരുമിച്ച് ഒരു ദിവസം നടത്തണം. 40 പേര്‍ പണിക്കുണ്ടെങ്കില്‍ 14 ദിവസം തുടര്‍ച്ചയായി പണിയും നല്‍കാം . ഒരു വര്‍ക്കു തീര്‍ന്നു കഴിയുമ്പോള്‍ അടുത്ത വര്‍ക്കു തുടങ്ങണം. രണ്ടാമത്തെ വര്‍ക്കു തീരുമ്പോഴേക്കും ആദ്യത്തേതിന്റെ പണം തൊഴിലാളികളുടെ അക്കൌണ്ടില്‍ എത്തുകുയും ചെയ്യും.
5 മാസത്തില്‍ പൂര്‍ത്തിയാക്കേണ്ട 50000 രൂപയുടെ വര്‍ക്കുകള്‍ 60. ഇത്രയും വര്‍ക്കുകള്‍ നിങ്ങള്‍ക്കുണ്ടോ?
ഇല്ലെങ്കില്‍ ഉണ്ടാവണം. എസ്റ്റിമേറ്റെടുത്ത് സാങ്കേതിക അനുമതി വാങ്ങണം. ഫണ്ടു നേരത്തെ വാങ്ങണം.